അങ്കമാലി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തിൽ മനംനൊന്ത് യുവാവിന്റെ പിതാവ് മരുമകളുടെ വീട്ടിലത്തെി ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടിൽ ആന്റണി(72)യാണ് മകൻ ആന്റോ(32)യുടെ വേർപാടിൽ ആത്മഹത്യ ചെയ്തത്. കൺമുന്നിൽ ഭർത്താവിന്റെ പിതാവ് കത്തിയമരുന്നത് കണ്ടപ്പോൾ മരുമകൾ വീടിന്റെ കതകടച്ചുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

ആന്റോ ചൊവ്വാഴ്ച ഉച്ചയോടെ വേങ്ങൂർ പാടശേഖരത്തിലെത്തിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്റണി വൈകീട്ട് 4.15ഓടെ ആന്റോയുടെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടിൽ ജോസിന്റെ വീട്ടുമുറ്റത്തെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്.

കപ്പേള കവലയിൽനിന്ന് ഇടവഴിയിലൂടെ കാൽനടയായാണ് ആന്റണി ജോസിന്റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്റണി ജോസും കുടുംബവും നോക്കിനിൽക്കെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ. ആന്റണി അഗ്‌നിക്കിരയാകുന്നത് കണ്ട് ജോസും കുടുംബവും വാതിലടച്ചു. രക്ഷിക്കാൻ ശ്രമിച്ചില്ല സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.

2018ലായിരുന്നു ആന്റോയും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വർഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവർത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വേദനിയിലായിരുന്നു ആന്റോയുടെ ആത്മഹത്യ.

വിദേശത്തായിരുന്നു ആന്റോ ഭാര്യയുമായുള്ള പിണക്കം തീർക്കാനാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ മാസമാണ് നാട്ടിലത്തെിയത്. ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റു ഉച്ചയോടെയാണ് വേങ്ങൂർ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടർന്ന ആന്റോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മകന്റെ മരണം അറിഞ്ഞയുടൻ വീട്ടിൽ നിന്നിറങ്ങിയ ആന്റണി പെട്രോൾ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയിൽനിന്ന് ഇടവഴിയിലൂടെ കാൽനടയായാണ് ആന്റണി ജോസിന്റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്റണി ജോസും കുടുംബവും നോക്കിനിൽക്കെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മരിച്ച ആന്റണിയുടെ ഭാര്യ എൽസി. മറ്റ് മക്കൾ: ബിജി, ജിനി, സിസ്റ്റർ സിനി, ജിന്റോ. മരുമക്കൾ: ആന്റണി, ബിജോയി, നിയ, അനു. ആന്റുവിന്റെ മക്കൾ: ആന്മോൾ, ജോസഫ്.