കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് സമാപിച്ച ജില്ലാ സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കാരായി രാജനെ തെരഞ്ഞെടുത്തു. നേരത്തെ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജൻ ഇക്കുറിയും 12 അംഗ സെക്രട്ടറിയേറ്റ് അംഗത്വം നിലനിർത്തുകയായിരുന്നു. മുൻ ഏരിയാ സെക്രട്ടറി എം.സി പവിത്രൻ, പി.ശശി, പിണറായി എരിയാ സെക്രട്ടറി കെ ശശിധരൻ, പാനൂർ ഏരിയാ സെക്രട്ടറി കെ.' ഇ കുഞ്ഞബ്ദുള്ള എന്നിവർ ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു.

അമ്പത് അംഗ ജില്ലാകമ്മിറ്റിയെയാണ് എരിപുരത്ത് നടന്ന സിപി എം കണ്ണൂർ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത് ഇതിൽ. 11 പേർ പുതുമുഖങ്ങളാണ്. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായി എം വി ജയരാജൻ (സെക്രട്ടറി), സി കൃഷ്ണൻ, എം പ്രകാശൻ, വി നാരായണൻ, എം സുരേന്ദ്രൻ, വത്സൻ പനോളി, കാരായി രാജൻ, എൻ ചന്ദ്രൻ, ടി ഐ മധുസൂദനൻ, പി സന്തോഷ്, സി സത്യപാലൻ, എം ഷാജർ, എം കരുണാകരൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ്, കെ സന്തോഷ്, പി പി ദിവ്യ, കെ ചന്ദ്രൻ, എൻ സുകന്യ, എം സി പവിത്രൻ, പി ഹരീന്ദ്രൻ, കെ കെ പവിത്രൻ, കെ ലീല, കെ ധനഞ്ജയൻ, പി പുരുഷോത്തമൻ, എം വി സരള, എൻ വി ചന്ദ്രബാബു, കെ ശ്രീധരൻ, ബിനോയ്കുര്യൻ, വി ജി പത്മനാഭൻ, കെ മനോഹരൻ, എം വിജിൻ, വി കെ സനോജ്, പി കെ ശ്യാമള, പി മുകുന്ദൻ, പി കെ ശബരീഷ് കുമാർ, പി ശശി, സി വി ശശീന്ദ്രൻ എന്നിവരെയും പുതുമുഖങളായ ടി ഷബ്ന, കെ പത്മനാഭൻ, അഡ്വ. എം രാജൻ, കെ ഇ കുഞ്ഞബ്ദുള്ള, കെ ശശിധരൻ, കെ സി ഹരികൃഷ്ണൻ, മനു തോമസ്, എം കെ മുരളി, കെ ബാബുരാജ്, പി ശശിധരൻ, കെ മോഹനൻ എന്നിവരെയും തെരഞ്ഞെടുത്തു.

എം പ്രകാശൻ, എം സുരേന്ദ്രൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, കാരായി രാജൻ, ടി ഐ മധുസൂദനൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, എൻ സുകന്യ എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ.