- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടിക്കുണ്ടിൽ വീട് തകർത്തത് ഡൈനാമിറ്റുകളോ? ഗുണ്ടുകൾക്ക് ഇത്രയും ശക്തിയുണ്ടാകില്ലെന്ന് നിഗമനം; ഫോറൻസിക് പരിശോധനയിലൂടെ വ്യക്തത വരുത്താൻ അന്വേഷണ സംഘം
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് സ്‌ഫോടനത്തിനു കാരണം വൻകിട ഡൈനാമിറ്റുകളെന്ന സംശയം ബലപ്പെടുന്നു. പൊട്ടാസ്യം ക്ലോറൈഡ് ചേർത്ത ഗുണ്ടുകളാണ് സ്‌ഫോടനത്തിന് കാരണമെങ്കിൽ ഇത്രയും സ്ഥലം നിലം പരിശാകുമായിരുന്നില്ല. സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ച വീട്ടിനും അതല്ലെങ്കിൽ തൊട്ടടുത്ത വീട്ടിനും മാത്രമേ അപകടസാധ്യത ഉണ്ടാകൂ. സ്‌ഫോടനത്തിന്റെ ശബ്ദം ആറു കിലോമീറ്ററിനുമപ്പുറം കേൾക്കാനിടയായതിനു കാരണം പൊട്ടിയ പടക്കത്തിനൊപ്പം ഡൈനാമിറ്റുകളുണ്ടായിരുന്നെന്നാണ് വിദഗ്ധാഭിപ്രായം. സ്‌ഫോടനദുരന്തത്തിന് തൊട്ടു രണ്ടു ദിവസം മുമ്പ് എളയാവൂർ ക്ഷേത്രോത്സവത്തിന് ഉഗ്രശബ്ദമുണ്ടാക്കിയ ഡൈനാമിറ്റുകൾ ഇയാൾ പൊട്ടിച്ചിരുന്നു. അഞ്ചു കിലോഗ്രാമോ അതിലധികമോ ഭാരം വരുന്നതും പൊട്ടാസ്യം ക്ലോറൈഡ് ചേർത്തതുമായ ഡൈനാമിറ്റുകളായിരിക്കും ഇത്രയും അപകടം ഉണ്ടാക്കിയതെന്നു വേണം കരുതാൻ. പ്രദേശത്ത് ഇത്ര വ്യാപകമായി അപകടത്തിനിടയാക്കിയതും പൊട്ടിയത് ഡൈനാമിറ്റുകളാണെന്ന സൂചന നൽകുന്നു. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഉഗ്ര ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങൾ പ്രധാന ആകർഷകങ്ങളാണ്. അതുകൊ
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് സ്‌ഫോടനത്തിനു കാരണം വൻകിട ഡൈനാമിറ്റുകളെന്ന സംശയം ബലപ്പെടുന്നു. പൊട്ടാസ്യം ക്ലോറൈഡ് ചേർത്ത ഗുണ്ടുകളാണ് സ്‌ഫോടനത്തിന് കാരണമെങ്കിൽ ഇത്രയും സ്ഥലം നിലം പരിശാകുമായിരുന്നില്ല. സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ച വീട്ടിനും അതല്ലെങ്കിൽ തൊട്ടടുത്ത വീട്ടിനും മാത്രമേ അപകടസാധ്യത ഉണ്ടാകൂ.
സ്‌ഫോടനത്തിന്റെ ശബ്ദം ആറു കിലോമീറ്ററിനുമപ്പുറം കേൾക്കാനിടയായതിനു കാരണം പൊട്ടിയ പടക്കത്തിനൊപ്പം ഡൈനാമിറ്റുകളുണ്ടായിരുന്നെന്നാണ് വിദഗ്ധാഭിപ്രായം. സ്‌ഫോടനദുരന്തത്തിന് തൊട്ടു രണ്ടു ദിവസം മുമ്പ് എളയാവൂർ ക്ഷേത്രോത്സവത്തിന് ഉഗ്രശബ്ദമുണ്ടാക്കിയ ഡൈനാമിറ്റുകൾ ഇയാൾ പൊട്ടിച്ചിരുന്നു. അഞ്ചു കിലോഗ്രാമോ അതിലധികമോ ഭാരം വരുന്നതും പൊട്ടാസ്യം ക്ലോറൈഡ് ചേർത്തതുമായ ഡൈനാമിറ്റുകളായിരിക്കും ഇത്രയും അപകടം ഉണ്ടാക്കിയതെന്നു വേണം കരുതാൻ.
പ്രദേശത്ത് ഇത്ര വ്യാപകമായി അപകടത്തിനിടയാക്കിയതും പൊട്ടിയത് ഡൈനാമിറ്റുകളാണെന്ന സൂചന നൽകുന്നു. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഉഗ്ര ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങൾ പ്രധാന ആകർഷകങ്ങളാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമുള്ള കടകളിൽ നിന്നും വാങ്ങിയല്ല ക്ഷേത്രങ്ങളിലെ വെടിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോവർഷവും അനധികൃത പടക്കങ്ങളുടെ ആവശ്യകത വർദ്ധിക്കുകയുമാണ്. മൂന്നു തവണ അനധികൃത പടക്കം ശേഖരിച്ചു വച്ചതിന് പൊലീസ് പിടിയിലായ പ്രതി തന്നെ വീണ്ടും ഈ രംഗത്ത് സജീവമായതിനു പിന്നിൽ അധികൃതരുടെ ഒത്താശ തന്നെയാണ്.
നിയമാനുസൃതം പടക്കവ്യാപാരം നടത്തുന്നവരെയാണ് പൊലീസും അധികാരികളും വേട്ടയാടാറുള്ളത്. അനധികൃതമായും മാരകവസ്തുക്കളുപയോഗിച്ചും പടക്കം നിർമ്മിക്കുന്നവർക്ക് രാഷ്ട്രീയരംഗത്തു നിന്നും അധികാരികളിൽനിന്നും പിൻതുണ ലഭിക്കുകയും ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളിലും മറ്റും ഉഗ്രസ്‌ഫോടനത്തിൽ പൊട്ടുന്ന പടക്കങ്ങളുടെ ഉറവിടത്തെക്കുറിച്ച് അധികാരികൾ അന്വേഷിക്കാൻ തയ്യാറാവാത്തതിന്റെയൊക്കെ അനന്തരഫലമായാണ് പൊടിക്കുണ്ട് സ്‌ഫോടന ദുരന്തമുണ്ടായത്. സ്‌ഫോടനത്തിനു ശേഷവും അനധികൃത പടക്കം ഉത്തരകേരളത്തിൽ വ്യാപകമാണ്. കാവുകളിലെ ഉത്‌സവത്തോടനുബന്ധിച്ച് ഇവ പ്രയോഗിക്കപ്പെടുന്നതും സ്വാഭാവികം.
പടക്ക നിർമ്മാണത്തിലോ ശേഖരണത്തിലോ ലൈസൻസില്ലാതെ അനൂപ് കുമാറിന് ഇത്രയേറെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ സൂക്ഷിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഇത്രയും സാധനങ്ങൾ നൽകുന്ന മൊത്ത വ്യാപാരകേന്ദ്രം ഈ മേഖലയിലെങ്ങുമില്ല. വലിയ വെടിക്കെട്ടു നടത്തുന്ന സ്ഥലങ്ങളിലെല്ലാം അനൂപ് കുമാറാണ് പ്രധാനമായും പടക്കങ്ങൾ എത്തിക്കാറെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഫോറൻസിക്ക് പരിശോധനാഫലം വന്നാൽ മാത്രമേ സ്‌ഫോടനകാരണവും എന്തെല്ലാം വസ്തുക്കൾ ഉപയോഗിച്ചുവെന്നതും അറിയാൻ സാധിക്കൂ. ഇയാൾ വെടിമരുന്ന് എവിടെയൊക്കെ വിൽക്കുന്നു, എവിടെനിന്ന് ശേഖരിക്കുന്നു എന്നൊക്കെയുള്ള കാര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാന്നൂറിലേറെ ഗുണ്ടുകൾ പൊട്ടിയെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഗുണ്ടുകൾ പൊട്ടിയാൽ ഇത്രയും വലിയ പ്രദേശം ദുരന്തത്തിന് ഇരയാവില്ലെന്നാണ് 'മറുനാടൻ മലയാളിക്ക് ' ലഭിച്ച വിവരം. ഡൈനാമിറ്റ് സ്‌ഫോടനം നടന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുണ്ട്, കുഴിമിന്നൽ എന്നിവ പൊട്ടിയാൽ ഇത്രയും അപകടം സംഭവിക്കാൻ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
നാടൻ ബോംബുകളേക്കാൾ മാരകമാണ് ഡൈനാമിറ്റുകൾ. വെടിമരുന്നിന്റെ ഉപയോഗം കൂടുന്നതുകൊണ്ടാണ് ഡൈനാമിറ്റിന് വൻ സ്‌ഫോടനം ഉണ്ടാക്കാനുള്ള ശേഷി കൈവരുന്നത്. എറണാകുളത്തു നിന്നും എക്‌സ്പ്‌ളോസീവ് കൺട്രോളർ കന്തസ്വാമി ഇന്ന് അപകടസ്ഥലങ്ങൾ സന്ദർശിക്കാൻ കണ്ണൂരിലെത്തുന്നുണ്ട്. ഒപ്പം എക്‌സ്‌പ്ലോസീവ് രംഗത്തെ വിദഗ്ദ്ധരുമുണ്ടാകും. പൊടിക്കുണ്ട് സ്‌ഫോടനത്തിലെ യഥാർത്ഥ വസ്തുത അതോടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.