- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയതിന് ബന്ധുക്കൾ ഉപേക്ഷിച്ചു; അവഗണന ശക്തമായപ്പോൾ കുടുംബം ഗ്രാമം വിട്ട് അടുത്ത പട്ടണത്തിലേക്ക് ചേക്കേറി; ആക്ടിവിസ്റ്റായ പിതാവിന്റെ പൂർണ പിന്തുണയോടെ പൊലീസിൽ ഉദ്യോഗത്തിലെത്തി; ഭീകരാക്രമണത്തിൽ നിന്ന് ചൈനീസ് കോൺസുലേറ്റ് സ്റ്റാഫിനെ രക്ഷപ്പെടുത്തിയ സുഹാ അസീസ് തൽപൂർ പാക്കിസ്ഥാനി പെൺകുട്ടികളുടെ ഹീറോയായത് ഇങ്ങനെ
കറാച്ചി: കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിൽ നടന്ന ഭീകരാക്രമണം ചെറുത്തു നിന്നതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ കൈയടി നേടുകയാണ് ഈ ധീരയുവതി. ചൈനീസ് ഡിപ്ലോമാറ്റിക് സ്റ്റാഫുകളുടെ ജീവനു തന്നെ ഭീഷണിയായ ഭീകരാക്രമണം സുഹാ അസീസ് തൽപൂറിന്റെ നേതൃത്വത്തിൽ ചെറുത്തു തോല്പിക്കുമ്പോൾ അത് പാക്കിസ്ഥാനി പെൺകുട്ടികൾക്കുള്ള ധീരമാതൃക കൂടിയായിരുന്നു. സ്വകാര്യ സ്‌കൂളിൽ ചേർന്നതിനെ തുടർന്ന് ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടതാണ് സുഹായുടെ കുടുംബം. പിതാവിന്റെ പൂർണപിന്തുണയോടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ഉയരങ്ങൾ താണ്ടിയ സുഹയ്ക്ക് കറാച്ചിയിൽ ബലോക് ലിബറേഷൻ ആർമി(ബിഎൽഎ) എന്ന ഭീകരസംഘനയുടെ ആക്രമണത്തെ നേരിടാൻ സാധിച്ചത് മനക്കരുത്ത് ഒന്നു കൊണ്ടുമാത്രമാണ്. ചൈനീസ് കോൺസുലേറ്റിൽ ആക്രമണം നടത്തി സ്റ്റാഫുകളെ ബന്ധിയാക്കാനായിരുന്നു ബിഎൽഎ അംഗങ്ങളുടെ നീക്കം. എന്നാൽ കോൺസുലേറ്റ് കെട്ടിടത്തിലേക്ക് ഭീകരർ കയറുന്നതിന് മുമ്പു തന്നെ പൊലീസ് അവരുടെ നീക്കം എതിർക്കുകയും ഭീകരരെ കീഴടക്കുകയും ചെയ്തു. ചെറുത്തു നിൽപ്പിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഭീകരരെ ന
കറാച്ചി: കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിൽ നടന്ന ഭീകരാക്രമണം ചെറുത്തു നിന്നതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ കൈയടി നേടുകയാണ് ഈ ധീരയുവതി. ചൈനീസ് ഡിപ്ലോമാറ്റിക് സ്റ്റാഫുകളുടെ ജീവനു തന്നെ ഭീഷണിയായ ഭീകരാക്രമണം സുഹാ അസീസ് തൽപൂറിന്റെ നേതൃത്വത്തിൽ ചെറുത്തു തോല്പിക്കുമ്പോൾ അത് പാക്കിസ്ഥാനി പെൺകുട്ടികൾക്കുള്ള ധീരമാതൃക കൂടിയായിരുന്നു.
സ്വകാര്യ സ്‌കൂളിൽ ചേർന്നതിനെ തുടർന്ന് ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടതാണ് സുഹായുടെ കുടുംബം. പിതാവിന്റെ പൂർണപിന്തുണയോടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ഉയരങ്ങൾ താണ്ടിയ സുഹയ്ക്ക് കറാച്ചിയിൽ ബലോക് ലിബറേഷൻ ആർമി(ബിഎൽഎ) എന്ന ഭീകരസംഘനയുടെ ആക്രമണത്തെ നേരിടാൻ സാധിച്ചത് മനക്കരുത്ത് ഒന്നു കൊണ്ടുമാത്രമാണ്. ചൈനീസ് കോൺസുലേറ്റിൽ ആക്രമണം നടത്തി സ്റ്റാഫുകളെ ബന്ധിയാക്കാനായിരുന്നു ബിഎൽഎ അംഗങ്ങളുടെ നീക്കം. എന്നാൽ കോൺസുലേറ്റ് കെട്ടിടത്തിലേക്ക് ഭീകരർ കയറുന്നതിന് മുമ്പു തന്നെ പൊലീസ് അവരുടെ നീക്കം എതിർക്കുകയും ഭീകരരെ കീഴടക്കുകയും ചെയ്തു. ചെറുത്തു നിൽപ്പിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഭീകരരെ നേടുന്നതിന് നേതൃത്വം കൊടുത്തത് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ആയ സുഹാ അസീസ് തൽപൂർ ആയിരുന്നു.
സിന്ധ് പ്രൊവിൻസിലെ ടാണ്ടോ മുഹമ്മദ്ഖാൻ ഡിസ്ട്രിക്ടിലെ ഭായ് ഖാൻ തൽപൂർ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് സുഹ ജനിച്ചത്. വിദ്യാഭ്യാസത്തിനായി സ്വകാര്യസ്‌കൂളിൽ സുഹയെ മാതാപിതാക്കൾ ചേർത്തതോടെ ബന്ധുക്കൾ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. മതപഠനം മാത്രം കുട്ടികൾക്കു നൽകിയിരുന്ന ഇവരുടെ ബന്ധുക്കൾ സുഹയുടെ മാതാപിതാക്കളുടെ തീരുമാനത്തെ എതിർത്തു. എന്നാൽ മകൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായിരുന്നു ആക്ടിവിസ്റ്റും കവിയുമായ പിതാവ് അസീസ് തൽപൂർ തീരുമാനിച്ചത്.
ബന്ധുക്കളിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതോടെ ഇവർ ഗ്രാമം വിട്ട് അടുത്ത പട്ടണത്തിലേക്ക് ചേക്കേറി. സിന്ധ് പ്രൊവിൻസിലെ ഹൈദരാബാദിലുള്ള സുബൈദ ഗേൾസ് കോളേജിൽനിന്ന ബി.കോം പാസായ സുഹ പിന്നീട് 2013-ൽ സെൻട്രൽ സുപ്പീരിയർ സർവീസസ് പരീക്ഷ പാസായി. തന്നെയൊരു ചാർട്ടേഡ് അക്കൗണ്ടന്റായി കാണാനാണ് മാതാപിതാക്കൾക്ക് താത്പര്യമെങ്കിലും ആ ജോലിയിൽ സാമൂഹിക ഇടപെടലുകൾ ഇല്ലാത്തതു കൊണ്ട് സെൻട്രൽ സുപ്പീരിയർ സർവീസ് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സുഹ പറയുന്നു.
തന്റെ ജീവിതത്തിൽ നേടിയിട്ടുള്ള വിജയങ്ങൾക്ക് സുഹ നന്ദിപറയുന്നത് തന്റെ മാതാപിതാക്കളോടാണ്. പ്രതിന്ധിയിലും തന്റെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ അവരുടെ മനോഭാവം കൊണ്ടു മാത്രമാണ് ഇന്ന് തനിക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചുവെന്നും സിന്ധി കവിതകളിലും ചരിത്രത്തിലും തത്പരയായ സുഹ വ്യക്തമാക്കുന്നു.