- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ല; മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദീനെ തോൽപ്പിക്കണമെന്നു കാന്തപുരം
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദീനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ലെന്നും ഷംസുദീനെ തോൽപ്പിക്കണമെന്നുമാണു കാന്തപുരം അണികളോട് ആവശ്യപ്പെടുന്നത്. കോഴിക്കോട് കാരന്തൂർ മർക്കസിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യവെയാണു ഷംസുദീനെതിരെ കാന്തപുരം ആഞ്ഞടിച്ചത്. ഗുണം ചെയ്യുന്നവരുടെ കൂടെ നിൽക്കുമെന്നും കാന്തപുരം പറഞ്ഞു. കൊലക്കേസ് പ്രതികളെ സഹായിച്ച ആളാണ് ഷംസുദീൻ. അയാൾ ജയിക്കാൻ പാടില്ല. രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണിത്. ഏതെങ്കിലും കക്ഷിയെ പിന്തുണയ്ക്കുന്നത് സംഘടനയുടെ നയമല്ല. ന്യായവും യുക്തിയും അനുസരിച്ചായിരിക്കും വോട്ട്. ഗുണം ചെയ്യുന്നവരുടെ കൂടെ നിൽക്കുമെന്നും കാന്തപുരം വ്യക്തമാക്കി. 2013ൽ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയിൽ രണ്ട് എ.പി വിഭാഗം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നുവെന്നാണ് കാന്തപുരത്തിന്റെ ആരോപണം. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദീനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ലെന്നും ഷംസുദീനെ തോൽപ്പിക്കണമെന്നുമാണു കാന്തപുരം അണികളോട് ആവശ്യപ്പെടുന്നത്.
കോഴിക്കോട് കാരന്തൂർ മർക്കസിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യവെയാണു ഷംസുദീനെതിരെ കാന്തപുരം ആഞ്ഞടിച്ചത്. ഗുണം ചെയ്യുന്നവരുടെ കൂടെ നിൽക്കുമെന്നും കാന്തപുരം പറഞ്ഞു.
കൊലക്കേസ് പ്രതികളെ സഹായിച്ച ആളാണ് ഷംസുദീൻ. അയാൾ ജയിക്കാൻ പാടില്ല. രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണിത്. ഏതെങ്കിലും കക്ഷിയെ പിന്തുണയ്ക്കുന്നത് സംഘടനയുടെ നയമല്ല. ന്യായവും യുക്തിയും അനുസരിച്ചായിരിക്കും വോട്ട്. ഗുണം ചെയ്യുന്നവരുടെ കൂടെ നിൽക്കുമെന്നും കാന്തപുരം വ്യക്തമാക്കി.
2013ൽ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയിൽ രണ്ട് എ.പി വിഭാഗം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നുവെന്നാണ് കാന്തപുരത്തിന്റെ ആരോപണം. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞി ഹംഹ (48), സഹോദരൻ നൂറുദീൻ (42) എന്നിവരാണ് 2013 നവംബറിൽ വെട്ടേറ്റ് മരിച്ചത്. ലീഗ് അനുകൂലികളാണ് കേസിലെ പ്രതികൾ. ഇവർക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചത് എൻ ഷംസുദ്ധീനാണെന്ന് കാന്തപുരം വിഭാഗം ആരോപിക്കുന്നു.