നോവലിലെ സ്ഥലഭാവനയക്കും ചരിത്രബന്ധങ്ങൾക്കും രാഷ്ട്രീയബോധങ്ങൾക്കും മറ്റും സംഭവിച്ച ഭാവുകത്വ വ്യതിയാനങ്ങളുടെ പേരിലാണ് സമകാല മലയാളനോവലിന്റെ ആഖ്യാനകല മുന്നോട്ടു സഞ്ചരിച്ചു എന്നു പൊതുവെ പറയാറുള്ളത്. ആനന്ദ് മുതൽ കെ.ആർ. മീര വരെയുള്ളവർ ഈ രംഗത്തവതരിപ്പിച്ച മാതൃകകളും കൈവരിച്ച വിജയവും കഴിഞ്ഞ കാൽനൂറ്റാണ്ടിലധികം കാലത്തെ മലയാളസാഹിത്യഭാവനയുടെ സാംസ്‌കാരിക ജീവചരിത്രം നിർമ്മിക്കുന്ന പശ്ചാത്തലവും മറ്റൊന്നല്ല. പുരുഷ-സ്ത്രീ എഴുത്തുകാർ; ചരിത്രം മുതൽ മതം വരെയുള്ള വിഷയമേഖലകൾ; കേരളം മുതൽ ഏതു ഭൂഖണ്ഡം വരെയുമുള്ള സ്ഥലഭൂമികകൾ; ഭാവനയും യാഥാർഥ്യവും തമ്മിലുള്ള ഭേദാഭേദങ്ങൾ നിരന്തരം പ്രശ്‌നവൽക്കരിക്കപ്പെടുന്ന രീതികൾ; ജാതി-ലിംഗ-പ്രാദേശിക-കീഴാള-ന്യൂനപക്ഷ രാഷ്ട്രീയങ്ങളുടെ നോവൽവൽക്കരണങ്ങൾ എന്നിങ്ങനെ എത്രയെങ്കിലും മണ്ഡലങ്ങളിലൂന്നി ആഖ്യാനത്തിന്റെ കലയും തത്വചിന്തയും അപനിർമ്മിക്കുന്ന നോവലിന്റെ ഭാഷാജീവിതം മലയാളത്തിൽ സമൂർത്തമായി നിലനിൽക്കുന്നു. ഇന്ദുമേനോന്റേത് ഈ രംഗത്തെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ്.

മുഖ്യമായും സാറാജോസഫിൽ തുടങ്ങുന്ന ആധുനികാനന്തര മലയാള സ്ത്രീ ചെറുകഥയിലെ ഏറ്റവും ശ്രദ്ധേയരായ രണ്ടോ മൂന്നോ എഴുത്തുകാരികളിലൊരാളാണ് ഇന്ദുമേനോൻ. മീരയും സിതാരയും മാത്രമാണ് ഇന്ദുവിനൊപ്പം ഈ തലമുറയിൽ ഒന്നാംകിട കഥകളെഴുതിയിട്ടുള്ളത്. അവിടെത്തന്നെ, രാഷ്ട്രീയവിമർശനകഥകളുടെ രംഗത്ത്, സാറാജോസഫിനെപ്പോലും പിന്നിലാക്കുംവിധം തീവ്രവും തീക്ഷ്ണവുമാണ് ഇന്ദുവിന്റെ രചനകൾ. 'സംഘ്പരിവാർ', 'ഹിന്ദുഛായയുള്ള മുസ്ലിം പുരുഷൻ', 'ഒരു ലെസ്‌ബിയൻ പശു'.... തുടങ്ങിയ സമാഹാരങ്ങൾ സമകാല മലയാള ചെറുകഥയിലെ ഏറ്റവും സ്‌ഫോടനാത്മകവും പ്രകോപനപരവുമായ മതേതര രാഷ്ട്രീയ കഥകൾ ഉൾക്കൊള്ളുന്നു. മൂന്നു സവിശേഷതകളാണ് ഇന്ദുവിനെ കഥാകൃത്ത് എന്ന നിലയിൽ തന്റെതന്നെ തലമുറയിൽ പോലും വേറിട്ടുനിർത്തുന്നത്. ആഖ്യാന ഭാഷയിൽ പ്രകടിപ്പിക്കുന്ന അസാധാരണമായ കയ്യടക്കവും ശൈലീവൽക്കരണവും, സ്ത്രീയുടെ വന്യവും കാമനാസമ്പന്നവുമായ ഭാവബന്ധങ്ങളവതരിപ്പിക്കുന്നതിലെ വാൾത്തലമൂർച്ചയുള്ള കൂസലില്ലായ്മ, സാമൂഹികവും ചരിത്രപരവുമായ പ്രമേയങ്ങളുടെ അതിനിശിതമായ രാഷ്ട്രീയവൽക്കരണം എന്നിവ. 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്ന ഇന്ദുവിന്റെ ഈ ആദ്യനോവൽ ആർജ്ജിക്കുന്ന കലാപരമായ സാധ്യതകളുടെയും മൗലികതയുടെയും തുടക്കവും വേറിട്ട ഇത്തരമൊരു സൗന്ദര്യശാസ്ത്രത്തിൽതന്നെയാണ്.

ചരിത്രത്തിന്റെയും മിത്തുകളുടെയും കലർപ്പ്, ശരീരകാമനകളുടെ അസാധാരണമായ തിണർപ്പ്, ഏകതന്തുവിലുള്ള കഥാഖ്യാനത്തിലെ പിളർപ്പ് തുടങ്ങിയ സമകാല മലയാളനോവലിന്റെ രാഷ്ട്രീയ-സൗന്ദര്യ ഭാവുകത്വങ്ങളെ പലനിലകളിൽ പിൻപറ്റുമ്പോൾതന്നെ, ഒട്ടേറെ തലങ്ങളിൽ അതിന്റെ പൊതുധാരയിൽ നിന്നു മാറിയൊഴുകുന്ന ഒരു കപ്പൽച്ചാലിലൂടെയാണ് ഇന്ദുമേനോന്റെ ഭാവനാസഞ്ചാരം. അസാധാരണമായ ഒരു പ്രമേയത്തിന്റെ സ്വീകരണം, അജ്ഞാതമായ ഭൂഭാഗങ്ങളുടെ ചിത്രീകരണം, വിദൂരഭൂതകാലത്തിന്റെ രേഖീകരണം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഈ വഴിമാറ്റത്തിന് ഊറ്റം പകരുന്നു.

1679 ജനുവരി 23ന് മാരിക്കോ ദ്വീപിനടുത്തുള്ള കടലിൽ മുങ്ങിപ്പോയ 'ജനറൽ ആൽബർട്ടോമേയർ' എന്ന മരക്കപ്പലിലെ നിധിതേടി മുന്നൂറ്റിമുപ്പത്തിമൂന്നു വർഷത്തിനുശേഷം കൃഷ്ണചന്ദ്രൻ എന്ന മലയാളി നടത്തുന്ന സാഹസികയാത്രയുടെ കഥയാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ നോവലിന്റെ പ്രമേയം.

സ്ഥലകാലങ്ങളുടെയും കഥാപാത്രങ്ങളുടെ പരസ്പര ബന്ധത്തിലെയും കുഴമറിച്ചിൽ കൊണ്ട് ഇതിവൃത്തപരമായി ഒട്ടൊക്കെ സങ്കീർണവും ക്ലിഷ്ടവുമാണ് ഈ വിചിത്രപുസ്തകത്തിന്റെ ആഖ്യാനം. അതേസമയം, യാഥാർഥ്യത്തിന്റെയും ഭാവനയുടെയും; വസ്തുതകളുടെയും സങ്കല്പങ്ങളുടെയും; ചരിത്രത്തിന്റെയും മിത്തുകളുടെയും; വാസ്തവികതകളുടെയും മായികതയുടെയും (കലങ്ങിമറിഞ്ഞിളകുന്ന ഭാവനാസമുദ്രത്തിന്റെ തന്നെയും) അസാധാരണമാംവിധം കെട്ടുറപ്പുള്ള രൂപശില്പം ഈ പുസ്തകത്തെ ആദിമധ്യാന്തം കല്പനാസമ്പന്നവും വായനാക്ഷമവുമാക്കുന്നു.

പല ചാലുകളിട്ടൊഴുകുന്ന കഥനകലയാണ് കപ്പലിനെക്കുറിച്ചുള്ള ഈ വിചിത്രപുസ്തകത്തിന്റേത്. കപ്പലിനെക്കുറിച്ചും കടലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കാമത്തെക്കുറിച്ചുമൊക്കെയുള്ള പുസ്തകമായി വായിക്കപ്പെടുന്ന ഒരു ഗ്രന്ഥവരി കണ്ടെത്തുന്നുണ്ട്, മാരിക്കോ ദ്വീപിലെത്തുന്ന കൃഷ്ണചന്ദ്രൻ. ആ ഗ്രന്ഥവരികളിൽനിന്നാണ് അയാൾ ജനറൽ ആൽബർട്ടോമേയറുടെ കഥയും ചരിത്രവും കണ്ടെടുക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ, സ്വർണ അയിരുകലർന്ന മണൽ ഖനനം ചെയ്ത് സമ്പന്നനാകാൻ കൊതിച്ച ജൂവാൻ ഡിക്കോത്ത എന്ന പോർട്ടുഗീസ് നാവികൻ അറേബ്യൻ രത്‌നവ്യാപാരി ഷെയ്ഖ് ഹൈദർ ഹുസൈനുമായി ചേർന്ന് കോഴിക്കോട്ടെ വലിപുരയ്ക്കൽ തറവാട്ടിലെ കുഞ്ഞിത്തറുവായിക്കോയയെക്കൊണ്ട് നിർമ്മിപ്പിച്ചതായിരുന്നു, ആ മരക്കപ്പൽ. അവർ മൂവരും ആ കപ്പലിന്റെ ഉടമകളുമായി. പക്ഷെ ആദ്യയാത്രയിൽതന്നെ, നിറയെ സ്വർണ്ണമണലും നിരവധി ജോലിക്കാരുമായി ഉടമകൾ മൂവരും കപ്പലിനൊപ്പം കടലിൽ മുങ്ങിത്താണു. കപ്പലിന്റെ രണ്ടാം കപ്പിത്താനായിരുന്ന രവിവർമനും ഡിക്കോത്തയുടെ ഭാര്യ ആന്റനീറ്റയും കപ്പൽ മുങ്ങുന്നതിനു തൊട്ടുമുൻപ് ഡിക്കോത്തയാൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഈ കപ്പൽച്ചേതത്തിന്റെ കാലാന്തരാനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. മരണത്തിന്റെയും ഭ്രാന്തിന്റെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും ഹിംസയുടെയുമൊക്കെ കപ്പലായിരുന്നു ആൽബർട്ടോമേയർ. ആ കപ്പലിനുതന്നെയുമുണ്ടായത് ഒരു മനുഷ്യന്റെ വിധിയാണ്. മരണാനന്തരം അതിന്റെ ആത്മാവ് മാരിക്കോ ദ്വീപിനടുത്തുള്ള കപ്പൽച്ചാലുകൾ തെരഞ്ഞെടുത്ത നാവികരെ ഒന്നൊഴിയാതെ കടലിനടിയിലേക്കു കൊണ്ടുപോയി. ബർമുഡ ട്രയാംഗിൾ പോലെ ഒരു മിത്തിക്കൽ സമുദ്രസ്ഥലമായി മാറി, ചെകുത്താൻ ചെങ്കുഴി. രവിവർമനും ആന്റനീറ്റയും കമിതാക്കളായിരുന്നു. അവരെ ഒറ്റവാൾമുനയിൽ കോർത്ത് ഡിക്കോത്ത തന്റെ കാമവെറിയും വംശവെറിയും ഒന്നിച്ചു നിറവേറ്റി. രവിവർമൻ മൂന്നു നൂറ്റാണ്ടിനുശേഷം പുനർജനിച്ചതാണ് കൃഷ്ണചന്ദ്രൻ. കപ്പിത്താനായി ആൽബർട്ടോമേയറിൽ കയറും മുൻപ്, വിവാഹം കഴിക്കാൻ അയാൾ പറഞ്ഞുറപ്പിച്ചിരുന്ന ചെറിയമ്പാട്ടിയാണ് സരസ്വതിയായി ജനിച്ച് കൃഷ്ണചന്ദ്രന്റെ ഭാര്യയായത്.

മൂന്നു കാല, കഥാലോകങ്ങളാണ് കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം എന്ന ഈ നോവലിനുള്ളത്. ഒന്നാമത്തേത് കഥയുടെയും ആഖ്യാനത്തിന്റെയും വർത്തമാനമാണ്. അച്ഛൻ നടത്തുന്ന നികൃഷ്ടമായ പെൺവേട്ടയുടെയും ഹിംസയുടെയും പേടിപ്പെടുത്തുന്ന ഓർമകളിൽനിന്നാണ് സരസ്വതിയുടെ ബാല്യം തുടങ്ങുന്നത്. തനിക്കുവേണ്ടി ജീവിതം തുലച്ച കൃഷ്ണചന്ദ്രനെ അവൾ വിവാഹം ചെയ്തുവെങ്കിലും അയാളുടെ നിയോഗം മറ്റൊന്നായിരുന്നു. ചെറിയമ്പാട്ടിയും രവിവർമനും വേർപെട്ടതുപോലെ സരസ്വതിയും കൃഷ്ണചന്ദ്രനും അകന്നു. സുഹൃത്തും വലിയപുരയ്ക്കൽ തറവാട്ടിലെ അവസാന കണ്ണിയുമായ യൂസഫിൽ നിന്നറിഞ്ഞ കപ്പൽപ്പുരാണത്തിൽ പ്രചോദിതനായ കൃഷ്ണചന്ദ്രൻ നാടും വീടുമുപേക്ഷിച്ച് അതു തേടിയിറങ്ങി. കൃഷ്ണചന്ദ്രനെ തേടിയലയുന്ന സരസ്വതിയുടെ ജീവിതം, തറവാടിന്റെ ഭൂതവർത്തമാനങ്ങൾക്കിടയിൽ പെട്ടുഴലുന്ന യൂസഫിന്റെ ജീവിതം, സ്റ്റേഷന്മാസ്റ്റർ പ്രണയിച്ചു പിഴപ്പിച്ച ഭാഗ്യലക്ഷ്മിയുടെ ജീവിതം, അവളെ കല്യാണം കഴിച്ച മുറച്ചെറുക്കന്റെയും അവൾ പിഴച്ചുപെറ്റ മകൾ മിട്ടായിയുടെയും അവളെ വളർത്തിയ സ്രാങ്ക് കരുണന്റെയും ജീവിതം, അത്ഭുതകരമായ ചികിത്സാവിധികൾ സ്വായത്തമാക്കിയ കുമാരൻകുട്ടിനായരുടെയും അയാൾ സുഖപ്പെടുത്തി സ്വന്തമാക്കിയ ജയശംഖിനിയുടെയും ജീവിതം, കന്യകക്കും കുലടക്കുമിടയിൽ ഇരട്ടജ•ം നയിക്കുന്ന ഏത്തലയുടെ ജീവിതം, വൈത്തീശ്വരർ കോവിലിലെത്തുന്ന സരസ്വതിക്കു മുന്നിൽ ചുരുൾനിവരുന്ന നാഡീപ്രവചനങ്ങളുടെ അതീത ജീവിതം.... എന്നിങ്ങനെ ഈ കാലത്തിന്റെ കഥാലോകം ചുരുൾനിവരുന്നു. പൊതുവെ യഥാതഥവും സമകാലികവുമായ ഒന്ന്.

അതേസമയംതന്നെ, ഈ നോവലിന്റെ വായനാചരിത്രത്തിൽ ഏറ്റവുമധികം ചൂണ്ടിക്കാണിക്കപ്പെട്ട, ഭിന്നസ്വഭാവങ്ങളും സ്വരൂപങ്ങളുമുള്ള (ശിശുരതിമുതൽ സ്വവർഗരതിവരെയും ബലാൽസംഗം മുതൽ ഹിംസാത്മക രതിപീഡനങ്ങൾ വരെയും) ലൈംഗികതയുടെ ആധിക്യം കൊണ്ട് വിജൃംഭിതവും. സരസ്വതിയുടെ അച്ഛൻ അവളുടെ ഇളയമ്മയുമായി നടത്തുന്ന ഭോഗത്തിൽ തുടങ്ങി കുമാരൻകുട്ടിനായരും കരുണൻ സ്രാങ്കും സ്റ്റേഷന്മാസ്റ്ററുമുൾപ്പെടെയുള്ള പുരുഷന്മാരൊന്നടങ്കം നടത്തുന്ന കാമാർത്തമായ പരകായപ്രവേശങ്ങളുടെ അതിദീർഘമായ മാരകവിവരണങ്ങൾ ഈ ഭാഗത്തുണ്ട്.

രണ്ടാമത്തെ കാല-കഥാലോകം കൃഷ്ണചന്ദ്രന്റെ യാത്രകളുടേതും അനുഭവങ്ങളുടേതുമാണ്. അയാൾ കണ്ടുമുട്ടുന്ന മനുഷ്യർ, എത്തിപ്പെടുന്ന സ്ഥലങ്ങൾ, കണ്ടും കേട്ടുമറിയുന്ന ജീവിതങ്ങൾ... മാരിക്കോ ദ്വീപിലെ മഞ്ഞമരക്കുടിലിലെത്തിയതുമുതൽ കപ്പൽ തേടിയുള്ള യാത്രയുടെ അന്ത്യത്തിൽ താൻ രവിവർമന്റെ പുനർജന്മമാണെന്നു തിരിച്ചറിയുന്നതുവരെയുള്ള കൃഷ്ണചന്ദ്രന്റെ അനുഭവസഞ്ചാരങ്ങൾ യഥാതഥമെന്നതിനെക്കാൾ മായികമാണ്. റെക്‌സ്, പാസ്‌ക്വൽ, ക്ലോദ് തുടങ്ങിയവരുമായുള്ള ചങ്ങാത്തങ്ങൾ ഒരുവശത്ത്. അയാളെ തേടിവരുന്ന ആന്റനീറ്റയുമായി ചേർന്നുനടത്തുന്ന സമുദ്രാന്തർയാനങ്ങളും ഇരുവരുമൊത്തുള്ള ഈ ജന്മത്തിന്റെതന്നെ അന്ത്യവും മറുവശത്ത്. ക്ലോദും സിയ്യോനും തമ്മിലുള്ള കാമാർത്ത സംയോഗങ്ങളായി ഈ ഭാഗത്തുമുണ്ട് നോവലിൽ വാത്സ്യായനകലയുടെ വേലിയേറ്റം.

മൂന്നാമത്തെ കഥാലോകവും കാലവും പതിനേഴാം നൂറ്റാണ്ടിന്റേതാണ്. ഡിക്കോത്തയും ഹുസൈനും കുഞ്ഞിക്കോയയും ആന്റനീറ്റയും രവിവർമനുമാണ് അവിടത്തെ മുഖ്യ കഥാപാത്രങ്ങൾ. ഡിക്കോത്തയുടെ പിതാവിന്റെ ഒരുപകഥയുമുണ്ട്. ആയിരക്കണക്കായ അടിമകളെ ഖനിയിൽ കൊന്നുമൂടി കപ്പൽ നിറയെ നിധിയുമായി യാത്ര തുടങ്ങിയ ഇവർ ഒരു മാസത്തിലധികം നീണ്ട സമുദ്രയാനത്തിനിടയിൽ ചെയ്തുകൂട്ടിയ പാപങ്ങളുടെ കാവ്യനീതിപോലുള്ള അന്ത്യമായിരുന്നു, കപ്പൽച്ചേതം. വംശാന്തര ജന്മങ്ങളും ഭൂഖണ്ഡാന്തര സഞ്ചാരികളുമായിരുന്ന മധ്യകാല നാവികരുടെ ഇതിഹാസപാഠങ്ങളിൽനിന്നു മെനഞ്ഞെടുത്ത കഥാപാത്രങ്ങളാകുന്നു, ഇവരോരോരുത്തരും. അതിനിടയിൽ നോവൽ അവതരിപ്പിക്കുന്ന ദീർഘമായ ഒരു ഉപാഖ്യാനമുണ്ട്. ത്രിലിംഗനായ വിൻസ് സ്മിത്ത് പ്രഭുവിന്റെ കഥ.

ആൽബർട്ടോമേയർ നങ്കൂരമിട്ട തീരത്തുനിന്ന് കപ്പൽ ജോലിക്കാർ കബളിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത് പിന്നീട് നഗരവേശ്യയായി മാറിയ മിലിയെ വിവാഹം ചെയ്യുന്നു, വിൻസ് സ്മിത്ത് പ്രഭു. അവരുടെ ഒറ്റയ്ക്കും ഒന്നിച്ചുമുള്ള ജീവിതകഥയാണ് മൂന്നാം കഥാ-കാലലോകത്തിന്റെ കാമസൂത്രം. പിന്നീടേ വരുന്നുള്ളൂ രവിവർമന്റെയും ആന്റനീറ്റയുടെയും കാവ്യാത്മക പ്രണയവും ഡിക്കോത്തയുടെ കിരാതമായ കാമപീഡനങ്ങളും ചൗഹാന്റെ തിരണ്ടിവാൽ പ്രയോഗങ്ങളുമൊക്കെ. ആക്രാമകമായ രതിപീഡനങ്ങളുടെ നരകലോകംതന്നെ തുറന്നിടുകയാണ് ഇന്ദുമേനോൻ ഈ ഭാഗത്ത്.

ഒന്നുറപ്പ്. അപൂർവം തന്നെയാണ് മലയാളത്തിൽ ഇത്തരമൊരു നോവൽ ഭാവന. ആണധികാരത്തിന്റെയും പെൺവേട്ടയുടെയും മധ്യകാല പിശാചസങ്കീർത്തനം. ശാപത്തിന്റെയും പാപത്തിന്റെയും പുണ്യപുരാണം. ഭ്രാന്തിന്റെയും വിസ്മൃതിയുടെയും മരണത്തിന്റെയും ആട്ടപ്രകാരം. കാമത്തിന്റെയും പകയുടെയും ഹിംസയുടെയും പുരാവൃത്തം. ചോരയുടെയും മാംസത്തിന്റെയും ഇതിഹാസം. രതിയുടെയും ചതിയുടെയും കണക്കുപുസ്തകം. ആഖ്യാനത്തിന്റെ പരീക്ഷണകലയിൽ ഇന്ദുമേനോൻ തന്റെ സമകാലികരായ ആൺ, പെൺ എഴുത്തുകാരുടെ മുൻനിരയിൽത്തന്നെയാണ്. വന്യവും വിദൂരവുമായ സ്ഥലകാലഭൂമികയിൽ സങ്കല്പിച്ചെടുത്ത ഒരു മഹായാനത്തിന്റെയും സംസ്‌കാര സംഘർഷത്തിന്റെയും കഥയെന്ന നിലയിൽ കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകത്തിലുള്ളത് ജീവിതത്തിന്റേതെന്നതിനെക്കാൾ മരണത്തിന്റെയും പ്രണയത്തിന്റേതെന്നതിനെക്കാൾ ശരീരത്തിന്റെയും ഉത്സവമാണ്. മലയാളനോവൽചരിത്രത്തിൽ ഈ രചന സ്ഥാനപ്പെടുക, മറ്റെന്തിലുമുപരിയായി ഇതിൽ തിടംവച്ചുനിൽക്കുന്ന കാമായനങ്ങളുടെ പേരിലായിരിക്കും. ബൊക്കാച്ചിയോ മുതൽ നാൻസിഫ്രൈഡേ വരെ; പമ്മൻ മുതൽ മാർക്കേസ് വരെ; പസോളിനി മുതൽ കിംകിഡുക്ക് വരെ - ലൈംഗികതയുടെ ആത്മീയവും മാംസബദ്ധവും കാല്പനികവും ആസക്തവും പ്രണയാഭിരാമവും വിഭ്രാമകവും വന്യവും കിരാതവും പൈശാചികവും ആക്രാമകവും ഹിംസാത്മകവുമായ ലോകങ്ങളെക്കുറിച്ചെഴുതിയ ഈറോട്ടിക് ക്ലാസിക്കുകളുടെ വഴിയിൽ, മലയാളത്തിൽ ഒരു സ്ത്രീ കാതരതയോടെയും ധീരതയോടെയും എഴുതിയ നഗ്നമായ ശരീരത്തിന്റെയും കെട്ടഴിച്ച കാമത്തിന്റെയും ക്ലാസിക്കാണ് 'കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം'.

നോവലിൽനിന്ന്

വിൻസ്മിത്ത് ഒട്ടു കൗതുകത്തോടും അതിലേറെ പകപ്പോടും കൂടിയാണ് ക്രീഡാമുറിയിൽ പ്രവേശിച്ചത്. വെള്ളവിരിപ്പു വിടർത്തിയിട്ട കട്ടിലിന്റെ മധ്യഭാഗം അല്പം കുഴിഞ്ഞും വിരിപ്പ് മുഴുവനായി ചുളിഞ്ഞും കാണപ്പെട്ടു. അന്നുപകൽ മിലിയോടൊപ്പം ശയിച്ച ഇരുപതിലധികം പുരുഷ•ാരുടെ വിയർപ്പും അന്തർസ്രവങ്ങളും വീണ് കുതിർന്ന് ഈറനൊടുങ്ങാത്ത പുൽമേടുപോലെ അത് നനഞ്ഞുകിടന്നു. വ്യത്യസ്തമായ വിയർപ്പിന്റെയും പഴകിയ സുഗന്ധദ്രവ്യത്തിന്റെയും നേരിയ ഒരു വാസന മുറിയിൽ നിറഞ്ഞുനിന്നു. 'നിങ്ങൾ അല്പം നേരത്തേയായിപ്പോയി'. മിലി പുഞ്ചിരിച്ചു.

വിൻസ്മിത്ത് മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ നാലു പരിചാരികമാർ കയറിവന്ന് മെത്തപ്പായയടക്കം വിരിപ്പ് പൊക്കിയെടുത്തു. പട്ടുപോലെ വെളിച്ചം തിളങ്ങുന്ന വെള്ളവിരി മെത്തയിൽ വൃത്തിയായി വിടർത്തിയിടുകയും ചെയ്തു.

ജാലകത്തിലൂടെ ചുവന്ന മെയ്മാസസന്ധ്യ ഇളം തണുപ്പുമായി കയറിവന്നു. വലിയ വാതിലുകൾ മിലിതന്നെ അടച്ചു. വിൻസ്മിത്തിന്റെ അമ്പരപ്പ് ഇരട്ടിയിലധികമായി. കന്യകയുടെ മുഖമുള്ള വേശ്യ... പെൺകിടാവിന്റെ ഓമനത്തമുള്ള വേശ്യ.....

'വരൂ..'.

മിലി വിൻസ്മിത്തിനെ എണ്ണമുറിയിലേക്കു കൊണ്ടുപോയി. കിടക്കറയുടെ പാതിവലിപ്പമേ അതിനു തോന്നിച്ചുള്ളൂ. വിശേഷഗന്ധിയായ തൈലങ്ങളും ഔഷധക്കൂട്ടുകളും വ്യത്യസ്തതരം എണ്ണകളും സുഗന്ധലേപനങ്ങളും നിറച്ച സ്ഫടികഭരണികളും കുപ്പികളും വിൻസ്മിത്ത് കണ്ടു. തെളിഞ്ഞ കണ്ണീർജലം നിറച്ചുവച്ച വലിയ പാത്രങ്ങൾ. ചെറുതീയിൽ ചൂടുപിടിച്ച് ആവിപൊന്തുന്ന തിളവെള്ളം.

റോഡുവക്കിൽ വച്ച് അവളെ ആദ്യമായി കണ്ടപ്പോൾ അവൾ ധരിച്ചിരുന്ന പിങ്കുഗൗൺ പരിചാരികമാർ വന്ന് ഊരിമാറ്റിയിരുന്നു. വയലറ്റു മുന്തിരിപ്പഴങ്ങൾപോലെ തുടുത്ത മുലക്കണ്ണുകളിളകുന്ന വലിയ ഉരുണ്ട മുലകളും ആപ്പിൾപ്പഴഞെട്ടുപോലെ കുഴിവുള്ള വൃത്താകൃതി പൊക്കിളുകളും അരഞ്ഞാണ അടയാളത്തിനു മീതെ സ്വർണ്ണസർപ്പംപോലെ മയങ്ങിക്കിടക്കുന്ന അരഞ്ഞാണവും രോമരാജികൾ സ്വർണ്ണപ്പുൽനാമ്പുകൾപോലെ മുളച്ചുനിൽക്കുന്ന യോനീതടവും അർദ്ധതാര്യമായി കാണാൻ കഴിയുന്ന കയ്യില്ലാത്ത ചെറുവസ്ത്രവും ചേർന്ന് അവൾക്ക് കൂടുതൽ പ്രായക്കുറവു തോന്നി. അയാളുടെ കൈത്തണ്ടയിൽ എണ്ണതേക്കുമ്പോൾ അവളുടെ നെഞ്ച് സമുദ്രംപോലെ ഉയർന്നും താണുമിരുന്നു.
'എനിക്ക്'.

വിൻസ്മിത്ത് തന്റെ പ്രശ്‌നത്തെക്കുറിച്ച് പറയാനാരംഭിച്ചു. മിലി അയാളുടെ നെഞ്ചിലെ ചുരുൾരോമക്കാട്ടിൽ എണ്ണ തൂകി.

'എനിക്ക്?'

മിലി അയാളുടെ വാക്കുകൾ ആവർത്തിച്ചു.

'ഞാൻ?'

വിൻസ്മിത്ത് പൊടുന്നനേ വാക്കുകൾ മറന്നു.

'ഞാൻ.... എന്റെ പ്രശ്‌നം.... ഞാൻ.... ഞാൻ...' വീണ്ടും വിൻസ്മിത്തിനു വിക്കലനുഭപ്പെട്ടു.

മിലി പെട്ടെന്ന് അയാളുടെ കണ്ണുകളിലേക്കു നോക്കി. അയാൾ അസ്വസ്ഥതയോടെ തലവെട്ടിച്ചു.

'നിങ്ങൾ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?'

അവൾ അയാളുടെ നെറുകയിൽ വിരൽകൊണ്ട് മൃദുവായി തഴുകി.

'കല്യാണമൊന്നും കഴിച്ചിട്ടില്ലേ?'

'തീർച്ചയായും നാൽപ്പത്തിയൊന്നുപേരെ'.

വിൻസ്മിത്ത് പറഞ്ഞു.

'ഹ ഹ ഹ'.

മിലി രസമണികൾ മാർബിൾനിലത്ത് 'റ്റിക് റ്റിക്' ശബ്ദത്തിൽ വീണ് ചിതറുംപോലെ ചിരിച്ചു.

'ഭയങ്കരം.... ഭയങ്കരം.... പക്ഷേ, കണ്ടാൽ സ്ത്രീയെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്തവനാണല്ലോ... കഷ്ടം നാൽപ്പത്തിയൊന്നു ഭാര്യമാരെ. ഹ ഹ ഹ'.

മിലിക്ക് ചിരിച്ച് ചിരിച്ച് കവിൾ വേദനിച്ചു. കണ്ണുകൾ നിറഞ്ഞു.

'ദൈവമേ.... എന്തൊരു നുണയനാണ് നിങ്ങൾ? ഇനി നിങ്ങൾ നിങ്ങളുടെ പേര് വിൻസ്മിത്ത് പ്രഭുവെന്നുകൂടി പറഞ്ഞുകളയുമോ? നിങ്ങൾ കേട്ടിട്ടുണ്ടോ ആ പേര്?' മിലി സങ്കോചലേശമെന്യേ വിൻസ്മിത്തിന്റെ താടി ഇരുകൈകൊണ്ടും പുറകിൽനിന്നും കോരിയെടുത്തു.

'എവിടെ. നിങ്ങൾ കേട്ടിട്ടുണ്ടോ? കാണും. കേട്ടുകാണും. ആരാണ് അദ്ദേഹത്തിന്റെ കഥകൾ കേൾക്കാത്തത്? അങ്ങനെയൊരു പുരുഷൻ ലോകത്തുണ്ടാകുമോ? ഞങ്ങളെപ്പോലുള്ള സ്ത്രീകളുടെ സ്വപ്നമാണ് അദ്ദേഹം'.

വിൻസ്മിത്തിന് കുളിർന്നു. ഒരു പുരുഷനെന്ന നിലയിൽ പണ്ടെന്നോ നഷ്ടപ്പെട്ട ഒരു എരിവ് രക്തക്കുഴലുകളെ ചൂടുപിടിപ്പിച്ചു. അയാൾ മിലിയുടെ കണ്ണുകളിലേക്കു തുറിച്ചുനോക്കി.
'അദ്ദേഹം ഒരു പേടിത്തൂറിയല്ലേ? സ്ത്രീകളാലെല്ലാം വെറുക്കപ്പെട്ടവൻ?'

'ഛേ ഛേ....' മിലി തലകുടഞ്ഞു.

'ആരാണ് സുഹൃത്തേ ഇമ്മാതിരി കള്ളങ്ങൾ പറഞ്ഞുനടക്കുന്നത്? അദ്ദേഹത്തിന് ചില പാളിച്ചകൾ സംഭവിച്ചുവെന്നത് നേരുതന്നെ. തെറ്റായാണ് വിവാഹത്തിനദ്ദേഹം സ്ത്രീകളെ കണ്ടെത്തിയത്. ഒരു സാധാരണക്കാരിക്ക് അദ്ദേഹം ഒരു സമസ്യതന്നെയായിത്തീരും'.

മിലി വിൻസ്മിത്തിനെ എഴുന്നേൽപ്പിച്ചു. കുനിഞ്ഞ് നിന്ന് കാൽവണ്ണകളിൽ എണ്ണതേക്കുവാൻ ആരംഭിച്ചു.

അതുപോട്ടെ നിങ്ങളുടെ പേരെന്താണ്?' അവൾ താഴെനിന്നും തലയുയർത്തി.

'എന്റെ പേര്'.

ഒന്നുനിർത്തി വിൻസ്മിത്ത് ഗർവ്വോടെ തലയുയർത്തി.

'വിൻസ്മിത്ത് ലിയനോർ സോറസ് പ്രഭു മൂന്നാമൻ'.

അടുത്ത നിമിഷം അയാളുടുത്തുനിന്നിരുന്ന കട്ടിയുള്ള തുണി അഴിഞ്ഞുവീണു. മിലിയുടെ മുമ്പിൽ ആറടി ആറിഞ്ചുയരത്തിൽ, രണ്ടു കണ്ണുകളിലും തിളങ്ങുന്ന ആത്മവിശ്വാസവും പുഞ്ചിരിയാൽ തുടുത്ത കവിളുകളും സ്ത്രീസ്പർശത്താൽ ഉണർന്ന ശരീരവും കണ്ണുകൂമ്പിയ ചെറിയ മുലഞെട്ടുകളും ഉള്ള, ഇടുപ്പിൽ കൈകുത്തിയൊരു പൂർണ്ണകായപ്രതിമപോലെ അയാൾ നഗ്നനായി നിന്നു.

അത്ഭുതത്താലും പരിഭ്രമത്താലും നിശ്ചലമായി നിന്ന മിലിയെന്ന വേശ്യ അവളുടെ കണ്ണുകൾക്കു മുമ്പിൽ ഉദ്ധരിച്ചുയർന്നുനിൽക്കുന്ന മൂന്നു ലിംഗങ്ങൾ കണ്ടപ്പോൾ ഭയത്തോടെ കൈരണ്ടുകൊണ്ടും വായപൊത്തി 'േേേഹ് ഹാാാ' എന്ന് ശബ്ദമിട്ടു.

കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം
ഇന്ദുമേനോൻ
ഡി.സി. ബുക്‌സ്, 2015
350 രൂപ