- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം
മനാമ: സാമൂഹ്യ മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ് ലിയാർ വ്യക്തമാക്കി. മർകസ് വിഭാവനം ചെയ്യുന്നത് ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവർത്തിത്വം, മതസൗഹാർദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ബഹ്റൈൻ ചാപ്റ്റർ വിർച്വൽ കൺവൻഷൻ (മർകസ് വിസ്ത)യിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മർകസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റായി വി.പി.കെ അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി ഹഖീം സഖാഫി കിനാലൂർ, ഫിനാൻസ് സെക്രട്ടറി സലീം മൂവാറ്റുപുഴ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: മുഹ്സിൻ മുഹമ്മദ് ഹുസൈൻ മദനി, പി.എം സൂലൈമാൻ ഹാജി , അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര , അബ്ദുറഹീം സഖാഫി വരവൂർ , ഷമീർ പന്നൂർ , നിസാർ സഖാഫി
ജോയിന്റ് സെക്രട്ടറിമാർ: ഫാസിൽ താമരശ്ശേരി, ശംസുദ്ധീൻ സുഹ് രി , മുഹമ്മദ് കുട്ടി ഹാജി , ഷംസുദ്ധീൻ സഖാഫി , ഫൈസൽ ഒ.പി, ജമാൽ വിട്ടൽ . 33 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികളെ കാന്തപുരം പ്രഖ്യാപിച്ചു.
മർകസ് മാനേജർ സി.മുഹമ്മദ് ഫൈസി, മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര, ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ അബ്ദുൽ സലാം ഹാജി പാപിനിശ്ശേരി, മർസൂഖ് സഅദി പാപിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട് എന്നിവർ പ്രസംഗിച്ചു. എ.കെ അബൂബക്കർ മുസ് ലിയാർ കട്ടിപ്പാറ, അബ്ദുള്ള രണ്ടത്താണി, ഹാരിസ് സ്രാമ്പ്യ ആശംസ നേർന്നു. മർകസ് പ്രസിഡന്റ് സയ്യദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർത്ഥന നിർവഹിച്ചു