- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലും പാലക്കാട് മോഡൽ സംഘർഷത്തിന് സാധ്യത; പൊലീസിന്റെ റിപ്പോർട്ട് കണ്ണവത്തെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ; പ്രതികൾക്ക് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും ഭീഷണി; ജില്ലയിലും ശക്തമായ പൊലീസ് നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം
കണ്ണൂർ: പാലക്കാടിന് സമാനമായി കണ്ണൂരിലും ആർ.എസ്.എസ്-എസ്.ഡി.പി.ഐ. സംഘർഷത്തിന് സാധ്യതയെന്ന് പൊലീസിന്റെ റിപ്പോർട്ട്. കണ്ണൂർ റൂറൽ എസ്‌പി.യുടെ റിപ്പോർട്ടിലാണ് സംഘർഷ സാധ്യത വിശദമാക്കുന്നത്.കണ്ണൂർ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘർഷ സാധ്യതയുള്ളതെന്നാണ് പറയുന്നത്. കണ്ണവത്തുകൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് ആർ.എസ്.എസ്. പ്രവർത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.
2018-ലാണ് കണ്ണവത്ത് എ.ബി.വി.പി. പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികളായ അശ്വിൻ, റിഷിൽ, അമൽരാജ് എന്നിവർക്ക് എസ്.ഡി.പി.ഐ. പ്രവർത്തകരിൽ നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളിൽനിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥർക്കും അയച്ച റിപ്പോർട്ടിൽ ജില്ലയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച മറ്റുസംഭവങ്ങളെക്കുറിച്ചും പരാമർശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ