- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സ്ത്രീകളുടെ വോട്ട് പുരുഷന്മാർ കള്ളവോട്ട് ചെയ്തതിന്റെ തെളിവു പുറത്തുവന്നു; വോട്ടർമാരുടെ പേരു വിളിക്കാതെ നമ്പർ മാത്രം വിളിച്ചു കള്ളവോട്ടിന് അനുവദിച്ചു; വോട്ട് ചെയ്തവരെക്കുറിച്ചു സൂചന ലഭിച്ചു
കണ്ണൂർ: സ്ത്രീകളുടെ വോട്ട് പുരുഷന്മാർക്ക് ചെയ്യാനാകുമോ? കണ്ണൂരിൽ അങ്ങനേയും സംഭവിച്ചതായി തെളിവ് പുറത്തു വന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏരുവേശിയിൽ 14 സ്ത്രീകളുടെ വോട്ടുകൾ പുരുഷന്മാർ ചെയ്തതായി കണ്ടെത്തി. ഏരുവേശി കെ.കെ. എൻ.എം. യു.പി.സ്‌ക്കൂളിലെ 109 ാം നമ്പർ ബൂത്തിലാണ് സ്ത്രീകളുടെ വോട്ടുകൾ പുരുഷന്മാർ ചെയ്തതായി തെളിഞ്ഞത്. ബംഗ്ലൂരുവിലായിരുന്ന സ്മിത, തലശ്ശേരിയിലായിരുന്ന ലളിത, ധന്യ, ലളിത കുമാരി, ശ്രീദേവി, പ്രസീത, കൃഷ്ണജ തുടങ്ങി 14 സ്ത്രീ വോട്ടർമാരുടെ വോട്ടുകളാണ് പുരുഷന്മാർ ചെയ്തത്. കുടിയാന്മല എസ്.ഐ. എം. എൻ. ബിജോയിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇത്തരം കൃത്രിമം തെളിഞ്ഞത്. കള്ളവോട്ട് ചെയ്തവരെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥന്മാർ കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണസംഘം പറയുന്നു. പോളിങ് സ്‌റ്റേഷനിൽ വച്ച് സ്ത്രീ വോട്ടർമാരുടെ പേര് വിളിക്കാതെ സ്ലിപ്പിലെ നമ്പർ മാത്രം വിളിച്ചാണ്
കണ്ണൂർ: സ്ത്രീകളുടെ വോട്ട് പുരുഷന്മാർക്ക് ചെയ്യാനാകുമോ? കണ്ണൂരിൽ അങ്ങനേയും സംഭവിച്ചതായി തെളിവ് പുറത്തു വന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏരുവേശിയിൽ 14 സ്ത്രീകളുടെ വോട്ടുകൾ പുരുഷന്മാർ ചെയ്തതായി കണ്ടെത്തി.
ഏരുവേശി കെ.കെ. എൻ.എം. യു.പി.സ്‌ക്കൂളിലെ 109 ാം നമ്പർ ബൂത്തിലാണ് സ്ത്രീകളുടെ വോട്ടുകൾ പുരുഷന്മാർ ചെയ്തതായി തെളിഞ്ഞത്. ബംഗ്ലൂരുവിലായിരുന്ന സ്മിത, തലശ്ശേരിയിലായിരുന്ന ലളിത, ധന്യ, ലളിത കുമാരി, ശ്രീദേവി, പ്രസീത, കൃഷ്ണജ തുടങ്ങി 14 സ്ത്രീ വോട്ടർമാരുടെ വോട്ടുകളാണ് പുരുഷന്മാർ ചെയ്തത്.
കുടിയാന്മല എസ്.ഐ. എം. എൻ. ബിജോയിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇത്തരം കൃത്രിമം തെളിഞ്ഞത്. കള്ളവോട്ട് ചെയ്തവരെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥന്മാർ കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണസംഘം പറയുന്നു. പോളിങ് സ്‌റ്റേഷനിൽ വച്ച് സ്ത്രീ വോട്ടർമാരുടെ പേര് വിളിക്കാതെ സ്ലിപ്പിലെ നമ്പർ മാത്രം വിളിച്ചാണ് പുരുഷന്മാരെ വോട്ട് ചെയ്യാൻ അനുവദിച്ചത്. കള്ളവോട്ടിന് ബോധപൂർവ്വം കൂട്ടുനിന്നതിന് നാല് പോളിങ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ കള്ളവോട്ട് തടയാൻ ശ്രമിക്കാതിരുന്ന 11 പോളിങ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറമേ മറ്റ് എട്ടുകേസുകളും കൂടി പൊലീസ് അന്വേഷിച്ചു വരികയാണ്. കള്ളവോട്ടു കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ജില്ലാ പൊലീസ് മേധാവി നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവരെ സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 164 ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും നേരത്തെത്തന്നെ പരാതി അയച്ചിരുന്നു.