- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തകർക്ക് കാന്തപുരത്തിന്റെ കൃത്യമായ സൂചന; ഇത്തവണ പിന്തുണ ഇടതിന്; വേണ്ടപ്പെട്ട ചില യുഡിഎഫുകാർക്ക് വേണ്ടി നിഷ്പക്ഷ നിലപാട്; എൽഡിഎഫിലെ മുസ്ലിം വനിതകൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ട് യുഡിഎഫിന്: മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമ്മർദം തുടരുന്നു
കോഴിക്കോട്: കൈയാലപ്പുറത്തെ തേങ്ങപോലെയാണ് കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ രാഷ്ട്രീയ നിലപാടെന്ന് എതിരാളികൾ വിമർശിക്കാറുള്ളത്.അത് ഏത് സമയവും മാറാം മറിയാം. ഏത് മുന്നണിക്ക് വോട്ടു ചെയ്യണമെന്നും കാന്തപുരം കൃത്യമായ പറയാറില്ല. അണികകൾക്ക് ചില സൂചനകളെ നൽകാറുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും യു ഡി എഫിന് അനുകൂലമായ നിലപാടാണ് കാന്തപുരം എടുത്തിരുന്നത്. ലീഗിനെ എതിർത്തപ്പോഴും പലയിടങ്ങളിലും കോൺഗ്രസിനെ സഹായിച്ചു. എന്നാൽ ഇത്തവണ പരമാവധി മണ്ഡലത്തിൽ എൽ ഡി എഫിന് അനുകൂല തീരുമാനമാണ് കാന്തപുരം സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള നിർദ്ദശേങ്ങളും കാന്തപുരം വിഭാഗത്തിന്റെ പുതിയ ബഹുജന സംഘടനയായ മുസ്ലിം ജമാ അത്ത് വഴി കീഴ് കമ്മിറ്റികൾക്ക് നൽകിയതായാണ് വിവിരം. ഇത്തവന വോട്ടർ പട്ടികയിൽ പേരുചേർക്കാൻ വരെ എ.പി വിഭാഗം സുന്നികൾ സജീവമായി രംഗത്തുണ്ട്. സിപിഐ എം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പലതവണ കാന്തപുരവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. എൽ ഡി എഫ് സ്വതന്ത്ര എം എൽ എ മ
കോഴിക്കോട്: കൈയാലപ്പുറത്തെ തേങ്ങപോലെയാണ് കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ രാഷ്ട്രീയ നിലപാടെന്ന് എതിരാളികൾ വിമർശിക്കാറുള്ളത്.അത് ഏത് സമയവും മാറാം മറിയാം. ഏത് മുന്നണിക്ക് വോട്ടു ചെയ്യണമെന്നും കാന്തപുരം കൃത്യമായ പറയാറില്ല. അണികകൾക്ക് ചില സൂചനകളെ നൽകാറുള്ളൂ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും യു ഡി എഫിന് അനുകൂലമായ നിലപാടാണ് കാന്തപുരം എടുത്തിരുന്നത്. ലീഗിനെ എതിർത്തപ്പോഴും പലയിടങ്ങളിലും കോൺഗ്രസിനെ സഹായിച്ചു. എന്നാൽ ഇത്തവണ പരമാവധി മണ്ഡലത്തിൽ എൽ ഡി എഫിന് അനുകൂല തീരുമാനമാണ് കാന്തപുരം സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള നിർദ്ദശേങ്ങളും കാന്തപുരം വിഭാഗത്തിന്റെ പുതിയ ബഹുജന സംഘടനയായ മുസ്ലിം ജമാ അത്ത് വഴി കീഴ് കമ്മിറ്റികൾക്ക് നൽകിയതായാണ് വിവിരം. ഇത്തവന വോട്ടർ പട്ടികയിൽ പേരുചേർക്കാൻ വരെ എ.പി വിഭാഗം സുന്നികൾ സജീവമായി രംഗത്തുണ്ട്.
സിപിഐ എം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പലതവണ കാന്തപുരവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. എൽ ഡി എഫ് സ്വതന്ത്ര എം എൽ എ മാരായ കെ ടി ജലീലും പി ടി എ റഹീമുമാണ് കാന്തപുരത്തിനും സി പി എമ്മിനും ഇടയിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്നത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് അനകൂലാ നിലപാടെടുക്കുന്ന കാന്തപുരം തിരുകേശ വിവാദത്തെ തുടർന്നാണ് നിലപാടിൽ മാറ്റം വരുത്തിയത്. അക്കാലത്ത് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തിയ അഭിപ്രായങ്ങൾ കാന്തപുരത്തിന് ഇടത് മുന്നണിയോടുള്ള ശത്രുത മൂർച്ചിപ്പിച്ചു. എന്നാൽ ഈ പ്രശ്‌നങ്ങളെല്ലാം പി ടി എ റഹീം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിലൂടെ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇതേ സമയം തങ്ങൾക്ക് അത്രയും വേണ്ടപ്പെട്ട ചില യു ഡി എഫുകാർക്ക് വേണ്ടി നിഷ്പക്ഷ നിലപാട് സ്വീകരിക്കാനും കാന്തപുരത്തിന്റെ തീരുമാനം. എൽ ഡി എഫിലെ മുസ്ലിം വനിതകൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും ഇവരുടെ വോട്ട് യു ഡി എഫിനാകും. മുസ്ലിം സ്ത്രീകൾ മത്സരിക്കുന്നതിനെ അംഗീകരിക്കാനാവില്ലന്നൊണ് കാന്തപുരം നിലപാട്.
അതേസമയം കാന്തപുരത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ശ്രമം തുടരുകയാണ്. തന്റെ വിശ്വസ്തനായ ടി.സിദ്ദീഖിനുള്ള പിന്തുണ തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കാരന്തൂർ മർക്കസിലത്തെി കാന്തപുരത്തെ കണ്ടിരുന്നു. കുന്ദമംഗലം മണ്ഡലത്തിൽ നിർണ്ണായക സ്വാധീനം കാന്തപുരം വിഭാഗത്തിനുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യക്തമായ നിലപാട് തങ്ങൾക്കുണ്ടെന്നും എന്നാലിത് ഇപ്പോൾ വ്യക്തമാക്കില്‌ളെന്നെുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചത്.