- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരൻ പറഞ്ഞ വാക്ക് തിരിച്ചെടുക്കുമോ? കണ്ണൂർ കോർപ്പറേഷൻ പിടിക്കണമെങ്കിൽ കോൺഗ്രസിന് വിമതന്റെ സഹായം വേണം; കെ സുധാകരനും ഡിസിസി പ്രസിഡന്റിനും എതിരെ നടപടി എടുത്താൻ പിന്തുണ നൽകാമെന്ന് പി കെ രാഗേഷ്
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചരണ വേളയിൽ വിമതശല്യം രൂക്ഷമായപ്പോൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. വിമതരായി നിന്ന് വിജയിച്ച കോൺഗ്രസുകാരെ ഭരിക്കാൻ വേണ്ടി കൂട്ടു പിടിക്കില്ല എന്നയാരുന്നു സുധീരന്റെ വാക്കുകൾ. എന്തായലും ഇനി സുധീരൻ വാക്കു മാറ്റുമോ എന്നാണഅ ഇനി അറിയേണ്ടത്. കാരണം. ആദ്യമായി രൂപം കൊണ്ട കണ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചരണ വേളയിൽ വിമതശല്യം രൂക്ഷമായപ്പോൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. വിമതരായി നിന്ന് വിജയിച്ച കോൺഗ്രസുകാരെ ഭരിക്കാൻ വേണ്ടി കൂട്ടു പിടിക്കില്ല എന്നയാരുന്നു സുധീരന്റെ വാക്കുകൾ. എന്തായലും ഇനി സുധീരൻ വാക്കു മാറ്റുമോ എന്നാണഅ ഇനി അറിയേണ്ടത്. കാരണം. ആദ്യമായി രൂപം കൊണ്ട കണ്ണൂർ കോർപ്പറേഷൻ വിജയിക്കണമെങ്കിൽ കോൺഗ്രസിന് പി കെ രാഗേഷ് എന്ന വിമത സ്ഥാനാർത്ഥിയുടെ പിന്തുണ കൂടിയേ തീരൂ.
രാഗേഷാണിപ്പോൾ കണ്ണൂരിലെ താരം. കേരളത്തിലെ കോൺഗ്രസ്സിന്റേയും താരമായി നിൽക്കുന്ന പി കെ രാഗേഷ് എന്ന വ്യക്തിത്വമാണ്. ആകെയുള്ള അമ്പത്തഞ്ച് ഡിവിഷനുകളിൽ 27 വീതം എൽഡിഎഫും യുഡിഎഫും പങ്കുവച്ചിരിക്കയാണ്. ഒരു സീറ്റ് വിമതനായി ജയിച്ച മുൻ യൂത്ത് കോൺഗ്രസ്സ് നേതാവ് പി കെ രാഗേഷിന്റേതാണ്. യുഡിഎഫിന്ന് കോർപ്പറേഷൻ ഭരിക്കണമെങ്കിൽ രാഗേഷിന്റെ മുന്നിൽ മുട്ടു കുത്തണം. സുധാകരന്റേയും ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന്റേയും ബദ്ധശത്രു എന്ന നിലയിൽ അവർ അതിന് തയ്യാറാവുമോ? രാഷ്ട്രീയ കേരളം അത് ഉറ്റു നോക്കുകയാണ്. സുധാകരന്റെ എതിരാളി എന്നതിനാൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട പി കെ രാഗേഷ് വിമതനായി പഞ്ഞിക്കയിൽ മത്സരിച്ചു വിജയിക്കുകയായിരുന്നു.
വിമതനായി മത്സരിച്ചതിനാൽ കെപിസിസി പ്രസിഡണ്ട് രാഗേഷിനെ 6 വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കയാണ്. യഥാർത്ഥ കോൺഗ്രസ്സുകാരെ ചവിട്ടി മെതിക്കുന്ന കെ സുധാകരനും ഡിസിസി പ്രസിഡന്റിനുമെതിരെ നടപടി എടുത്താൽ താൻ യുഡിഎഫിന് പിൻതുണ നൽകും എന്ന നിലപാടിലാണ് രാഗേഷ്. എന്നാൽ ഇതിന് ഇവർ തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചാകും കോർപ്പറേഷൻ ഭരണം.
കണ്ണൂർ കോർപ്പറേഷനിലെ 55 വാർഡുകളിൽ 40 സീറ്റുകൾ നേടുമെന്നായിരുന്നു കോൺഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ അപ്രമാധിത്വം അംഗീകരിക്കണമെന്നഉദ്ദേശത്തോടെ നിർത്തിയ കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ 10 പേരാണ് അടിതെറ്റി വീണത്. ഡിസിസി ജനറൽ സെക്രട്ടറി കെ ടി ജയകൃഷ്ണനുൾപ്പെടെ സുധാകരന്റെ വിശ്വസ്ഥരിൽ ഭൂരിഭാഗം പേരും പരാജയം രുചിച്ചു. പി.കെ.രാഗേഷ് നിർത്തിയ വിമത സ്ഥാനാർത്ഥികൾ കാരണം 4 സീറ്റുകളാണ് കോൺഗ്രസ്സിന് നഷ്ടമായത്.
വിജയിച്ച ഉടൻ താൻ എന്നും കോൺഗ്രസ്സായിത്തന്നെ ജീവിക്കുമെന്നും രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാൽ അതിനി നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. ഡിസിസിക്കെതിരെ നടപടി വേണമെന്നതായിരുന്നു. കണ്ണൂർ കോൺഗ്രസ്സിലെ കുഴപ്പം പരിഹരിക്കാൻ യഥാസമയം കെപിസിസി ഇടപെട്ടിരുന്നില്ല. മൂന്ന് കെപിസിസി. ജനറൽ സെക്രട്ടറിമാരും അതിലേറെ എക്‌സികൃൂട്ടീവ് മെമ്പർമാരും ഉണ്ടായിട്ടും കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ അതി രൂക്ഷമാണ്. കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റേതെന്നും ആരോപണമുണ്ട്.
പുതുതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷനിൽ ജനസ്വാധീനമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ ജില്ലാ നേതൃത്വം പൂർണ്ണ പരാജയമായിരുന്നു. ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയിൽ പ്പെടുത്തിയപ്പോഴും ജില്ലാ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി ജന പ്രിയ സ്ഥാനാർത്ഥികളെ പുറത്താക്കുന്ന സമീപനമാണ് കെപിസിസി സ്വീകരിച്ചത്. അതാണ് കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന്റെ നില പരിതാപകരമായത്.
കോർപ്പറേഷൻ പരിധിയിൽ കോൺഗ്രസ്സിനും യുഡി.എഫിനുമായിരുന്നു മുൻ തൂക്കം. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വന്തക്കാരെ തിരുകിയതോടെ അതിരു കവിഞ്ഞ വിമത ശല്യമുണ്ടായി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലോ കണ്ണൂർ മുൻസിപ്പാലിറ്റിയിലോ സമീപകാല ചരിത്രത്തിലൊന്നും എൽ.ഡി.എഫിന് ഇത്രയും ശക്തമായി കടന്നു വരാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ നിന്നും സ്ഥാനം മോഹിച്ച് കണ്ണൂരിൽ വാസമുറപ്പിച്ചവർക്ക് ഉറച്ച സീറ്റ് നൽകി പ്രീണിപ്പിച്ചതും, വാർഡുകളിൽ കാലാകാലമായി ജനസ്വാധീനമുള്‌ലവരെ വെട്ടിനിരത്തിയതും കോൺഗ്രസ്സിന് വിനയായി.