- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാരിയെ കൊന്നത് വ്യക്തിവൈരാഗ്യം കാരണം; ഒളിച്ചിരുന്നത് വനത്തിനുള്ളിലെ പന്നി ഫാമിലും; പൈപ്പ് ടാപ്പു കണ്ടെത്താനുള്ള ശ്രമത്തിനിടെ കപ്യാർ ജോണി പൊലീസ് വലയിലായി; കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു; മലയാറ്റൂർ കരിശുമുടി പള്ളിവികാരിയുടെ കൊലപാതകിയെ പിടികൂടിയ ആശ്വാസത്തിൽ പൊലീസ്; മദ്യലഹരിയിൽ ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് ജോലി നഷ്ടമായതിലുള്ള പ്രതികാരം മൂലമെന്ന് കുറ്റസമ്മതവും
കൊച്ചി: മലയാറ്റൂർ കുരിശുമുടി പള്ളിവികാരിയെ കുത്തിക്കൊന്ന പ്രതി മുൻ കപ്യാർ ജോണി വട്ടക്കാടൻ പൊലീസ് പിടിയിൽ. ഇയാൾ വന മേഖലയോട് ചേർന്ന ഒന്നാം കുരിശിന് സമീപത്തെ പന്നിഫാമിൽ ഒളിച്ചിരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു പള്ളി വികാരിയെ ഇയാൾ കുത്തിക്കൊന്നത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇടതുകാലിൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടൻ അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെയാണ് ജോണി ഇന്നലെ ഉച്ചയോടെ കുത്തിയത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ജോണിക്കായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തെരച്ചിൽ തുടരുന്നതിനിടെ ഇയാളെ ഒന്നാം സ്ഥാനത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. വെള്ളം കിട്ടാതെ കാട്ടിനുള്ളിൽ വലഞ്ഞ ജോണി വട്ടക്കാടൻ വനത്തിന് പുറത്തുവരികയായിരുന്നു. കുടിവെള്ളത്തിനായുള്ള പരവേശത്തിലായിരുന്നു ജോണി. 14 സ്ഥാനങ്ങളാണ് മലയാറ്റൂർ പള്ളിയിലുള്ളത്.
കൊച്ചി: മലയാറ്റൂർ കുരിശുമുടി പള്ളിവികാരിയെ കുത്തിക്കൊന്ന പ്രതി മുൻ കപ്യാർ ജോണി വട്ടക്കാടൻ പൊലീസ് പിടിയിൽ. ഇയാൾ വന മേഖലയോട് ചേർന്ന ഒന്നാം കുരിശിന് സമീപത്തെ പന്നിഫാമിൽ ഒളിച്ചിരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു പള്ളി വികാരിയെ ഇയാൾ കുത്തിക്കൊന്നത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇടതുകാലിൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടൻ അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെയാണ് ജോണി ഇന്നലെ ഉച്ചയോടെ കുത്തിയത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ജോണിക്കായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തെരച്ചിൽ തുടരുന്നതിനിടെ ഇയാളെ ഒന്നാം സ്ഥാനത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.
വെള്ളം കിട്ടാതെ കാട്ടിനുള്ളിൽ വലഞ്ഞ ജോണി വട്ടക്കാടൻ വനത്തിന് പുറത്തുവരികയായിരുന്നു. കുടിവെള്ളത്തിനായുള്ള പരവേശത്തിലായിരുന്നു ജോണി. 14 സ്ഥാനങ്ങളാണ് മലയാറ്റൂർ പള്ളിയിലുള്ളത്. ഇതിൽ ആദ്യ സ്ഥാനത്ത് വെള്ളം കിട്ടാനുള്ള ടാപ്പുകളുണ്ടായിരുന്നു. ഇത് അറിയാമായിരുന്ന ജോണി വെള്ളം അന്വേഷിച്ചാണ് ഇവിടെ എത്തിയത്. പ്രതിയെ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മൂന്നുമാസം മുൻപ് സ്വഭാവദ്യൂഷ്യം ആരോപിച്ച് പള്ളിയിൽ നിന്ന് കപ്യാർ ജോണി വട്ടപ്പറമ്പിനെ പള്ളിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുത്തിക്കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയിലെ അൽത്താരയിലടക്കം ജോണി മദ്യപിച്ച് എത്തിയിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടാണ് ഇയാളെ പുറത്താക്കിയതെന്ന് സഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ കപ്യാരുടെ മകൾ അന്യമതസ്ഥനെ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയതെന്ന വാദവും സജീവമാണ്. മദ്യപാനം തുടങ്ങിയതും ജോലി പോയ ശേഷമാണെന്നും സൂചനയുണ്ട്.
കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാർ ജോണി വട്ടപറമ്പൻ വികാരിയെ കുത്തിയത്. വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ വികാരിയെ കുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം കപ്യാർ ജോണി കാട്ടിൽ ഒളിച്ചതു കൊണ്ട് പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
ഫാ.സേവ്യറിനെ കുത്തിവീഴ്‌ത്തിയ ശേഷം ജോണി കാടിനുള്ളിലേക്ക് ഓടുകയായിരുന്നു ജോണിയെ പിടികൂടാൻ 50 ഓളം വരുന്ന പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ തിരത്തിലിന് ഒടുവിലാണ് ഇപ്പോൾ ജോണിയെ പിടികൂടിയത്.
പലവട്ടം മദ്യപിച്ച് പള്ളിയിലെത്തിയ ജോണിയെ ചടങ്ങുകളിൽ നിന്നും ഫാ.സേവ്യർ പലവട്ടം മാറ്റി നിർത്തിയിരുന്നു.താക്കീത് ചെയ്തിട്ടും ജോണി മദ്യപാനം തുടർന്നതാണ് സസ്പെൻഷന് വഴിതെളിച്ചതെന്നാണ് സൂചന. തനിക്കൊപ്പം മലകയറിയ ശേഷം താഴേക്ക് ഇറങ്ങും വഴിയാണ് ഫാ.സേവ്യറിന്റെ മരണത്തിലെത്തിയ സംഭവങ്ങൾ നടന്നതെന്ന് പ്രവാസിയും നാട്ടുകാരനുമായ മനു ഓടിക്കൂടിയവരോട് വ്യക്തമാക്കിയിരുന്നു.
താഴെ നിന്നും മലകയറി എത്തിയ ജോണി, അച്ചൻ നിൽക്കണമെന്നും ഒരു കാര്യം പറയാനുണ്ടെന്നും അറിയിച്ചു. പള്ളിയിലെത്തി ഓഫീസിൽ വന്ന് സംസാരിക്കാൻ ഫാ.സേവ്യറിന്റെ നിർദ്ദേശിച്ചു. എന്നാൽ ജോണി പിന്മാറാൻ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഫാ.സേവ്യറിനെ പോകാൻ അനുവദിക്കു എന്ന നിലപാടിൽ ഇയാൾ ഉറച്ചുനിന്നു. ഇത് വകവയ്ക്കാതെ ഫാ.സേവ്യർ മുന്നോട്ട് ചുവടുവച്ചതോടെ ജോണി കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് തുടയ്ക്ക് മുകളിൽ ആഞ്ഞ് കുത്തി. നിലവിളിയോടെ ഫാ.സേവ്യർ നിലത്തിരുന്നതോടെ ഇയാൾ താഴേക്ക് ഓടുകയായിരുന്നു.