- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടപെടാൻ പൊലീസിന് പരിമിതിയെന്ന് തുറന്ന് പറഞ്ഞ് ഡിജിപിയും; സമവായ ചർച്ചകൾക്ക് തടസ്സമാകുന്നത് നേതാക്കളുടെ തലക്കനം; കണ്ണൂരിലെ കൊലപാതങ്ങളെ ചൊല്ലി സിപിഐ(എം)-ബിജെപി പോര് മുറുകുന്നു; കേന്ദ്രത്തിന്റെ ഇടപെടൽ കാത്ത് ബിജെപി
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉടനൊന്നും അവസാനമുണ്ടാകില്ല. സിപിഎമ്മും ആർഎസ്എസും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമ്പോൾ പൊലീസ് വെട്ടിലാവുകയാണ്. ഇനിയൊരു കൊല കൂടി നടക്കില്ലെന്ന് ഉറപ്പു പറയാൻ പൊലീസിനോ ബിജെപിയ്‌ക്കോ സിപിഎമ്മിനോ കഴിയുന്നില്ല. ഇതിനിടെയിൽ സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് വാക് പോരും ഉയർന്നു കഴിഞ്ഞു. മാധാനശ്രമവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ ആർഎസ്എസ്.നേതൃത്വം തയ്യാറായിട്ടില്ലെന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ബിജെപി. സംസ്ഥാന ജനറൽസെക്രട്ടറി എം ടി. രമേശ് നൽകിയത് അതേനാണയത്തിലുള്ള മറുപടിയാണ് നൽകിയത്. അടിമകളായിച്ചെന്ന് യാചിച്ചാലേ കണ്ണൂരിൽ പ്രശ്‌നം പരിഹരിക്കൂ എന്ന സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് മാടമ്പിഭാഷയെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. സമാധാനചർച്ചയ്ക്ക് ആർഎസ്എസ്. മുഖ്യമന്ത്രിയെ സമീപിക്കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. സമാധാനശ്രമവുമായി മുഖ്യമന്ത്രിയെ
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉടനൊന്നും അവസാനമുണ്ടാകില്ല. സിപിഎമ്മും ആർഎസ്എസും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമ്പോൾ പൊലീസ് വെട്ടിലാവുകയാണ്. ഇനിയൊരു കൊല കൂടി നടക്കില്ലെന്ന് ഉറപ്പു പറയാൻ പൊലീസിനോ ബിജെപിയ്‌ക്കോ സിപിഎമ്മിനോ കഴിയുന്നില്ല. ഇതിനിടെയിൽ സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് വാക് പോരും ഉയർന്നു കഴിഞ്ഞു. മാധാനശ്രമവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ ആർഎസ്എസ്.നേതൃത്വം തയ്യാറായിട്ടില്ലെന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ബിജെപി. സംസ്ഥാന ജനറൽസെക്രട്ടറി എം ടി. രമേശ് നൽകിയത് അതേനാണയത്തിലുള്ള മറുപടിയാണ് നൽകിയത്. അടിമകളായിച്ചെന്ന് യാചിച്ചാലേ കണ്ണൂരിൽ പ്രശ്‌നം പരിഹരിക്കൂ എന്ന സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് മാടമ്പിഭാഷയെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
സമാധാനചർച്ചയ്ക്ക് ആർഎസ്എസ്. മുഖ്യമന്ത്രിയെ സമീപിക്കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. സമാധാനശ്രമവുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ ആർഎസ്എസ്.നേതൃത്വം തയ്യാറായിട്ടില്ല. ആർഎസ്എസ്സിന്റെ ആരെങ്കിലും മുഖ്യമന്ത്രിയെ സമീപിച്ചാൽ അദ്ദേഹം അതിനുള്ള സംവിധാനമുണ്ടാക്കും. കണ്ണൂരിൽ സമാധാനം ഉറപ്പാക്കാൻ സിപിഐ(എം). ആരുമായും ചർച്ചയ്ക്ക് തയ്യാർ. മോഹൻ ഭാഗവത് എറണാകുളത്ത് ആർഎസ്എസ്. ചർച്ചയ്ക്ക് ഒരുക്കമാണെന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ അതിനുള്ള സന്നദ്ധത അറിയിച്ചതാണ്. സമാധാനത്തിനുവേണ്ടി പറയുകയും കഠാരയും കത്തിയും തോക്കും അണികളുടെ കൈയിൽ കൊടുക്കുകയും ചെയ്യുന്ന സമീപനം ആർഎസ്എസ്.തിരുത്തണം. അക്രമം നിർത്താൻ അവരെ പ്രധാനമന്ത്രി ഉപദേശിക്കണമെന്നും പറഞ്ഞു.
ഇതിനെയാണ് സമാധാനം യാചിച്ചുചെല്ലാൻ ബിജെപി. തയ്യാറല്ലെന്ന് എം ടി. രമേശ് പുച്ഛിച്ച് തള്ളിയത്. കോഴിക്കോട്: അടിമകളായിച്ചെന്ന് യാചിച്ചാലേ കണ്ണൂരിൽ പ്രശ്‌നം പരിഹരിക്കൂ എന്ന സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് മാടമ്പിഭാഷ. എ.കെ.ജി. സെന്ററിന്റെയും സിപിഐ(എം). കേന്ദ്രങ്ങളുടെയും മുന്നിൽ സമാധാനം യാചിച്ചുചെല്ലാൻ ബിജെപി.യും ആർഎസ്എസ്സും തയ്യാറല്ല. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. കണ്ണൂരിൽ സമാധാനമുറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ് കോടിയേരി ചെയ്തത്. മോഹൻ ഭാഗവത് കണ്ണൂരിൽ സമാധാനശ്രമത്തിനെത്തിയപ്പോൾ അട്ടിമറിച്ചത് കോടിയേരിയാണ്. സമാധാനം സ്ഥാപിക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടാൽ ഇടപെടാൻ കേന്ദ്രം തയ്യാർ എം ടി. രമേശ് പറഞ്ഞു.
കണ്ണൂരിലെ സമാധാനത്തിന് വലിയ തിരിച്ചടിയാണ് ഈ പ്രസ്താവനാ യുദ്ധം. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസിനു മേൽ സമ്മർദമൊന്നുമില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. വിദൂരസ്ഥലങ്ങളിൽ മണിക്കൂറുകൾക്കകം രണ്ടു കൊലപാതകങ്ങൾ നടക്കുന്നതിൽ പൊലീസിനെ പഴിക്കുന്നതു ശരിയല്ല. ഇക്കാര്യത്തിൽ പൊലീസിനു പരിമിതിയുണ്ടെന്നും ഡിജിപി പറഞ്ഞു. രണ്ടു രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസിനു പക്ഷഭേദമില്ലെന്നും ഡിജിപി വിശദീകരിക്കുന്നു. പൊലീസിന്റെ നിസ്സഹായാവസ്ഥ ഈ പ്രസ്താവനയിലുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് തൊട്ട് പിന്നാലെയാണ് സിപിഐ(എം)-ബിജെപി നേതൃത്വങ്ങൾ തമ്മിൽ വാക്ക് പോരുണ്ടാകുന്നത്.
അതിനിടെ ബിജെപി കേന്ദ്ര നേതൃത്വവും മോദി സർക്കാരും പ്രശ്‌നത്തിൽ ഇടപെടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരം മാത്രമേ സംസ്ഥാന നേതൃത്വം പ്രവർത്തിക്കൂ. അതുവരെ സിപിഎമ്മുമായി ചർച്ചയ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന.