- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുർ റെയിൽവേ സ്റ്റേഷനിൽ പശുവിന് പേയിളകി; മറ്റ് മൃഗങ്ങളെ ആക്രമിച്ച പശുവിനെ പിടിച്ചു കെട്ടിയത് മണിക്കൂറുകളുടെ പ്രയത്ന ഫലത്തിൽ; ദയാവധത്തിന് ചുവപ്പ് കൊടി കാണിക്കാതെ ആരോഗ്യ വകുപ്പ് : പേ വിഷബാധ ഭീതിയിൽ യാത്രക്കാർ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പശുവിന് പേയിളകിയത് പരിഭ്രാന്തി പരത്തുന്നു കഴിഞ്ഞ ദിവസമാണ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിയുന്ന തെരുവു പശുക്കളിലൊന്ന് അക്രമാസക്തമായത്. ഇതിന്റെ വായയിൽ തിന്നും ഉമിനീര് പടരുന്നുണ്ടായിരുന്നു.
അക്രമാസക്തമായ പശു മറ്റു പശുക്കളെ കുത്തി പരുക്കേൽപ്പിക്കുകയും റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഓടി നടക്കുകയും ചെയ്ത സാഹചര്യത്തിലാണ് റെയിൽവെ പൊലിസ് പശുവിനെ മണിക്കൂറുകളുടെ പ്രയത്നഫലമായി പിടിച്ചുകെട്ടിയത്. വായയിൽ നിന്നും മുക്കിൽ നിന്നും സ്രവമൊലിപിക്കുന്ന അവസ്ഥയിലായിരുന്നു പശു.
ഒടുവിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാരെത്തുകയും പശുവിന് പേയിളകിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷം പശുവിനെ ദയാവധത്തിന് വിധേയമാക്കിയില്ലെങ്കിൽ അപകടകരമാവുമെന്ന് ഇവർ ചുണ്ടിക്കാട്ടി. എന്നാൽ പശുവിനെ മറവ് ചെയ്യാനുള്ള സ്ഥലം റെയിൽവെ കണ്ടെത്തുകയാണെങ്കിൽ ദയാവധം നടത്താമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും റെയിൽവേ ആരോഗ്യ വകുപ്പ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
റെയിൽവേ സ്റ്റേഷന്റെ പരിസരത്താണ് ഇപ്പോൾ പശുവിനെ കെട്ടിയിട്ടുള്ളത്.അപകടകരമായ അവസ്ഥയിലാണ് ഇപ്പോൾ പശു.ഉടൻ ദയാവധത്തിന് ഇരയാക്കിയില്ലെങ്കിൽ സ്ഥിതി വഷളാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കണ്ണുർ നഗരത്തിൽ നിരവധി പശുക്കളാണ് അലഞ്ഞു തിരിയുന്നത്. മറ്റുള്ളവയ്ക്കും പേയിളകിയിട്ടുണ്ടോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്