- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷികളെ ഭയപ്പെടുത്തി കൂറുമാറ്റി നീതിന്യായ വ്യവസ്ഥയെ നിസ്സഹായാവസ്ഥയിലേക്ക് നയിക്കും; കുറ്റ വിമുക്തരാവുന്നവർക്ക് വീരപരിവേഷവും; രാഷ്ട്രീയ കുടിപ്പകയ്ക്ക് വളമൊരുക്കുന്നത് നേതാക്കൾ; വെട്ടിമരിക്കുന്നത് സാദാ പ്രാദേശികരും; പിണറായി മുഖ്യമന്ത്രിയായ ശേഷം കണ്ണൂർ സാക്ഷിയായത് 13 രാഷ്ട്രീയ കൊലപാതകങ്ങൾക്ക്; അശാന്തിയുടെ വിത്ത് വിതച്ച് മാഹിയിലെ ഇരട്ട കൊലപാതകവും; പഴിചാരൽ രാഷ്ട്രീയം കണ്ണൂരിന് നൽകുന്നത് അശാന്തി മാത്രം
കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയായി കണ്ണൂരിൽ നടന്നത് 13 രാഷ്ട്രീയ കൊലപാതകങ്ങൾ. ഈ കൊലപാതങ്ങളിൽ എട്ടിലും സിപിഎം. കാരാണ് പ്രതികൾ. നാല് കൊലപാതകങ്ങളിൽ ആർ. എസ്. എസും ഒന്നിൽ എസ്. ഡി.പി.ഐ.യും പ്രതിസ്ഥാനത്ത് നിൽക്കുന്നു. 2016 നെ അപേക്ഷിച്ച് പരിശോധിച്ചാൽ 2017 ൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം കുറവായിരുന്നു. ഇത് സ്വാഭാവികം മാത്രമാണ്. ഇത്തരം ഇടവേളകൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇടവേളകൾക്ക് ശേഷം കൊണ്ടും കൊടുത്തും അക്രമ പരമ്പരകൾ തന്നെ ഉണ്ടാകാറുണ്ടെന്നുള്ളതാണ് കണ്ണൂരിന്റെ പ്രത്യേകത. പകയുടെ രാഷ്ട്രീയത്തിന് ഇടവേളകൾ ഉണ്ടാകാറില്ല. അത് തീർക്കുന്നത് വർഷാന്ത കണക്കുകൾ വെച്ചുമല്ല. 2016 ൽ 7 പേരാണ് കൊലപാതക രാഷ്ട്രീയത്തിനിരയായത്. എന്നാൽ 2018 ൽ ആദ്യത്തെ അഞ്ച് മാസത്തിനുള്ളിൽ തന്നെ നാല് കൊലപാതകങ്ങൾ ജില്ലയിൽ നടന്നു. രണ്ട് ആർ.എസ്. എസുകാരും ഒരു സിപിഎം. ഉം ഒരു കോൺഗ്രസ്സുകാരനും. രാഷ്ട്രീയ കുടിപ്പകയിൽ ജീവൻ ഹോമിക്കപ്പെട്ട നാനൂറോളം പേരിൽ കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബിന്റേതായിരിക്കും ഒടുവിലത്തെ പേര് എന
കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയായി കണ്ണൂരിൽ നടന്നത് 13 രാഷ്ട്രീയ കൊലപാതകങ്ങൾ. ഈ കൊലപാതങ്ങളിൽ എട്ടിലും സിപിഎം. കാരാണ് പ്രതികൾ. നാല് കൊലപാതകങ്ങളിൽ ആർ. എസ്. എസും ഒന്നിൽ എസ്. ഡി.പി.ഐ.യും പ്രതിസ്ഥാനത്ത് നിൽക്കുന്നു. 2016 നെ അപേക്ഷിച്ച് പരിശോധിച്ചാൽ 2017 ൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം കുറവായിരുന്നു. ഇത് സ്വാഭാവികം മാത്രമാണ്.
ഇത്തരം ഇടവേളകൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇടവേളകൾക്ക് ശേഷം കൊണ്ടും കൊടുത്തും അക്രമ പരമ്പരകൾ തന്നെ ഉണ്ടാകാറുണ്ടെന്നുള്ളതാണ് കണ്ണൂരിന്റെ പ്രത്യേകത. പകയുടെ രാഷ്ട്രീയത്തിന് ഇടവേളകൾ ഉണ്ടാകാറില്ല. അത് തീർക്കുന്നത് വർഷാന്ത കണക്കുകൾ വെച്ചുമല്ല. 2016 ൽ 7 പേരാണ് കൊലപാതക രാഷ്ട്രീയത്തിനിരയായത്. എന്നാൽ 2018 ൽ ആദ്യത്തെ അഞ്ച് മാസത്തിനുള്ളിൽ തന്നെ നാല് കൊലപാതകങ്ങൾ ജില്ലയിൽ നടന്നു. രണ്ട് ആർ.എസ്. എസുകാരും ഒരു സിപിഎം. ഉം ഒരു കോൺഗ്രസ്സുകാരനും. രാഷ്ട്രീയ കുടിപ്പകയിൽ ജീവൻ ഹോമിക്കപ്പെട്ട നാനൂറോളം പേരിൽ കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബിന്റേതായിരിക്കും ഒടുവിലത്തെ പേര് എന്ന് ആശ്വസിച്ചവരാണ് കണ്ണൂരിലെ സമാധാന കാംക്ഷികൾ.
2010 മുതലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ പരിശോധിച്ചാൽ 2016 ലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. യു.ഡി.എഫ് സർക്കാറിന്റെ ഒടുവിലത്തെ ദിവസങ്ങളിലാണ് ആർ.എസ്. എസ് പ്രവർത്തകനായ പാപ്പിനിശ്ശേരിയിലെ സുജിത്തുകൊല്ലപ്പെട്ടത്. സിപിഎം. വിട്ട് ആർ. എസ്. എസിലേക്ക് പോയതാണ് സുജിത്തിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ആഹ്ലാദ പ്രകടനം നടത്തവേ സിപിഎം. പ്രവർത്തകനായ ചേരിക്കൽ രവീന്ദ്രൻ കൊല്ലപ്പെട്ടു. ബോംബെറിഞ്ഞ് വാഹനം അപകടത്തിൽപെട്ടാണ് മരണം നടന്നത്. തുടർന്ന് ജനുവരി 11 ന് രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പയ്യന്നൂരിൽ രണ്ട് കൊലപാതകം നടന്നു. സിപിഎം. പ്രവർത്തകനായ സി.വി. ധനരാജും ബി.എം. എസ്. പ്രവർത്തകനായ സി.കെ. രാമചന്ദ്രനുമാണ് അക്രമത്തിനിരയായത്.
സെപ്റ്റംബർ 3 ന് തില്ലങ്കേരി സ്വദേശി ബിജെപി. പ്രവർത്തകൻ പി.എം. വിനീഷ് കൊല്ലപ്പെട്ടു. ഒക്ടോബർ 10 ന് തലശ്ശേരിയിലെ സിപിഎം. പ്രവർത്തകൻ മോഹനനും ഒക്ടോബർ 12 ന് ആർ. എസ്. എസ്. പ്രവർത്തകൻ പിണറായയിലെ രമിത്തും കൊല്ലപ്പെടുകയായിരുന്നു. 2017 ൽ രണ്ട് കൊലപാതകങ്ങളാണ് രാഷ്ട്രീയത്തിന്റെ പേരിൽ നടന്നത് ജനുവരി 18 ന് ബിജെപി. പ്രവർത്തകൻ അണ്ടലൂരിലെ സന്തോഷ് കുമാർ കൊല്ലപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ചതായിരുന്നു സന്തോഷിനെ കൊലപ്പെടുത്താൻ കാരണമായി പറയുന്നത്. മെയ് 13 ന് ആർ. എസ്. എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടു. പയ്യന്നൂർ ധൻരാജ് വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ബിജു.
2018 ൽ എ.ബി.വി.പി. പ്രവർത്തകൻ ശ്യാമപ്രസാദായിരുന്നു ആദ്യം കൊല ചെയ്യപ്പെട്ടത്. ജനുവരി 11 ന് എസ്.ഡി.പി.ഐ. പ്രവർത്തകരാണ് ശ്യാമപ്രസാദിനെ അക്രമിച്ചത്. ഫെബ്രുവരി 13 ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ സിപിഎം. പ്രവർത്തകരായിരുന്നു പ്രതികൾ. രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷുഹൈബ് വധം സിപിഎം. നെ പ്രതിരോധത്തിലാക്കിയിരുന്നു. രാഷ്ട്രീയ അക്രമങ്ങൾ നടത്തുന്ന പാർട്ടി ക്രിമിനലുകളേയും ക്വട്ടേഷൻ സംഘങ്ങളേയും നിയമത്തിന്റെ മുന്നിലെത്തിക്കാൻ എല്ലായിപ്പോഴും കഴിയുന്നില്ല. പാർട്ടി നേതൃത്വങ്ങൾ ഇവർക്ക് നൽകുന്ന സഹായമാണ് പലപ്പോഴും പ്രതികൾ രക്ഷപ്പെടുന്നത്.
സാക്ഷികളെ ഭയപ്പെടുത്തി കൂറുമാറ്റി നീതിന്യായ വ്യവസ്ഥയെ തന്നെ നിസ്സഹായാവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ കുറ്റ വിമുക്തരാവുന്നവർക്ക് പാർട്ടി തന്നെ വീരപരിവേഷം നൽകി സ്വീകരിക്കുന്നതും കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നു. മാഹി പള്ളൂരിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎമ്മും ബിജെപിയും കണ്ണൂർ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് ഇരു പാർട്ടികളും അറിയിച്ചിരുന്നെങ്കിലും മാഹിയിൽ വിവിധയിടങ്ങളിൽ ഇരു പാർട്ടി പ്രവർത്തകരും വാഹനങ്ങൾ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ടില്ല.
മാഹിയിലെ മുൻ കൗൺസിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആർഎസ്എസ് പ്രവർത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു. ആക്രമങ്ങൾ നടന്ന മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് സുരക്ഷ കർശനമാക്കി. തലശ്ശേരി സബ് ഡിവിഷന് പരിധിയിലാണ് സുരക്ഷ കർശനമാക്കിയത്. മാഹിയുടെ സമീപപ്രദേശങ്ങളായ ചൊക്ലി, പള്ളൂർ, ന്യൂമാഹി പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആർ. ക്യാമ്പിലെ ഒരു കമ്പനി പൊലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചു. സംഘർഷം പടരാതിരിക്കാൻ പൊലീസ് പട്രോളിങ്ങും വാഹനപരിശോധനയും നടത്തുന്നു.
സബ് ഡിവിഷന് കീഴിലുള്ള എല്ലാ സിഐ.മാരുടെയും നേതൃത്വത്തിലായിരിക്കും പരിശോധന. എ.ആർ. ക്യാമ്പിലെ അസി. കമാൻഡന്റുമാർ, സ്‌പെഷ്യൽ യൂണിറ്റിലെ ഡിവൈ.എസ്‌പി.മാർ എന്നിവരോട് തലശ്ശേരിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനിലും ജാഗ്രതാനിർദ്ദേശം നൽകി. എസ്‌പി. ജി.ശിവവിക്രം, ഐ.ജി. ബൽറാംകുമാർ ഉപാധ്യായ എന്നിവരുൾപ്പടെയുള്ള വൻ പൊലീസ് സംഘം ന്യൂമാഹിയിലെത്തി. ഇതുവരെ ആക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലയിലെ വിവിധ മേഖലകളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കരിക്കുക.