- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നേ ഇതൊക്കെ വേണ്ടായെന്ന് പറഞ്ഞതാണ്; പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും അൻസാരി - ഷബ്‌ന ദമ്പതികൾ; കണ്ണുരിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ
കണ്ണൂർ: കണ്ണൂർ ഡി.വൈ.എസ്‌പി ഓഫിസിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ യുവ ദമ്പതികൾ സൃഷ്ടിച്ചത് കരച്ചിലും നിലവിളിയുമായി ന നാടകീയരംഗങ്ങൾ. തങ്ങളെ നിസാം കേസിൽ കുടുക്കിയെന്നാണ് ഇവർ മാധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞത്.
താൻ അന്നേ ഇതൊക്കെ വേണ്ടായെന്ന് അൻസാരിയോട് പറഞ്ഞതാണെന്നും തങ്ങളെ അവർ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ഷബ്‌നയെന്ന ആതിര കരഞ്ഞു കൊണ്ടു പറഞ്ഞു. ഖത്തറിലും ദുബായിയിലും ജോലി ചെയ്തു കൊണ്ടിരുന്ന കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശി അൻസാരിയുമായി ആതിരയെന്ന യുവതി പ്രണയത്തിലാവുകയായിരുന്നു. അൻസാരിയെ വിവാഹം കഴിക്കുന്നതിനാണ് ഇവർ ശബ്‌നയാകുന്നത്. അമ്മയും സഹോദരനുമുള്ള ഷബ്‌ന കഴിഞ്ഞ കുറെക്കാലമായി അൻസാരിയുടെ കണ്ണുർസിറ്റിയിലെ മരക്കാർ കണ്ടിയിലെ വീട്ടിലായിരുന്നു താമസം.
നിസാമിന്റെ ഗൾഫിലുള്ള മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചത് ഖത്തറും ദുബായിയും കേന്ദ്രികരിച്ചു അൻസാരിയായിരുന്നു. ഇയാൾ ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ചു പാർട്ടികളിലും മറ്റു ആഘോഷവേളകളിലും സിന്തറ്റിക്ക് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു. എന്നാൽ അൻസാരിയുടെ നീക്കങ്ങൾ ഖത്തർ പൊലിസിന്റെ നിരീക്ഷണത്തിലായതോടെ ഇയാൾ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഗൾഫിലെ ബന്ധങ്ങൾ ഉപയോഗിച്ചാണ് കഴിഞ്ഞ ആറുമാസക്കാലമായി അൻസാരി നിസാമിന്റെ കീഴിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കാരനായി പ്രവർത്തിച്ചു വന്നിരുന്നത്. ബൾക്കിസ്ബ അഫ്‌സൽ ദമ്പതികളെക്കാൾ മയക്കുമരുന്ന് ഇടപാടുകൾ അൻസാരി ഷബ്‌ന എന്നിവർ നടത്തിയെന്നാണ് നിസാമിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും പൊലിസിന് വ്യക്തമായത്. ബൾക്കിസ്-അഫ്‌സൽ ദമ്പതികൾ വളരെ ചില്ലറ വിൽപ്പന നടത്തിയിരുന്നുവെങ്കിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള മൊത്ത വിതരണമായിരുന്നു അൻസൽ - ഷബ്‌ന ദമ്പതികൾ ഏറ്റെടുത്തത്.
ദിവസവും 20000 മുതൽ 40000 വരെ ഇവർ നിസാമിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായും ചിലപ്പോൾ ഒരു ലക്ഷത്തിന്റെ വരെ പണമിടപാട് നടന്നതായും അസി.പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു അറസ്റ്റു ചെയ്തു കൊണ്ടു പോകുമ്പോൾ അൻസാരി ഡി.വൈ.എസ്‌പി ഓഫിസിന്റെ ഗ്രിൽസ് പിടിച്ചു ബലം പ്രയോഗിച്ചത് ഏറെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പൊട്ടിക്കരയുകയും മാധ്യമ പ്രവർത്തകരോടും പൊലിസിനോടും ഇയാൾ തട്ടിക്കയറുകയും ചെയ്തു.
ഈ സമയം ഷബ്‌നയും വനിതാ പൊലിസിന്റെ കസ്റ്റഡിയിൽ നിന്നും പൊട്ടിക്കരയുകയും തങ്ങളെ കുടുക്കിയ താണെന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഷബ്‌നയുടെ അമ്മയും സഹോദരനെയും അവരെ കാണാൻ സ്റ്റേഷനിലെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകരോട് ഷബ്‌നയുടെ സഹോദരൻ തട്ടിക്കയറുകയും പൊലിസ് സ്റ്റേഷന്റെ മുൻപിൽ നിർത്തിയിട്ട ലോറിയുടെ ചില്ലുതകർക്കുകയും ചെയ്തു.
ഇയാളും നേരത്തെ മയക്കുമരുന്ന് കേസിൽ പിടിയിലായതിനെ തുടർന്ന് അൻസാരിയോടൊപ്പം ആറു മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഏഴിന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് എന്നിവ ഉൾപ്പെടെ പിടിയിലായ അഫ്‌സൽ - ബൾക്കിസ് ദമ്പതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലിസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകൾക്കായി നിസാം ഒരു വാടക വീട് എടുത്തു നൽകിയാണ് ഇവരെ പാർപ്പിച്ചിരുന്നത്.പി ടിയാലായ പ്രതികളെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്