- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിൽ സ്റ്റഫ് ഉപേക്ഷിക്കും; ഗൂഗിൾ പേയിൽ പണം അടച്ചാൽ ലൊക്കേഷൻ മാപ്പ് വാട്സാപ്പിൽ കിട്ടും; ജ്യൂസു കടയിലെ ജീവനക്കാരന്റെ ഭാര്യ ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയത് ആരും സഞ്ചരിക്കാത്ത വഴി; കമ്മീഷനായി കിട്ടിയത് മാസം 1.80 ലക്ഷം രൂപ; കണ്ണൂരിലെ എംഡിഎംഎ സുന്ദരി കുടുങ്ങുമ്പോൾ

കണ്ണൂർ: കണ്ണൂരിൽ രണ്ടു കോടിയുടെ വില വരുന്ന മയക്കുമരുന്നുമായി ദമ്പതികളെ പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതീകളായ രണ്ടു പേരെ പൊലിസ് തിരിച്ചറിഞ്ഞു. ബംഗ്‌ളൂരിൽ ജോലി ചെയ്യുന്ന നിസാം, മരക്കാർ കണ്ടി സ്വദേശി ജാസിം എന്നിവരെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് ചൂരിദാർ ബോക്‌സിനിടെയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ഇവർ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയിൽ മയക്കുമരുന്ന് കൈപറ്റാനെത്തിയത്.
കോടികൾ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിലായത്. . 1.950 കിലോഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗൺഷുഗർ, 7.5 ഗ്രാം ഒപ്പിയം എന്നിവയുമായി കോയ്യോട് തൈവളപ്പിൽ അഫ്‌സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പൊലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് മയക്കു മരുന്ന് പിടികൂടി ദമ്പതികളെ അറസ്റ്റ് ചെയ്തത്.പിടികൂടിയ മയക്കുമരുന്നുകൾക്ക് ഒരു കോടിയിലേറെ വിലവരുമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഈ തരത്തിൽ പെട്ട മയക്കു മരുന്നിന് അതിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടര മുതൽ ആറു കോടിയോളം വിലവരുമെന്നും പരിശോധനയിലൂടെ മാത്രമേ ഇപ്പോൾ പിടികൂടിയ മയക്കു മരുന്നുകളുടെ യഥാർഥ വില മനസിലാക്കാൻ കഴിയൂയെന്നാണ് പൊലീസ് പറഞ്ഞു. സമീപകാലത്ത് സംസ്ഥാനത്ത് പിടികൂടിയ വലിയ എംഡിഎംഎ വേട്ടയാണിതെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
തുണിത്തരങ്ങളുടെ മറവിൽ കടത്തിയത് അഞ്ചു തവണ
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസിൽ തുണിത്തരങ്ങൾ കൊണ്ടുവരുന്ന മറവിലാണ് ബൾക്കിസും ഭർത്താവ് സാദിഖും മയക്കുമരുന്ന് കടത്താൻ തുടങ്ങിയത്.അഞ്ചു തവണയാണ് ഇവർ ഇതിനുമുൻപ് മയക്കുമരുന്ന് കടത്തിയതെന്നാണ് പൊലിസിനു മൊഴി നൽകിയത്. ബംഗ്‌ളൂരിൽ ബിസിനസുകാരനായ കണ്ണൂർ സ്വദേശിയായ നിസാമാണ് ഇവർക്ക് എം.ഡി.എം എ തുണിത്തരങ്ങൾ അയക്കുന്ന പെട്ടികളുടെ ഉള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു അയച്ചിരുന്നത്.
കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ജാസിമാണ് ഏജന്റായ ബൾക്കിസുമായി പണമിടപാടുകൾ നടത്തിയിരുന്നത്. ഗൂഗിൾ പേ വഴിയാണ് ഇവർ പണം കൈമാറിയിരുന്നത്. വാട്‌സ് ആപ്പ് വഴിയാണ് ബംഗ്‌ളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവുമായി അറസ്റ്റിലായ ദമ്പതികൾ ബന്ധപ്പെട്ടിരുന്നത്. എന്നാൽ മയക്കുമരുന്ന് എത്തിച്ചവർ വ്യത്യസ്ത നമ്പറുകളിലാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്നാണ് ബൾക്കിൻസ് അന്വേഷണ സംഘത്തിന് നൽകിയത്.രണ്ടു മക്കളുടെ ഉമ്മയായ ബൾക്കിൻസും ഭർത്താവ് സാദിഖും പണം മോഹിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത് പർദ്ദയണിഞ്ഞ് സ്‌കൂട്ടറിലാണ് ഇവർ എം.ഡി.എം.എയുടെ ചില്ലറ വിൽപന നടത്തിവന്നിരുന്നത്.
വിജനമായ സ്ഥലങ്ങളിൽ സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിലും മറ്റും ഇവർ എം.ഡി.എം എ ഉപേക്ഷിക്കുകയും സ്ഥലത്തിന്റെ ഗുഗിൾ മാപ്പ് ബംഗ്‌ളരിലെ സംഘത്തിന് അയച്ചുകൊടുക്കുകയാണ് പതിവ്. ഇതു പ്രകാരം ആവശ്യക്കാർ ബംഗ്‌ളൂരിലെ സംഘത്തിന് ഗൂഗിൾ പേ ചെയ്തു കഴിഞ്ഞാൽ അവർ കാറുകളിലും മറ്റും വന്നു സാധനം എടുത്തു കൊണ്ടു പോകാറാണ് പതിവ്. ബംഗ്‌ളൂരിൽ ഒരു ജ്യുസ് കടയിലെ ജീവനക്കാരനായ സാദിഖിന്റെ ഭാര്യയായ ബൾക്കിസിന് ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയ തെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. ഒരു മാസം 1,80,000 രൂപ വരെ ഇവർ ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തിലൂടെ കമ്മിഷനായി സമ്പാദിച്ചിരുന്നു.
പൊലിസിന്റെ ചാരക്കണ്ണുകൾ പിന്തുടരുന്നതറിയാതെ
ഒരു വശത്തു നിന്നും മയക്കുമരുന്ന് വിൽപ്പന പൊടിപൊടിക്കുമ്പോഴും തന്നെ പൊലിസിന്റെ ചാരക്കണ്ണുകൾ പിൻതുടരുന്നതായി ബൾക്കിസിന് അറിയില്ലായിരുന്നു. ഇവർ സഞ്ചരിച്ച ആക്ടിവസ് കൂട്ടറിന്റെ നമ്പർ പൊലിസ് പലപ്പോഴും ഇവരറിയാതെ തന്നെ നിരീക്ഷിച്ചിരുന്നു.എന്നാൽ ബൾക്കിസിന്റെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ചു വ്യക്തമായ വിവരം ലഭിക്കുന്നത് തോട്ടട അമ്മു പറമ്പിൽ നടന്ന സംഭവത്തിന് ശേഷമാണ്.
കഴിഞ്ഞ ഒക്ടോബറിൽ ജീൻസണിഞ്ഞ് എം.ഡി.എം.എ കൈമാറുംന്നതിനായെത്തിയ ബൾക്കിസ് മൈതാനത്തിലെ കുറ്റിക്കാട്ടിൽ അതുപേക്ഷിച്ചതിനു ശേഷം ആരുമറിയാതെ കടന്നു കളയുന്നത് ഒരു ഓട്ടോറിക്ഷക്കാരൻ കാണുകയും ഇയാൾ അതെടുത്ത് എടക്കാട് പൊലിസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ബൾക്കീസ് ഉപേക്ഷിച്ച പാക്കറ്റ് മയക്കുമരുന്നാണെന്നു മനസിലാക്കിയ എടക്കാട് പൊലിസ് ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ബാൾ ക്കിസ് നിഷേധിക്കുകയും ഇവരുടെ ക്യാമറ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ പൊലിസ് ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ അന്നു കണ്ടെത്തിയ എം.ഡി.എം.എ ഉപേക്ഷിച്ചത് താനാണെന്ന് ബൾക്കിസ് ഇപ്പോൾ പൊലിസിന് നൽകിയ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. കണ്ണുർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.


