- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐയിൽ നിന്ന് മാറി സിപിഎമ്മിൽ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചെങ്കൊടി ഏന്തിയ അഫ്സലിന്റെ ഫോട്ടോ; കണ്ണൂരിൽ ഒരുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളുടെ രാഷ്ട്രീയ ബന്ധങ്ങളും വിവാദമാകുന്നു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതിനിടെ അഫ്സലിന്റെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങളും കൊഴുക്കുകയാണ്. എസ്.ഡി.പി. ഐയിൽ നിന്നും ചേരിമാറി സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ നേരത്തെ തീരുമാനിച്ചതാണ് രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിൽ വടിയായി പ്രയോഗിക്കുന്നത്.
കണ്ണൂരിലെ ചാല കോയ്യോട് കേളപ്പന്മുക്കിലെ എസ്. ഡി.പി. ഐ പ്രവർത്തകനായ അഫ്സലിനെ തങ്ങൾ സ്വഭാവദൂഷ്യത്തിന് പുറത്താക്കിയതാണെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്. സംഘടനാവിരുദ്ധമായ ചില ബന്ധങ്ങൾ അന്നേ അഫ്സൽ വെച്ചു പുലർത്തിയിരുന്നുവെന്നാണ് വിശദീകരണം. ഇതു കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നുവെന്നും അല്ലാതെ പാർട്ടി വിട്ടു പോയതല്ലെന്നുമാണ് നേതൃത്വം പറയുന്നത്.
അഫ്സലിനോടൊപ്പം സമാനമായ രീതിയിൽ ഒഴിവാക്കപ്പെട്ട അഞ്ചുപേർ പിന്നീട് സി.പി. എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ഇവർ സി.പി. എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ സ്വീകരണ സമ്മേളന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെങ്കൊടിയേന്തിയ അഫ്സലിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.
എന്നാൽ അഫ്സലിന് സി.പി. എമ്മുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി.പി. എം നേതൃത്വത്തിന്റെ നിലപാട്. പ്രചരിക്കപ്പെടുന്ന ചിത്രങ്ങൾ ആധികാരികത ഇല്ലാത്തതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഭവം രാഷ്ട്രീയ വിവാദമായി മാറുന്ന സാഹചര്യത്തിലും ഒരു കോടിയിലേറെ വരുന്ന മയക്കുമരുന്ന് കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദമ്പതികളെ കരുക്കളാക്കി പ്രവർത്തിക്കുന്ന വന്മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചു സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ പ്രതികളായ രണ്ടു പേരെ പൊലിസ് തിരിച്ചറിഞ്ഞു. ബംഗ്ളൂരിൽ ജോലി ചെയ്യുന്ന നിസാം, മരക്കാർ കണ്ടി സ്വദേശി ജാസിം എന്നിവരെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ഇവർ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയിലെ പാർസൽസർവീസ് ഓഫിസിൽ മയക്കുമരുന്ന് കൈപറ്റാനെത്തിയത്.
1.950 കിലോഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗൺ ഷുഷർ7.5 ഗ്രാംഒപ്പിയം എന്നിവയുമായി കോയ്യോട് കേളപ്പന്മുക്കിലെ തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ബംഗ്ളൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന ഒരു പ്രമുഖകമ്പനിയുടെ ടൂറിസ്റ്റ് ബസിലൂടെയാണ് ചൂരിദാർ മെറ്റീരിയലുകൾ കൊണ്ടുവരുന്ന ബോക്സിനുള്ളിൽ മയക്കുമരുന്ന് കടത്തിയത്. കണ്ണൂർ ചാലാട് ബൾക്കിസിന് ഫാഷൻ, ഇന്റീരിയർ ഡിസൈനിങ് പ്രവൃത്തികൾ നടത്തുന്ന ഒരു കടയുണ്ട്. എന്നാൽ വ്യാജ അഡ്രസിലാണ് ഇവർ പാർസൽ കൈപറ്റിക്കൊണ്ടിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ബൾക്കിസും ഭർത്താവ് സാദിഖും നേരത്തെ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അഞ്ചു തവണയാണ് ഇവർ ഇതിനു മുൻപ് മയക്കുമരുന്ന് കടത്തിയതെന്നാണ് പൊലിസിനു മൊഴി നൽകിയത്. ബംഗ്ളൂരിൽ ബിസിനസുകാരനായ കണ്ണൂർ സ്വദേശിയായ ബന്ധു നിസാമാണ് ഇവർക്ക് എം.ഡി.എം എ തുണിത്തരങ്ങൾ അയക്കുന്ന പെട്ടികളുടെ ഉള്ളിൽ ഒളിപ്പിച്ചു അയച്ചിരുന്നത്. കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ജാസിമാണ് ഏജന്റായ ബൾക്കിസുമായി പണമിടപാടുകൾ നടത്തിയിരുന്നത്.ഗൂഗിൾ പേ വഴിയാണ് ഇവർ പണം കൈമാറിയിരുന്നത് വാട്സ് ആപ്പ് വഴിയാണ് ബംഗ്ളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവുമായി അറസ്റ്റിലായ ദമ്പതികൾ ഇടപാടുകൾ നടത്തിയിരുന്നത്്.
എന്നാൽ മയക്കുമരുന്ന് സപ്ളൈ ചെയ്യുന്നവർ വ്യത്യസ്ത നമ്പറുകളിലാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്നാണ് ബൾക്കിസ് അന്വേഷണ സംഘത്തിനോട ്പറഞ്ഞത്.രണ്ടു മക്കളുടെ ഉമ്മയായ ബൾക്കിൻസും ബംഗ്ളൂരിൽ ജ്യൂസ് കട നടത്തിയിരുന്ന ഭർത്താവ് അഫ്സലും പണം മോഹിച്ചാണ് മയക്കുമരുന്ന് വ്യാപാരത്തിനിറങ്ങിയത്. ഇതിൽ ഒരുകുട്ടി മുലകുടി പ്രായത്തിലുള്ളതാണ്.
പർദ്ദയണിഞ്ഞ് സ്‌കൂട്ടറിലാണ് ബൾക്കിസ് എം.ഡി.എം.എയുടെ ചില്ലറ വിൽപന നടത്തി വന്നിരുന്നത്. വിജനമായ സ്ഥലങ്ങളിൽ സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിലും മറ്റും ഇവർ എം.ഡി.എം എ ഉപേക്ഷിക്കുകയും സ്ഥലത്തിന്റെ ഗുഗിൾ മാപ്പ് ബംഗ്ളരിലെ സംഘത്തിന് അയച്ചുകൊടുക്കുകയാണ് പതിവ്. ഇതു പ്രകാരം ആവശ്യക്കാർ ബംഗ്ളൂരിലെ സംഘത്തിന് ഗൂഗിൾ പേ ചെയ്തു കഴിഞ്ഞാൽ അവർ കാറുകളിലും മറ്റും വന്നു സാധനം എടുത്തു കൊണ്ടു പോകാറാണ് പതിവ്.
ബംഗ്ളൂരിൽ ഒരു ജ്യുസ് കടയിലെ ജീവനക്കാരനായ സാദിഖിന്റെ ഭാര്യയായ ബൾക്കിസിന് ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയതെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. ഒരു മാസം 1,80,000 രൂപ വരെ ഇവർ ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തിലൂടെ കമ്മിഷനായി സമ്പാദിച്ചിരുന്നു. ഇതിനു പുറമേ ചില്ലറവിൽപന നടത്തുമ്പോൾ റിസക് അലവൻസ് വേറെയും ലഭിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്