- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പൻ മുന്നണി വിടില്ല; പാലാ സീറ്റിനെ ചൊല്ലി ഒരു തർക്കവുമില്ല; പ്രതികരണവുമാി മന്ത്രി ഇ പി ജയരാജൻ
കണ്ണൂർ: പാല സീറ്റിനെ ചൊല്ലി ഒരു തർക്കവും നിലനിൽക്കുന്നില്ലെന്ന് മന്ത്രി ഇ. പി ജയരാജൻ. മാണി സി. കാപ്പൻ മുന്നണി വിടില്ലെന്നും ജയരാജൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പാലാ സീറ്റ് സംബന്ധിച്ച് ഉറച്ച നിലപാടുമായാണ് എൻസിപി രംഗത്തെത്തിയിരിക്കുന്നത്. പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നൽകില്ലെന്നാണ് സിറ്റിങ് എംഎൽഎ കൂടിയായ കാപ്പൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എൽ.ഡി.എഫ് യോഗത്തിൽ നിന്ന് മാണി സി. കാപ്പൻ വിട്ട് നിന്നിരുന്നു. പവാറുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് കാപ്പൻ അറിയിച്ചത്.
പാലാ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കാപ്പൻ മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കാപ്പനെ മുന്നണിയലേക്ക് ക്ഷണിച്ച് യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ ആദ്യമായാണ് എൽ.ഡി.എഫ് പരസ്യമായി പ്രതികരിക്കുന്നത്. കേരളാ കോൺഗ്രസ് (എം). എൽ.ഡി.എഫിലേക്ക് വന്നതോടെയാണ് പാലാ സീറ്റ് സംബന്ധിച്ച് എൻ.സി.പിക്കുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയത്.
പാലാ സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞത്. മുന്നണി വിടില്ലെന്നും പീതാംബരൻ പറഞ്ഞിരുന്നു. എൻ.സി.പിക്കുള്ളിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതാക്കണമെന്ന് എൻ.സി.പി മുന്നണിയോട് ആവശ്യപ്പെടുമെന്നാണഅ റിപ്പോർട്ടുകൾ.