- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരാ വീരാ ജയകൃഷ്ണാ... നിങ്ങളൊഴുക്കിയ ചുടു രക്തം മണ്ണിൽ പാഴായി പോകില്ല; ഒറ്റക്കൈയാ ജയരാജാ.... മറ്റേ കൈയും കാണില്ല...; ജനരക്ഷാ യാത്രയെ വിവാദത്തിലാക്കിയ ദൃശ്യങ്ങൾ പുറത്തായത് ബിജെപി നേതാവ് വി മുരളീധരന്റെ എഫ് ബി പേജിലൂടെ; കൂത്തുപറമ്പിലെ മുദ്രാവാക്യം ദേശീയ തലത്തിൽ ചർച്ചയാക്കാനുറച്ച് സി.പി.എം; പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്ന കോടിയേരി പ്രസംഗം ഉയർത്തി തിരിച്ചടിക്കാൻ ബിജെപിയും: കണ്ണൂർ വീണ്ടും പുകയുമെന്ന് ഭയന്ന് പൊലീസ്
കണ്ണൂർ: കണ്ണൂരിൽ ജനരക്ഷായാത്രയ്ക്കിടെ ഉയർന്ന മുദ്രാവാക്യം രാഷ്ട്രീയമായി ഉപയോഗിക്കാനുറച്ച് സി.പി.എം. ജയരാജനെതിരെ ഉയർന്ന മുദ്രാവാക്യം ദേശീയ തലത്തിൽ സി.പി.എം ചർച്ചയാക്കും. കണ്ണൂരിൽ സംഘപരിവാറുകാരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് വാദം സജീവമാക്കാനാണ് സി.പി.എം ശ്രമം. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടി പങ്കെടുത്ത യാത്രയിലാണ് ഈ മുദ്രാവാക്യം ഉയർന്നതെന്നാണ് സി.പി.എം പ്രാധാന്യത്തോടെ ഉയർത്തുക. വിവാദ മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത് ബിജെപി നേതാവ് വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്. ഇത് ഡൗൺലോഡ് ചെയ്താണ് സി.പി.എം നിയമനടപടികൾക്ക് ഒരുങ്ങുന്നത്. ഒറ്റക്കൈയാ ജയരാജാ.... മറ്റേ കൈയും കാണില്ല... വീരാ വീരാ ജയകൃഷ്ണാ... നിങ്ങളൊഴുക്കിയ ചുടു രക്തം വിണ്ണിൽ പാഴായി പോകില്ല..... അറിവൻ അക്ഷരമോതുമ്പോൾ അദ്ധ്യാപകനെ കശാപ്പു ചെയ്ത സിപിഎമ്മിൻ ഗുണ്ടായിസം -ഇങ്ങനെയാണ് വിവാദ മുദ്രാവാക്യം. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളിയുമായി മുന്നോട്ട് പോകുന്നു. പൊലീസ് വാഹനം എത്തുന്ന ശബ്ദം കേൾക്കുമ്പോൾ ഇവർ മ
കണ്ണൂർ: കണ്ണൂരിൽ ജനരക്ഷായാത്രയ്ക്കിടെ ഉയർന്ന മുദ്രാവാക്യം രാഷ്ട്രീയമായി ഉപയോഗിക്കാനുറച്ച് സി.പി.എം. ജയരാജനെതിരെ ഉയർന്ന മുദ്രാവാക്യം ദേശീയ തലത്തിൽ സി.പി.എം ചർച്ചയാക്കും. കണ്ണൂരിൽ സംഘപരിവാറുകാരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് വാദം സജീവമാക്കാനാണ് സി.പി.എം ശ്രമം. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടി പങ്കെടുത്ത യാത്രയിലാണ് ഈ മുദ്രാവാക്യം ഉയർന്നതെന്നാണ് സി.പി.എം പ്രാധാന്യത്തോടെ ഉയർത്തുക. വിവാദ മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത് ബിജെപി നേതാവ് വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്. ഇത് ഡൗൺലോഡ് ചെയ്താണ് സി.പി.എം നിയമനടപടികൾക്ക് ഒരുങ്ങുന്നത്.
ഒറ്റക്കൈയാ ജയരാജാ.... മറ്റേ കൈയും കാണില്ല... വീരാ വീരാ ജയകൃഷ്ണാ... നിങ്ങളൊഴുക്കിയ ചുടു രക്തം വിണ്ണിൽ പാഴായി പോകില്ല..... അറിവൻ അക്ഷരമോതുമ്പോൾ അദ്ധ്യാപകനെ കശാപ്പു ചെയ്ത സിപിഎമ്മിൻ ഗുണ്ടായിസം -ഇങ്ങനെയാണ് വിവാദ മുദ്രാവാക്യം. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളിയുമായി മുന്നോട്ട് പോകുന്നു. പൊലീസ് വാഹനം എത്തുന്ന ശബ്ദം കേൾക്കുമ്പോൾ ഇവർ മുന്നോട്ട് ഓടുന്നതും കാണാം. ജനരക്ഷാ യാത്രയെ കാണാൻ കവലകളിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തെ വ്യക്തമാക്കാനാണ് വി മുരളീധരൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതിനിടെ കണ്ണൂരിൽ സംഘർഷ സാധ്യത ഏറെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ട്. ജനരക്ഷായാത്രയുടെ പകപോക്കൽ ആക്രമങ്ങൾ ജില്ലയെ പിടിച്ചുലയ്ക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കൂടുതൽ നിരീക്ഷണങ്ങൾ പൊലീസ് കർശനമാക്കും.
വിവാദമായ ''പാടത്ത് പണി, വരമ്പത്ത് കൂലി' പ്രസംഗത്തിന്റെ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുത്തിരുന്നില്ല. കോടിയേരിയുടെ പ്രസംഗം സമൂഹത്തിൽ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പരിശോധനയിൽ കണ്ടെത്താനായില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അന്വേഷണ റിപ്പോർട്ട് ഏറെ വിവാദവുമായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. പിന്നീട് കേസെടുക്കാതെ ഒഴിവാക്കുകയും ചെയ്തു. ഇത് ഭരണ സ്വാധീനത്തിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അതിന് പിറകെയാണ് ജയരാജനെതിരെ കൊലവിളി വിവാദമാകുന്നത്. ഈ സംഭവത്തിൽ വിഡിയോ തെളിവുണ്ട്. അതുകൊണ്ട് തന്നെ ജയരാജന്റെ പരാതിയിൽ പൊലീസ് കേസെടുക്കും.
ആർ എസ് എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് ആകില്ല. അതുകൊണ്ടാണ് സിപിഎമ്മിനെ ലക്ഷ്യമിടുന്നത്. സിപിഎമ്മിനെ തകർക്കാനാണ് ലക്ഷ്യം. സമാധാനം തകർക്കുകയാണ് ലക്ഷ്യം. ഈ കൊലവിളി മുദ്രാവക്യങ്ങൾക്ക് നേതൃത്വം കൊടുത്ത ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണം. ബിജെപി നേതാക്കൾക്കെതിരെ പെരുനുണകൾ പ്രചരിപ്പിച്ചാണ് അമിത് ഷാ കണ്ണൂരിൽ പ്രകടനം നടത്തിയത്. എന്നാൽ ബിജെപിയുടെ മനസ്സിൽ ഇരിപ്പ് സംഘർഷമാണെന്ന് വ്യക്തമാവുകയാണ്. ഇതാണ് ജയരാജനെ അക്രമിക്കുമെന്ന പരസ്യ പ്രതികരണമെന്ന് സി.പി.എം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ജനരക്ഷാ യാത്ര നിരോധിക്കണമെന്നാണ് ആവശ്യം.
കണ്ണുരിൽ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രണ്ടാമത്തെ കൈയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് ഇടയിലാണ് സംഭവം. യാത്ര കൂത്തുപറമ്പ് എത്തിയപ്പോഴാണ് പ്രവർത്തകർ പി ജയരാജന്റെ രണ്ടാമത്തെ കൈയും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്. വി മുരളീധരനാണ് ഭീഷണി മുദ്രാവാക്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതും ഗൗരവത്തോടെ സി.പി.എം കാണുന്നുണ്ട്. ജയരാജനെതിരെ പര്യമായ അക്രമത്തിന് മുരളീധരൻ ആഹ്വാനം നടത്തിയെന്നാണ് ആരോപണം. ഇതോടെ ആർഎസ്എസ്-ബിജെപി കുപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതിന് ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മയ്ക്ക് പുതിയ തലം വരും.
സംഘപരിവാറിന്റെ വർഗീയ അജൻഡക്കെതിരെ തുടർച്ചയായ പ്രചാരണം നടത്താനാണ് സി.പി.എം തീരുമാനം. ഈമാസം 15 മുതൽ നവംബർ 15 വരെ സിപിഐ എം ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി വർഗീയ വിരുദ്ധ പ്രഭാഷണം, വർഗീയതക്കെതിരായ പ്രദർശനം, ലഘുലേഖ വിതരണം എന്നിവ നടത്തും. വീടുവീടാന്തരം കയറിയുള്ള പ്രചാരണ പരിപാടിയുമുണ്ടാകും. ബിജെപി കുപ്രചാരണത്തിനെതിരെ ജാഥ നടത്താൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ് മാറ്റിയത്. ഉപതെരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഇതിനിടെയാണ് ബിജെപിയുടെ പ്രകടനത്തിലെ പ്രകോപനപരമായ മുദ്രാവാക്യം.
കേരളത്തിലെ ഇടതുപക്ഷമനസ്സ് കീഴ്‌പ്പെടുത്താൻ വർഗീയ ശക്തികൾക്ക് കഴിയില്ല. ആർഎസ്എസ് പരിപ്പ് കേരളത്തിൽ വേവില്ലെന്ന് കുമ്മനത്തിന്റെ യാത്ര അവസാനിക്കുമ്പോൾ അവർക്ക് മനസ്സിലാകും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആർഎസ്എസ് വിചാരിക്കേണ്ട. ആർഎസ്എസിന്റെ കഠാരയും ദണ്ഡും പേടിച്ച് മാളത്തിലൊളിക്കാൻ സിപിഐ എമ്മിന് കഴിയില്ല. കേരളത്തിൽ കുഴപ്പമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമമെന്നും വിവാദങ്ങളോട് സി.പി.എം പ്രതികരിക്കുന്നു. എന്നാൽ കൊലവിളിയും ആക്രമ രാഷ്ട്രീയവുമെല്ലാം സി.പി.എം രീതിയാണെന്ന് ബിജെപി പറയുന്നു. അണികളുടെ മുദ്രാവാക്യത്തെ അസ്വാഭിവികമായി കാണുന്നവർ പാടത്തെ പണിക്ക് വരമ്പത്തെ കൂലിയെന്ന കോടിയേരിയുടെ പ്രസ്താവനയെ മറക്കരുതെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർക്കുന്നു.
പാർട്ടി കേന്ദ്രങ്ങളിൽ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നായിരുന്ന കോടിയേരി നേരത്തെ പറഞ്ഞ് വിവാദമുണ്ടാക്കിയത്. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയിൽ തിരിച്ചടിക്കണമെന്ന കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. അക്രമങ്ങൾ പ്രതിരോധിക്കാൻ യുവതീ-യുവാക്കൾക്ക് പരിശീലനം നൽകണമെന്നും കോടിയേരി പറഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് അതേ നാണയത്തിൽ തന്നെ ബിജെപി നേതാവ് എംടി രമേശ് മറുപടി നൽകുകയും ചെയ്തു. പാടത്തെ പണി നിർത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമേശ് തുറന്നടിച്ചിരുന്നു.
ഇത്തരം വിവാദ പ്രസ്താവനകൾ പിന്നീട് കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് അകന്നു. ഇത് വീണ്ടും ആളിക്കത്തിക്കുന്നതാണ് കൂത്തുപറമ്പിൽ ജനരക്ഷാ യാത്രയ്ക്കിടെ ഉയർന്ന മുദ്രാവാക്യം.