- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ-സീരിയൽ നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവ് മരിച്ചു; 53കാരനായ വിനോദിന്റെ മൃതദേഹം കണ്ടെത്തിയതു ഹോട്ടൽ വരാന്തയിൽ
കണ്ണൂർ: സിനിമാ-സീരിയൽ നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവു കടവരാന്തയിൽ മരിച്ച നിലയിൽ. എടച്ചേരി മുത്തപ്പൻകാവിന് സമീപം താമസിക്കുന്ന വിനോദി(53)നെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. താളിക്കാവ് റോഡിലെ ഹോട്ടലിലെ വരാന്തയിലായിരുന്നു വിനോദിന്റെ മൃതദേഹം. പരേതനായ ഭാസ്‌കരൻ-കാർത്യായനി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പിലെ പെയിന്റിങ് കടയിൽ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: പ്രദീപൻ, രാജീവൻ, റീന, ബീന, ദീപ, മീറ, പരേതനായ സജീവൻ.
കണ്ണൂർ: സിനിമാ-സീരിയൽ നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവു കടവരാന്തയിൽ മരിച്ച നിലയിൽ. എടച്ചേരി മുത്തപ്പൻകാവിന് സമീപം താമസിക്കുന്ന വിനോദി(53)നെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താളിക്കാവ് റോഡിലെ ഹോട്ടലിലെ വരാന്തയിലായിരുന്നു വിനോദിന്റെ മൃതദേഹം. പരേതനായ ഭാസ്‌കരൻ-കാർത്യായനി ദമ്പതികളുടെ മകനാണ്.
തളിപ്പറമ്പിലെ പെയിന്റിങ് കടയിൽ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ടൗൺ പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: പ്രദീപൻ, രാജീവൻ, റീന, ബീന, ദീപ, മീറ, പരേതനായ സജീവൻ.
Next Story