- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലയിലെ ചട്ടലംഘനം തുറന്നുകാട്ടി; പിന്നാലെ പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ; അധികാരത്തിന് വിലങ്ങിടാനുള്ള സർക്കാർ നീക്കത്തിനിടെ ഗവർണർ തെളിയിച്ചത് ചാൻസലറുടെ പവർ; ഗവർണറുടെ സ്റ്റേ-കാരണം കാണിക്കൽ നടപടികൾക്കെതിരെ കണ്ണൂർ വി സി രംഗത്ത്; സർവകലാശാല പോര് കോടതി കയറും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചുകൊണ്ടുള്ള കണ്ണൂർ സർവകലാശാല അധികൃതരുടെ നടപടി
ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത് . റിസർച് സ്‌കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണർ നിർണായക തീരുമാനം എടുത്തത്.
കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ വൈകുന്നേരം ആറരയോടെ മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'അര മണിക്കൂറിൽ നടപടി' എന്നായിരുന്നു പ്രതികരിച്ചത്. അരമണിക്കൂറിൽ നടപടിയെന്തായിരിക്കും എന്നറിയാൻ കാത്തിരുന്ന കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ഗവർണറുടെ വാർത്താക്കുറിപ്പായിരുന്നു പിന്നാലെ എത്തിയത്. കൃത്യം അരമണിക്കൂർ ആകുമ്പോൾ ഗവർണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടിക 'ചാൻസലറുടെ പവർ' ഉപയോഗിച്ച് മരവിപ്പിക്കുന്നു എന്നായിരുന്നു കുറിച്ചത്.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടികയാണ് ഗവർണർ മരവിപ്പിച്ചത്. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ പ്രഖ്യാപിക്കുമ്പോൾ ഗവർണർ മുന്നോട്ട് വയ്ക്കുന്ന സന്ദേശം സർക്കാരുമായി തുറന്ന പോരിലേക്ക് എന്നാണെന്ന് വ്യക്തം. ഗവർണറുടെ അധികാരത്തിന് വിലങ്ങിടാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കിടെ 'പവർ ഓഫ് ചാൻസലർ' എന്താണെന്ന് കാട്ടുന്നതിനൊപ്പം തുടർ നടപടികൾ എന്താകും എന്നതാണ് ആകാംക്ഷ ഉയർത്തുന്നത്.
കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനം നടന്നെന്ന് ചൂണ്ടികാട്ടിയാണ് ഗവർണർ പോരിന് വീര്യം പകർന്നത്. ചട്ടലംഘനം തുറന്നുകാട്ടിയതിന് പിന്നാലെ നിയമനം റദ്ദാക്കിയുള്ള ഗവർണറുടെ ഇടപെടൽ. ഇനി കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയാണ് ഗവർണർ ആദ്യം നോട്ടമിടുന്നത് എന്നത് വ്യക്തം. മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടികയിൽ ചട്ടലംഘനങ്ങളുണ്ടായെന്ന് ചൂണ്ടികാട്ടിയ ഗവർണർ, വിസിയോട് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സർവകലാശാല മലയാളം ഡിപ്പാർട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അദ്ധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. എല്ലാത്തിനുമൊടുവിലാണ് ഗവർണർ മരവിപ്പിക്കൽ നടപടിയിലേക്ക് നീങ്ങിയത്.
ഗവർണറുടെ നടപടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്തതെന്ന് വിവരിച്ച് അദ്ദേഹം ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ അധികാരം ഇല്ലെന്നും വ്യക്കമാക്കി വി സി രംഗത്തെത്തിയതോടെ പോര് ഇനിയും കനക്കുമെന്നുറപ്പാണ്. അതേസമയം തന്നെ കുറച്ച് നാളായി ഗവർണറോട് ഇടഞ്ഞു നിൽക്കുന്ന സർക്കാരിന്റെ അടുത്ത നടപടിയും കണ്ടറിയേണ്ടതുണ്ട്.
ഗവർണറുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പയ്യാമ്പലത്തെ സ്വവസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1996-ലെ കണ്ണൂർ സർവകലാശാല ചട്ടം സെക്ഷൻ ഏഴിൽ മൂന്ന് ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ നടപടിയെടുത്തത്. ഗവർണർക്കായി രാജ്ഭവൻ ചീഫ് സെക്രട്ടറി അയച്ച നോട്ടീസ് ഇന്ന് വൈകുന്നേരം 6.26ന് ലഭിച്ചു.നിയമനംമരവിപ്പിച്ച തീരുമാനത്തിനെതിരെ തിങ്കളാഴ്‌ച്ച കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഇതിൽ കൂടുതൽ പറയാനില്ലെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
സർവകലാശാല മലയാളം ഡിപ്പാർട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അദ്ധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ രാവിലെ പറഞ്ഞിരുന്നു.
റിസർച്ച് സ്‌കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ