- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരും കൊലയിലേക്ക് നയിച്ചത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമെന്ന് സംശയം; കടലിൽ പോയി മടങ്ങിയ ഹരിദാസിനെ വെട്ടിയത് രണ്ട് ബൈക്കുകളിൽ എത്തിയ സംഘം; ഒരു കാൽ വെട്ടിയെടുത്തു ഉപേക്ഷിച്ച നിലയിൽ; ബഹളം കേട്ട് ഉണർന്ന ബന്ധുക്കളും കണ്ടത് ആഞ്ഞു വെട്ടുന്നത്; കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. ഇതിന് കാരണമായി ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിലേക്കാണ് നേതാക്കൾ വിരൽചൂണ്ടുന്നത്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം - ബി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്. മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായതെന്നാണ് വിലയിരുത്തൽ.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. വെട്ട് കൊണ്ട് ഗുരുതരാവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ് . ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്.
രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ. നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. അവർ കണ്ടത് ഹരിദാസിനെ ആഞ്ഞു വെട്ടുന്നതാണ്. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. ഒരു കാൽ വെട്ടിയെടുത്ത് ഉപക്ഷേിച്ച നിലയിലായിരുന്നു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്.
തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്.ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ പ്രതികരിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം സി പി എം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.
കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ബന്ധം , സി പി എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണം.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: ചിന്നു, നന്ദന. മരുമകൻ : കലേഷ്. സഹോദരങ്ങൾ: ഹരീന്ദ്രൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ), സുരേഷ് (സിപി എം പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത, സുചിത്ര.
മറുനാടന് മലയാളി ബ്യൂറോ