- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടയിലും ഫൈസലിന്റെ വിജയം
കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി പിന്തുണ നൽകാതിരുന്നത്. ഒരു വേള ഫൈസലിനെ സ്ഥാനാർത്ഥിയായി എൽ ഡി എഫ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാർട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തിൽ എതിരാളികൾ പ്രചരണം ആരംഭിച്ചതോടെയാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഐഎൻഎൽ നേതാവ് ഒ. പി. റഷീദിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.
Next Story