കണ്ണൂർ: കണ്ണൂരിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന കേസിൽ ദുരൂഹത വർധിക്കുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തുന്നുവെന്ന് ആരോപിച്ച പെൺകുട്ടിയുട പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതോടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് ആരോപണമുയർന്ന കേസ് വഴിത്തിരിവിലെത്തിയിരിക്കുകയാണ്. 

ദൃശ്യമാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തലിന് പെൺകുട്ടിയെ പ്രേരിപ്പിക്കുകയും, വിവരം മാധ്യമങ്ങൾക്ക് നേരിട്ട് നൽകുകയും ചെയ്ത കുട്ടിയുടെ അച്ഛൻ പോക്സോ കേസിലെ പ്രതിയാണെന്നാണ അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പൊലീസാണ് പിതാവിനെതിരെ പോക്സോ കേസെടുത്തിട്ടുള്ളത്. രണ്ട് വർഷം മുമ്പായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലായിരുന്നു അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ രക്ഷിതാവ് ഹാജരാക്കുന്നതും, കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ദൃശ്യമാധ്യമങ്ങളെ നേരിട്ട് വിവരം നൽകിയതും, മകളെ കൊണ്ട് പ്രതികരണം നടത്തിച്ചതും പിതാവായിരുന്നു. പോക്‌സോ കേസിൽ മകളെ പീഡിപ്പിച്ച ആളിനൊപ്പം മകൾ എങ്ങനെ താമസിക്കുന്നുവെന്നതും ഉയരുന്ന ചോദ്യമാണ്.

സഹപാഠി മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. 11 പെൺകുട്ടികളെ കൂടി ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. പീഡനം സംബന്ധിച്ച് മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പൊലീസിനോട് പറയാനും കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായിട്ടില്ല. കേരളത്തിന് പുറത്തായിരുന്ന അമ്മ ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു

സംഭവത്തിൽ മറ്റ് പെൺകുട്ടികളാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. സഹപാഠിയായ ആൺകുട്ടി കഞ്ചാവ് വലിക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കഞ്ചാവ് തരുന്ന ആളുടെ പേര് അറിയില്ലെന്നും കണ്ടാൽ തിരിച്ചറിയുമെന്നുമായിരുന്നു ആൺകുട്ടി പറഞ്ഞത്. പെൺകുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് നൽകിയതെന്നും ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന്റെ മറവിൽ പൊലീസ് പെൺകുട്ടിയെ മാനസികമായി പീഡിപിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് ആരോപണമുന്നയിച്ചിരുന്നു. പീഡന കേസിൽ പ്രതിയായ 15 വയസുകാരന്റെ സഹോദരനും സുഹൃത്തുക്കളും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതിനാൽ നാട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ.

മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പൊലീസ് ഇയാൾക്കെതിരെ രണ്ടുവർഷം മുൻപ് പോക്സോ കേസ് എടുത്തിരുന്നു. ഈ കേസിൽ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരി. അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പൊലീസിനോട് പറയാൻ കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായില്ല. തനിക്കുപുറമെ, 11 പെൺകുട്ടികളെക്കൂടി ആൺകുട്ടി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂൾ അധികൃതരും ഈ മൊഴികൾ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല.

താൻ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആൺകുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. ഈ ആൺകുട്ടിക്ക് കഞ്ചാവ് നൽകുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആൺകുട്ടി പൊലീസിന് നൽകിയ മൊഴി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെൺകുട്ടി സ്വയം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ കേരളത്തിന് പുറത്തായിരുന്ന പെൺകുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി.

പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യങ്ങൾക്കു മുന്നിൽ രക്ഷിതാവ് ഹാജരാക്കുന്നതും കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണ്. ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നിൽ മകളെക്കൊണ്ട് മൊഴി നൽകിച്ചത് കുട്ടിയുടെ പിതാവാണ്. ദുരൂഹതകൾ ഏറെയുള്ള കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.