- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകമെങ്ങുമുള്ള കണ്ണൂരുകാരായ പ്രവാസികൾക്ക് ആഹ്ലാദ നിമിഷം; കണ്ണൂർ എയർപോർട്ടിൽ ആദ്യം എത്തുന്ന വിമാനങ്ങളിൽ എമിറേറ്റ്സും; അനുമതിക്ക് അപേക്ഷ നൽകി കഴിഞ്ഞു
കണ്ണൂർ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ ആദ്യം എത്തുന്ന വിമാനങ്ങളിൽ ഒന്ന് എമിറേറ്റ്‌സ് ആകുമോ? ആകുമെന്നാണ് പുറത്തുവരുന്ന ചില വാർത്തകൾ സൂചിപ്പിക്കുന്നത്. കണ്ണൂരിലും പരിസര ജില്ലകളിൽനിന്നുമുള്ള വിദേശ രാജ്യങ്ങളിൽ പ്രവാസികളായി ജോലി ചെയ്യുന്ന നൂറുകണക്കിന് പേർക്ക് ആഹ്‌ളാദ വാർത്തയായി മാറുകയാണ് ഇത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിറ
കണ്ണൂർ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ ആദ്യം എത്തുന്ന വിമാനങ്ങളിൽ ഒന്ന് എമിറേറ്റ്‌സ് ആകുമോ? ആകുമെന്നാണ് പുറത്തുവരുന്ന ചില വാർത്തകൾ സൂചിപ്പിക്കുന്നത്. കണ്ണൂരിലും പരിസര ജില്ലകളിൽനിന്നുമുള്ള വിദേശ രാജ്യങ്ങളിൽ പ്രവാസികളായി ജോലി ചെയ്യുന്ന നൂറുകണക്കിന് പേർക്ക് ആഹ്‌ളാദ വാർത്തയായി മാറുകയാണ് ഇത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്‌സിന്റെ സർവീസിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ്അലി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് നയന് കത്തയച്ചിരിക്കുകയാണ്. ദുബായ് ഭരണകൂടത്തിന്റെ ആവശ്യത്തിൽ ഉടൻ അനുകൂല തീരുമാനമെടുക്കുമെന്നാണ വ്യോമയാനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. കണ്ണൂരിൽനിന്നും 5000 പേർക്ക് ദുബായിലേക്കും തിരിച്ചും യാത്രചെയ്യാനാവുന്ന വിധത്തിൽ സർവീസ് നടത്താനുള്ള അനുമതിയാണ് ദുബായ് അധികൃതർ തേടിയിട്ടുള്ളത്.
പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള രണ്ടാമത്തെ വിമാനത്താവളമായ കണ്ണൂരിൽ ഡിസംബർ 31നാണ് പരീക്ഷണപറക്കൽ ആരംഭിക്കുക. ഉത്തരമലബാറിലെ പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് ഈ വർഷം വിരാമമാകുന്നത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെയും കർണാടകത്തിലെ വിരാജ്‌പേട്ട, കുടക് എന്നിവിടങ്ങളിലുള്ളവർക്കും വിമാനത്താവളം ഗുണംചെയ്യും.
പരീക്ഷണപറക്കൽ ഡിസംബർ മുതലാണെങ്കിലും അടുത്ത മെയ് മുതലാവും വാണിജ്യാടിസ്ഥാനത്തിൽ വിമാനസർവീസുകൾ തുടങ്ങുക. 3050 മീറ്റർ റൺവേയുള്ള കണ്ണൂരിൽ ബോയിങ് 777, ബോയിങ് 747, ഡ്രീംലൈനർ വിമാനങ്ങൾ ഇറങ്ങാനാവും. എയർബസ്380 തുടങ്ങിയ കൂറ്റൻ വിമാനങ്ങൾ ഇറങ്ങാൻ അടുത്തഘട്ടത്തിൽ റൺവേയുടെ നീളം 3400 മീറ്ററായി വർദ്ധിപ്പിക്കുന്നുണ്ട്.
അതേസമയം എമിറേറ്റ്‌സിനെ കണ്ണൂരിൽ എത്തിക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വികസനം കൈവരിക്കാനാകുമെന്നാണ് ദുബായുടെ പ്രതീക്ഷ. ഇതിനായി സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. രണ്ടുവർഷത്തിനകം ഈ മേഖലയിൽ 43 ശതമാനം വളർച്ച നേടാമെന്നാണ് ദുബായുടെ കണക്കുകൂട്ടൽ. 24.6 മില്യൺ സഞ്ചാരികളെയാണ് ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നത്. ഈ വളർച്ച നേടുന്നതിനായി രണ്ടുവർഷത്തിനകം ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചതോറും 1250 വിമാനസർവീസുകൾ അധികമായി തുടങ്ങേണ്ടതുണ്ട്.
ഇപ്പോൾത്തന്നെ രാജ്യത്ത് 90 കേന്ദ്രങ്ങളിലേക്ക് ദുബായിൽ നിന്ന് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞവർഷം കരിപ്പൂരിൽ നിന്ന് 3.30 ലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സിലൂടെ പറന്നത്. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് രണ്ടും താത്കാലിക സർവീസുകൾ ആരംഭിച്ചെങ്കിലും ഇപ്പോഴും ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.
എമിറേറ്റ്‌സിനെ പോലെ തന്നെ പല വമ്പന്മാരും കണ്ണൂരിനെ വട്ടമിട്ട് പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എയർഇന്ത്യാ അധികൃതരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനോടകം ചർച്ച നടത്തി കഴിഞ്ഞു. പ്രവർത്തനം തുടങ്ങും മുൻപേ വിദേശകമ്പനികളെത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.