- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മോഡൽ സംഘർഷം വ്യാപിച്ചതോടെ തലസ്ഥാന വാസികൾ ഭീതിയുടെ ആഴങ്ങളിലേക്ക്; പരസ്പ്പര വിശ്വാസം നഷ്ടടമായവർ പുറത്തിറങ്ങുന്നത് പോലും കരുതലോടെ; ആധിപത്യം നിലനിർത്താൻ സിപിഎമ്മും പിടിച്ചെടുക്കാൻ ബിജെപിയും രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം വാസികളുടെ ഉറക്കം കെട്ടു
തിരുവനന്തപുരം: എക്കാലവും കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായാണ് അറിയപ്പെടുന്നത്. ദേശീയ തലത്തിൽ തന്നെ കുപ്രസിദ്ധിയാണ് ഇക്കാര്യത്തിൽ കണ്ണൂരിന്. ഇവിടങ്ങളിലെ രാഷ്ട്രീയ വടംവലി മുറുകുന്നത് ബിജെപിയും-സിപിഎമ്മും തമ്മിലാണ്. കേന്ദ്രത്തിലെ ഭരണത്തിന്റെ ബലത്തിൽ ബിജെപിയും സംസ്ഥാന ഭരണത്തിന്റെ ബലത്തിൽ സിപിഎമ്മും പരസ്പ്പരം ബലപരീക്ഷണത്തിനായി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരവും കണ്ണൂരാകുന്നു. പരസ്പ്പരം വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നതിന് പിന്നാലെ കൊലപാതങ്ങളിലേക്കും ഇക്കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇത് തലസ്ഥാന വാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കാലങ്ങളായി സിപിഎമ്മും ബിജെപിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും വഴിമാറിയതോടെ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെരിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരു വിഭാഗവും തമ്മിൽ നിലനിന്ന സംഘർഷങ്ങളാണ് ഇന്ന് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയ്ക്
തിരുവനന്തപുരം: എക്കാലവും കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായാണ് അറിയപ്പെടുന്നത്. ദേശീയ തലത്തിൽ തന്നെ കുപ്രസിദ്ധിയാണ് ഇക്കാര്യത്തിൽ കണ്ണൂരിന്. ഇവിടങ്ങളിലെ രാഷ്ട്രീയ വടംവലി മുറുകുന്നത് ബിജെപിയും-സിപിഎമ്മും തമ്മിലാണ്. കേന്ദ്രത്തിലെ ഭരണത്തിന്റെ ബലത്തിൽ ബിജെപിയും സംസ്ഥാന ഭരണത്തിന്റെ ബലത്തിൽ സിപിഎമ്മും പരസ്പ്പരം ബലപരീക്ഷണത്തിനായി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരവും കണ്ണൂരാകുന്നു. പരസ്പ്പരം വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നതിന് പിന്നാലെ കൊലപാതങ്ങളിലേക്കും ഇക്കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇത് തലസ്ഥാന വാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
കാലങ്ങളായി സിപിഎമ്മും ബിജെപിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും വഴിമാറിയതോടെ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെരിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരു വിഭാഗവും തമ്മിൽ നിലനിന്ന സംഘർഷങ്ങളാണ് ഇന്ന് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയ്ക്കിടെയാണ് നഗരത്തിൽ നിന്നും മാറി ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിക്കുമ്പോൾ സംഭവത്തിൽ പങ്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സി.പി.എം പ്രവർത്തകരുമായി ഇയാൾക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ സിപിഎമ്മിന് എളുപ്പത്തിൽ ഈ വിഷയത്തിൽ നിന്നും കൈകഴുകാൻ സാധിക്കില്ല.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നഗരത്തിൽ ശ്രീകാര്യത്ത് ആർ.എസ്.എസിന്റെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്രവർത്തകൻ രാജേഷ് ആക്രമിക്കപ്പെട്ടത്. മണികണ്ഠൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ് വീണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ കൈ അറ്റു പോയ ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷിന്റെ ശരീരത്തിൽ നാൽപ്പത്തോളം വെട്ടേറ്റെന്നാണ് ഇയാളെ ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടർമാർ പറഞ്ഞത്.
കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ അതിക്രൂരമായി മൃതദേഹം വെട്ടാറുണ്ട്. സമാനമായ രീതിയിലാണ് ഇവിടെയും കൊലപാതകം നടന്നതെന്ന് തലസ്ഥാന വാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങൾക്കിടെയാണ് രാജേഷിന്റെ മരണം. ഇയാളുടെ ശരീരത്തിൽ നാൽപ്പത്തോളം വെട്ടേറ്റെന്നാണ് ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടർമാർ പറയുന്നത്.
വൈകുന്നേരം ശാഖയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുപതോളം പേരടങ്ങിയ സംഘമാണ് രാജേഷിന് ആക്രമിച്ചതെന്നാണ് വിവരം. മണികണ്ഠൻ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് രാജേഷിനെ ആക്രമിച്ചതെന്നും രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ സി.പി.എം ആണെന്നും ബിജെപി ആരോപിച്ചു. അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
ആക്രമണത്തിൽ രാജേഷിന്റെ ഇടതു കൈയ്ക്കും രണ്ട് കാലിനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്ന് രാജേഷിനെ മാറ്റിയ ശേഷം മറ്റൊരു വാഹനത്തിൽ അറ്റു പോയ കൈയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. വലിയ തോതിൽ രക്തം ചോർന്നു പോയതാണ് രാജേഷിന്റെ മരണത്തിന് കാരണം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതിന് പിന്നാലെയാണ് നഗരത്തിനുള്ളിൽ മൃഗീയമായ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം, നഗരത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രതയിലാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചതിന് പുറമെ സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നഗരത്തിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസിന് കഴിയാത്തത് കനത്ത വീഴ്ചയാണെന്നാണ് ആക്ഷേപം. ആദ്യ ദിവസം സംഘർഷമുണ്ടായപ്പോൾ തന്നെ പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ അനിഷട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വിമർശനമുയരുന്നുണ്ട്.