- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി! കണ്ണൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും സഖാക്കളെ വെട്ടിനിരത്തി കണ്ണൂർ മേയർ; സിപിഎമ്മിന്റെ ഐ.ആർ.പി.സിയെ ഒഴിവാക്കി രോഗി പരിചരണം, സമുഹ അടുക്കള, കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കൽ എന്നിവ കോർപറേഷൻ പൂർണമായും ഏറ്റെടുത്തു
കണ്ണൂർ: കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തിയപ്പോൾ കണ്ണൂർ കോർപറേഷൻ പരിധിയിലെ കൊവിസ്പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും ഐ.ആർ.പി.സിയെ നൈസായി ഒഴിവാക്കി മേയർ ടി.ഒ.മോഹനൻ. രോഗി പരിചരണം, സമുഹ അടുക്കള, കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കൽ എന്നിവയാണ് കോർപറേഷൻ പൂർണമായും ഏറ്റെടുത്തത്. കോർപറേഷൻ പരിധിയിൽ മരണമടയുന്ന കോവിഡ് രോഗികളുടെ സംസ്കാരം ഇനി കോർപറേഷൻ നേരിട്ട് ഏറ്റെടുത്ത് സൗജന്യമായി നടത്തുമെന്നാണ് മേയർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
പി.പി. ഇ കിറ്റിനുൾപെടെ യാതൊരു തുകയും ഈടാക്കുകയില്ലെന്ന് മേയർ അറിയിച്ചു. കോർപറേഷൻ പരിധിക്കുള്ളിൽ തമസിക്കുന്ന വർ മരണപ്പെട്ടു കഴിഞ്ഞാൽ സൗജന്യ ആംബുലൻസ് ഏർപ്പെടുത്തുമെന്നും മേയർ അറിയിച്ചു നിലവിൽ സംസ്കാരത്തിനായി വാങ്ങുന്ന 900 രൂപയല്ലാതെ കോവിഡ് രോഗികളുടെ സംസ്കാരത്തിനായി ആവശ്യമുള്ള. പി.പി ഇ കിറ്റുൾപ്പെടെയുള്ളവ വാങ്ങില്ലെന്നും മേയർ അറിയിച്ചു. ഇതോടെ കണ്ണൂർ നഗരത്തിൽ കോവിഡ് പ്രതിരോധത്തിന്നായി മുൻ നിരയിൽ നിൽക്കുന്ന സിപിഎം നിയന്ത്രിത സന്നദ്ധ സംഘടനയായ ഐ.ആർ.പി.സിയെ ഒഴിവാക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കോർപറേഷൻ നടപടിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
പയ്യാമ്പലം പൊതുശ്മശാനത്തിൽ കോവിഡ് രോഗികളുടെ മുഴുവൻ ശവസംസ്കാരങ്ങളും തങ്ങൾ നടത്തുമെന്ന മേയറുടെ പ്രതികരണം നിലവിലുള്ള സൗജന്യ വളണ്ടിയർസേവനം ഇല്ലാതാക്കാനാകരുതെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുന്നറിയിപ്പു നൽകി.
. കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ ഐആർപിസി, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനാ വളണ്ടിയർമാർ സേവനമനോഭാവത്തോടെ ഒരുവർഷത്തിലേറെയായി പ്രവർത്തിക്കുന്നു. അവരെക്കൂടി ഉൾക്കൊണ്ടാകണം പുതിയ സംവിധാനവെന്നും ജയരാജൻ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം ആരംഭിച്ചശേഷം കഴിഞ്ഞ 15 മാസവും ഇക്കാര്യത്തിൽ കോർപ്പറേഷൻ ഒന്നുംചെയ്തില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് കോവിഡ് ബാധിച്ചവരാണെങ്കിലും, അല്ലെങ്കിലും സൗജന്യസേവനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആരും എതിർക്കില്ല. ഇപ്പോൾ അങ്ങനെയല്ല. കോർപ്പറേഷന് വെളിയിലുള്ള കോവിഡേതര മരണമാണെങ്കിൽ നിശ്ചിത ഫീസ് വാങ്ങുന്നുണ്ട്. കോർപ്പറേഷന് പുറത്ത് വിവിധ സ്ഥലങ്ങളിൽനിന്ന് മൃതദേഹം സംസ്കരിക്കാൻ എത്തിക്കുന്നതും ബന്ധുക്കളടക്കമുള്ള സന്നദ്ധ വളണ്ടിയർമാരും സന്നദ്ധസേവകരുമാണ്.
മേയർ പ്രഖ്യാപിച്ച തീരുമാനം അത്തരക്കാരെ വിലക്കാനാവരുെതന്നും ജയരാജൻ പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞവർഷം കോർപ്പറേഷൻ ഒന്നും ചെയ്തില്ല. ഐആർപിസിയും ഡിവൈഎഫ്ഐയുമാണ് മുന്നിട്ടിറങ്ങിയത്. 45 പേരെ പൊലീസ് സഹായത്തോടെ നാട്ടിലെത്തിച്ച് ബന്ധുക്കളെ ഏൽപ്പിച്ചു. ഇത്തവണയും 50 പേരെ മാറ്റിപ്പാർപ്പിച്ചു. കോർപ്പറേഷനും 22 പേരെ മാറ്റി. രണ്ടും ഒന്നിച്ചുകൊണ്ടുപോകാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ജയരാജൻ ചൂണ്ടികാട്ടി.
സമൂഹ അടുക്കളയും ജനകീയഹോട്ടലും ഇല്ലാത്ത ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് കോർപറേഷനെന്ന് ജയരാജൻ കുറപ്പെടുത്തി ആകെ.യുണ്ടായിരുന്ന കുടുംബശ്രീ ഹോട്ടൽ പൂട്ടിക്കാനാണ് ശ്രമിച്ചത്. തോട്ടട സമാജ് വാദി കോളനിയിൽ കുറേപേർക്ക് കോവിഡ് ബാധിച്ചപ്പോൾ പോളിടെക്നിക്കിൽ കരുതൽ കേന്ദ്രം ആരംഭിച്ച് അവരെ അവിടേക്ക് മാറ്റിപ്പാർപ്പിച്ചു. എന്നാൽ കോർപറേഷൻ സൗകര്യമൊരുക്കിയില്ല. ചൊവ്വ കോ- ഓപ്പ്. റൂറൽ ബാങ്കാണ് ശുചീകരണ ഉപകരണങ്ങളും പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും നൽകിയത്.
കോളനിനിവാസികൾ പട്ടിണിയിലാകാതിരിക്കാൻ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തത് സിപി എം പ്രവർത്തകരാണ്. കോർപ്പറേഷൻ പരിധിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ 395 വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്. നാല് ആംബുലൻസ് ഉൾപ്പെടെ 54 വാഹനങ്ങളും നിരവധി ഇരുചക്ര വാഹനങ്ങളുമുണ്ട്. മൃതദേഹം സംസ്കരിക്കാൻ പരിശീലനം നേടിയ 80 വളണ്ടിയർമാർ. ഇവരെയെല്ലാം ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ കഴിയുമോ? രാഷ്ട്രീയക്കളിക്ക് മുതിരാതെ ഇവരെയെല്ലാം സഹകരിപ്പിക്കുകയല്ലേ മേയർ ചെയ്യേണ്ടതെന്നും ജയരാജൻ പ്രസ്താവനയിൽ ചോദിച്ചു.
വളണ്ടിയർമാർക്ക് പാസ് അനുവദിക്കുന്നതിൽ രാഷ്ട്രീയ വിവേചനമാണ് മേയർ കാട്ടിയത്. ഓരോ കൗൺസിലറും ആറുപേരുടെ ലിസ്റ്റ് സമർപ്പിണമെന്ന് നിർദേശിച്ചിരുന്നു. എൽഡിഎഫ് കൗൺസിലർമാരുടെ ഡിവിഷനുകളിൽ 17 യുഡിഎഫുകാർക്ക് പാസ് നൽകിയപ്പോൾ യുഡിഎഫ് കൗൺസിലർമാരുള്ള ഡിവിഷനുകളിൽ എൽഡിഎഫ് വളണ്ടിയർമാർക്ക് അനുവദിച്ചത് നാലുമാത്രമാണെന്നും ഇത്തരം വിവേചനങ്ങൾ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന കാലത്ത് അനുചിതമാണെന്നും ജയരാജൻ ആരോപിച്ചു.