കണ്ണൂർ: കണ്ണൂരിൽ നിക്ഷേപ തട്ടിപ്പുകൾ വർധിക്കുമ്പോഴും നടപടിയെടുക്കാനാവാതെ പൊലിസ്. പല സാമ്പത്തിക കുറ്റകൃത്യങ്ങളും പരാതിക്കാരില്ലൊതെ ഒതുങ്ങുന്നതാണ് കാരണം.നിക്ഷേപങ്ങൾ അപഹരിച്ചു കടന്നുകളയുന്നവർ എന്നെങ്കിലും തങ്ങളുടെ പണം തിരിച്ചു നൽകുമെന്ന വാഗ്ദ്ധാനങ്ങൾ പ്രതീക്ഷയിലാണ് പലരും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വൈകുന്നത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.

കണ്ണൂർ ജില്ലയെ ഞെട്ടിച്ച തളിപറമ്പിലെ നിക്ഷേപ തട്ടിപ്പിനിരയായവരിൽ ഒരാൾ മാത്രമാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പൂവത്ത് താമസിക്കുന്ന അരിയിൽ സ്വദേശി അബ്ദുൽ ജലീൽകഴിഞ്ഞ ദിവസം മുഖ്യ ആസൂത്രകനായ തളിപ്പറമ്പ് അള്ളാംകുളംസ്വദേശി അബിനാസിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തളിപറമ്പ് ടൗൺ പൊലിസ് തയ്യാറായില്ല.

തന്റെ 40ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നായിരുന്നു ജലീലിന്റെ പരാതി. അബിനാസിന്റെ സഹായിയായ മഴൂർ സ്വദേശി സുഹൈർ മുഖേനെയാണ് പണം കൈമാറിയതെന്നും പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ അബ്ദുൽ ജലീലിനെ പൊലിസ് വിളിപ്പിച്ചിരുന്നു പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തെളിവുകളും അബ്ദുൽ ജലീൽ പൊലിസിന് കൈമാറിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലിസ് കേസെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതോടെയാണ് തിങ്കളാഴ്‌ച്ച കോടതിയെ സമീപിക്കാൻ അബ്ദുൽ ജലീൽ ഒരുങ്ങുന്നത്. അഡ്വ. പി. എം നന്ദകുമാർ മുഖേനെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് ഈയാൾ അറിയിച്ചിരിക്കുന്നത്. ഇതിനിടെ അബ്ദുൽ ജലീൽ പരാതി പിൻവലിച്ചുവെന്നമട്ടിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു അബിനാസിന്റെ സംഘത്തിൽപ്പെട്ടവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. ആരെങ്കിലും തനിക്കെതിരെ പരാതി നൽകിയാൽ പണം തിരിച്ചു നൽകില്ലെന്ന് അബിനാസ് ഇൻസ്റ്റന്റ് ഗ്രാമിലൂടെ ഭീഷണിമുഴക്കിയിരുന്നു.

കാക്കത്തോടിന് സമീപമുള്ള ഷോപ്പിങ് കോംപ്ളക്സിലെ അബിനാസിന്റെ ഓഫിസ് അടഞ്ഞുകിടക്കുകയായണ്. ഇവിടെയുണ്ടായിരുന്ന ജീവനക്കാർക്കും അബിനാസ് എവിടെയാണുള്ളതെന്ന് അറിയില്ല.അബിനാസിന്റെ ഒളിവുസങ്കേതം കണ്ടെത്താൻ തട്ടിപ്പിനിയായ ആളുകൾ പലവഴിക്കും ശ്രമം തുടങ്ങിയിട്ടുണ്ട്്. തളിപറമ്പിലേതിന് സമാനമായി ആറുമാസം മുൻപ് ണ്ണൂരിൽ നടന്ന നിക്ഷേപതട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. എ. ആർ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിന്റെ പേര പേരിൽ ക്രിപ്റ്റോ കറൻസി, മോറിസ് കോയിൻ തട്ടിപ്പായിരുന്നു കണ്ണൂരിൽ നടന്നത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ നിരവധി പോരാണ് തട്ടിപ്പിന് ഇരയായത്. 1600 കോടിരൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ സിറ്റി അസി. പൊലിസ് കമ്മിഷണറായിരുന്ന ഇപ്പോഴത്തെ അഡീ. എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ തട്ടിപ്പിന്റെ ചുരുത്തഴിയുകയും 12 പ്രതികളിൽ 11 പേരെയും അഅറസ്റ്റദ ചെയ്യുകയും ചെയ്തിരുന്നു. മുഖ്യപ്രതി മലപ്പുറം സ്വദേശിയായിരുന്നു എന്നാൽ ഇയാൾ ആഗ്രിഫയിലേക്ക് കടന്നുകളയുകയായിരുന്നു.

അബിനാസിനെപോലെ അവിടെ നിന്ന് ഇയാൾ വീഡിയോ സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി. താൻ ഉടൻ നാട്ടിൽ തിരിച്ചെത്തുമെന്നും നിക്ഷേപിച്ചവർക്കൊക്കെ പണം തിരിച്ചു നൽകുമെന്നായിരുന്നു േെസന്ദം എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും നിക്ഷേപകർക്ക് ഒരു ചില്ലിക്കാശുപോലും ലഭിച്ചിട്ടില്ല. കോടികൾ നഷ്ടപ്പെട്ടവർ പോലും ഈക്കൂട്ടത്തിലുണ്ട്. പിടിയിലായ 11 പേരിൽ ഒൻപതു പേർക്ക് ജാമ്യംലഭിക്കുകയും രണ്ടു പേർ ഇപ്പോഴും ജയിലിൽ കഴിയുകയും ചെയ്യുന്നുണ്ട്.