- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ഡി.എം.എ കടത്തു കേസിൽ മറ്റൊരു ദമ്പതികൾ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ; അൻസാരിക്കും ഷബ്നക്കും ബാൾക്കിസ് ദമ്പതികളുമായി ബന്ധം; സംഘം വിറ്റത് പ്രതിദിനം ഒരു ലക്ഷം രൂപയുടെ ലഹരിമരുന്ന്; സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു പിടിയിലായ വനിത
കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിൽ നിർണായക വഴിത്തിരിവ്. എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായ എം.ഡി.എം.എ കടത്ത് കേസിൽ മറ്റൊരു ദമ്പതികൾ കൂടി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിലായി. അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂർ സിറ്റി മരക്കാർ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അൻസാരി (33)യുടെ ഭാര്യ ഷബ്‌നയെന്ന (26) ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച് ഹൗസിൽ മൂരിക്കാട് വീട്ടിൽ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസും അറസ്റ്റിലായിട്ടുണ്ട്.
നിസാമിൽ നിന്നും മയക്കുമരുന്ന്' ചില്ലറയായി വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. മരക്കാർ കണ്ടി സ്വദേശിയായ അൻസാരിയും ഭാര്യ ഷബ്‌നയും നിസാമിൽ നിന്നും 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തിൽ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും പൊലിസ് പറഞ്ഞു നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരക്കാർ കണ്ടി സ്വദേശിയായ അൻസാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു ഇതിനിടയിലാണ് എം.ഡി എം.എ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത് കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ രാസ ലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ഇതിനിടെ പ്രതികളെ പിടികൂടിയതിനു ശേഷം മാധ്യമ പ്രവർത്തകർക്കു മുൻപിൽ അൻസാരിയും ഭാര്യ ഷബ്‌നയും പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. നിങ്ങൾ ഞങ്ങളുടെ ജീവിതം തകർക്കുന്നുവെന്ന് നിലവിളിച്ചാണ് കരഞ്ഞത്. നേരത്തെ ഈ കേസിൽ പിടിയിലായ ബൾക്കിസ്-ഭർത്താവ് അഫ്‌സൽ ദമ്പതികളുമായി ഇപ്പോൾ പിടിയിലായ അൻസാരി - ഷബ്‌ന ദമ്പതികൾക്ക് ബന്ധമുണ്ട്.
ബൾക്കീസ് അറസ്റ്റിലായതിനു ശേഷവും ഇവർ മയക്കുമരുന്ന് ഇടപാട് നടത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും ചാലാട് ജനീസിന്റ ഇന്റീരിയർ ഷോപ്പിൽ നിന്നും വാതിൽപ്പടിയിൽ ഒളിപ്പിച്ച എം.ഡി.എം.എ, കൊക്കെയ്ൻ, ബ്രൗൺഷുഗർ എന്നിവ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. ഇതിനിടെ അൻസാരിയോടൊപ്പം വന്ന സുഹൃത്ത് മാധ്യമ പ്രവർത്തകരോട് പ്രകോപിതനായി സ്റ്റേഷനു മുൻപിലെ വാഹനം തകർത്തത് അൽപ്പനേരം സംഘർഷം സൃഷ്ടിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്