- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധിയോടെ പ്രതീക്ഷ നഷ്ടപ്പെട്ട സർക്കാർ ബിൽ ഗവർണ്ണർക്ക് അയക്കാൻ പോലും മടിച്ചു; നിയമസഭയെ അവഹേളിച്ചു എന്ന പേരുദോഷം ഒഴിവാക്കാൻ അയച്ചത് അവസാന നിമിഷം; മടക്കാൻ തീരുമാനിച്ചു കാത്തിരുന്ന ഗവർണ്ണർ മൂന്ന് മണിക്കൂറിനകം നോ പറഞ്ഞ് തിരിച്ചയച്ചു; പതിവ് തെറ്റിച്ച് അയച്ചു നൽകിയത് ബിൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്; നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഒരു ബിൽ ചവറ്റുകുട്ടിലേക്ക് വീണത് ഇങ്ങനെ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബിൽ പരിഗണനയ്ക്ക് വരുമ്പോൾ ഭരണഘടന അനുസരിച്ചു ഗവർണർക്കു മുന്നിൽ നാലു വഴികളാണ് ഉള്ളത്. ബിൽ അതേപടി അംഗീകരിക്കുക, ബിൽ തടയുക, രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടുക, ബില്ലിൽ ഭേദഗതികളോ പരിഷ്‌കാരങ്ങളോ വരുത്താൻ നിയമസഭയിലേക്കു മടക്കി അയയ്ക്കുക. ഇതിൽ കരുണ-കണ്ണൂർ മെഡിക്കൽ കോളേജുകൾക്കായി സർക്കാരും പ്രതിപക്ഷവും ചേർന്ന് തയ്യാറാക്കിയ ബിൽ തടഞ്ഞു വയ്ക്കാനാണു ഗവർണർ പി സദാശിവം തീരുമാനിച്ചത്. ഇതോടെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ ചവറ്റുകൂട്ടയിലായി. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ക്രമവിരുദ്ധ എംബിബിഎസ് പ്രവേശനം അംഗീകരിക്കുന്നതിനു നിയമസഭ പാസാക്കിയ വിവാദ ബിൽ ഇനി നിയമസാധുതയില്ലാത്ത ഒന്നുമാത്രം. ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവർണർ ബിൽ തടഞ്ഞത് (അസന്റ് വിത്‌ഹോൾഡ്). നിയമസഭ പാസാക്കിയ ബിൽ സുപ്രീംകോടതി വിധിക്കെതിരാണെന്ന വിലയിരുത്തലിനെ തുടർന്നാണു ഗവർണർ തടഞ്ഞത്. മുൻപു പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ രാഷ്ട്രപതി ഇതുപോലെ തടഞ്ഞിരുന്നു. ഇക്കാര്യം പിന്നീടു നിയമസഭയിൽ റ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബിൽ പരിഗണനയ്ക്ക് വരുമ്പോൾ ഭരണഘടന അനുസരിച്ചു ഗവർണർക്കു മുന്നിൽ നാലു വഴികളാണ് ഉള്ളത്. ബിൽ അതേപടി അംഗീകരിക്കുക, ബിൽ തടയുക, രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടുക, ബില്ലിൽ ഭേദഗതികളോ പരിഷ്‌കാരങ്ങളോ വരുത്താൻ നിയമസഭയിലേക്കു മടക്കി അയയ്ക്കുക. ഇതിൽ കരുണ-കണ്ണൂർ മെഡിക്കൽ കോളേജുകൾക്കായി സർക്കാരും പ്രതിപക്ഷവും ചേർന്ന് തയ്യാറാക്കിയ ബിൽ തടഞ്ഞു വയ്ക്കാനാണു ഗവർണർ പി സദാശിവം തീരുമാനിച്ചത്. ഇതോടെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ ചവറ്റുകൂട്ടയിലായി. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ക്രമവിരുദ്ധ എംബിബിഎസ് പ്രവേശനം അംഗീകരിക്കുന്നതിനു നിയമസഭ പാസാക്കിയ വിവാദ ബിൽ ഇനി നിയമസാധുതയില്ലാത്ത ഒന്നുമാത്രം.
ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവർണർ ബിൽ തടഞ്ഞത് (അസന്റ് വിത്‌ഹോൾഡ്). നിയമസഭ പാസാക്കിയ ബിൽ സുപ്രീംകോടതി വിധിക്കെതിരാണെന്ന വിലയിരുത്തലിനെ തുടർന്നാണു ഗവർണർ തടഞ്ഞത്. മുൻപു പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ രാഷ്ട്രപതി ഇതുപോലെ തടഞ്ഞിരുന്നു. ഇക്കാര്യം പിന്നീടു നിയമസഭയിൽ റിപ്പോർട്ട് ചെയ്യുകയും ബിൽ ഇല്ലാതാവുകയുമായിരുന്നു. രാവിലെ 11 മണിയോടെ രാജ്ഭവനിലെത്തിച്ച ബില്ലിന്റെ കാര്യത്തിൽ മൂന്നു മണിക്കൂറിനുള്ളിൽ ഗവർണർ തീരുമാനം എടുത്തു. രണ്ടു മണിക്കു ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു തിരിച്ചയച്ചു. ഓർഡിനൻസ് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അതിനെ മറികടക്കാനുള്ള നിയമനിർമ്മാണവും സർക്കാരിന് ഊരാക്കുടുക്കായി മാറുമായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സദാശിവം വളരെ കരുതലോടെ തീരുമാനമെടുത്തു. ഇതോടെ മുതലാളിമാർക്കായി കൊണ്ടു വന്ന ബിൽ ചരമം അടഞ്ഞു. ഗവർണർ പി.സദാശിവം വന്നശേഷം മുൻപു കേരള മാരിടൈം ബിൽ തിരിച്ചയച്ചിരുന്നു. അതിനെക്കാൾ ഒരു പടി കടന്നു ബിൽ തടയുകയാണ് ഇത്തവണ ചെയ്തത്.
ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ, അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയാറാക്കിയ ഈ ബിൽ അംഗീകരിച്ചാൽ സർക്കാർ കോടതി അലക്ഷ്യത്തിനു പ്രതിക്കൂട്ടിലാകുമെന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഗവർണർക്കു നൽകിയ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നു ബിൽ നിലനിൽക്കുമോയെന്ന ആശങ്ക നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും രേഖപ്പെടുത്തി. രണ്ടും പരിഗണിച്ച ഗവർണർ ബിൽ തടയാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂർ, കരുണ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയാറാക്കിയ ബിൽ അംഗീകരിച്ചാൽ സർക്കാർ കോടതി അലക്ഷ്യത്തിനു പ്രതിക്കൂട്ടിലാകുമെന്നും ഇക്കാര്യം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പരിഗണിക്കണമെന്നും ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കുറിപ്പ് എഴുതി.
നിയമസഭ പാസാക്കിയ ബില്ലിൽ ഇത്തരമൊരു അഭിപ്രായം ഉദ്യോഗസ്ഥനായ അഡീഷനൽ ചീഫ് സെക്രട്ടറി കുറിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ട്. അദ്ദേഹത്തെ ആരോഗ്യ വകുപ്പിൽ നിന്നു മാറ്റുമെന്നാണ് സൂചന. അഴിമതിയ്‌ക്കെതിരെ ഉറച്ച നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥനാണ് രാജീവ് സദാനന്ദൻ. ഇത് കാരണം പലപ്പോഴും മന്ത്രിമാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയിട്ടുണ്ട്. പ്രവേശനത്തിൽ ക്രമക്കേടും അഴിമതിയും കാട്ടിയ രണ്ടു മെഡിക്കൽ കോളജുകൾക്കെതിരെ ശക്തമായ നിലപാടാണു തുടക്കം മുതൽ രാജീവ് സദാനന്ദൻ സ്വീകരിച്ചത്. ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർക്ക് അയച്ചപ്പോഴും ഇദ്ദേഹം വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിരുന്നു. കോടതി അലക്ഷ്യ നടപടി ഉണ്ടായാൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുന്നതു ചീഫ് സെക്രട്ടറിയോ അഡീഷനൽ ചീഫ് സെക്രട്ടറിയോ ആവും. ഇതു കൂടി കണക്കിലെടുത്താണ് അദ്ദേഹം അഭിപ്രായം ശക്തമായി രേഖപ്പെടുത്തിയത്.
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശന ക്രമക്കേടു കണ്ടെത്തി റദ്ദാക്കിയതു ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയായിരുന്നു. കമ്മിറ്റി ഇതുവരെ എടുത്ത തീരുമാനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ. കേസ് അടുത്ത മാസം സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. അന്തിമ വിധി വരുന്നതോടെ പ്രശ്‌നത്തിൽ വ്യക്തത ഉണ്ടാകും. അതുവരെ സർക്കാർ കാത്തിരിക്കും. സുപ്രീംകോടതിയുമായി ഏറ്റുമുട്ടലിന് പോവുകയില്ല. ഗവർണ്ണർ ബിൽ തടഞ്ഞുവച്ചതിനെ മന്ത്രി എ കെ ബാലനും പിന്തുണച്ചത് ഈ സാഹചര്യത്തിലാണ്. ബിൽ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് രാജ്ഭവനിൽ ഗവർണർ പി.സദാശിവത്തിന് എത്തിച്ചുകൊടുത്തത്. ബിൽ വെള്ളിയാഴ്ച തന്നെ ഗവർണർക്ക് അയച്ചുവെന്നാണു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ബിൽ അയച്ചിരുന്നില്ലെന്ന് ഇന്നലെ രാവിലെ വ്യക്തമായി.
ഇക്കാര്യം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണു നിയമ സെക്രട്ടറി ബില്ലുമായി രാജ്ഭവനിൽ എത്തിയത്. തലേന്നു തന്നെ ഗവർണർക്കു ബിൽ അയച്ചുവെന്നു മാധ്യമങ്ങൾക്കു തെറ്റായ വിവരം നൽകിയതിലുള്ള അതൃപ്തി ഗവർണർ അദ്ദേഹത്തെ അറിയിച്ചു. നിയമ സെക്രട്ടറി മടങ്ങിയശേഷം ഗവർണർ അതിവേഗം തീരുമാനവും എടുത്തു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ നിയമ പണ്ഡിതനാണെങ്കിലും നടപടിക്രമം എന്ന നിലയിൽ നിയമോപദേഷ്ടാക്കളുടെ അഭിപ്രായവും തേടിയിരുന്നു.