- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരായിമാർക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ തദ്ദേശ സമിതികളിൽ ഇരിക്കാനാവുമോ? ജയിച്ചാൽ കോടതിയിൽ പോകാൻ സിപിഐ(എം) എതിരാളികൾ ഒരുങ്ങുന്നു. തദ്ദേശ സമിതികളിൽ കാരായിമാരുടെ പ്രവേശനം ത്രിശങ്കുവിലോ?
കണ്ണൂർ: കാരായിമാർ ജയിച്ചാലും തെരഞ്ഞെടുക്കപ്പെട്ട സമിതിയിൽ ഇരിക്കാനാവുമോ? കണ്ണൂർ രാഷ്ട്രീയത്തിൽ കാരായിമാരെ ചൊല്ലി ചർച്ച കൊഴുക്കുന്നു. തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിക്കായി കോടത
കണ്ണൂർ: കാരായിമാർ ജയിച്ചാലും തെരഞ്ഞെടുക്കപ്പെട്ട സമിതിയിൽ ഇരിക്കാനാവുമോ? കണ്ണൂർ രാഷ്ട്രീയത്തിൽ കാരായിമാരെ ചൊല്ലി ചർച്ച കൊഴുക്കുന്നു.
തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിക്കായി കോടതിയെ സമീപിക്കേണ്ടതായി വരും. കോടതി എന്തു തീരുമാനമെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും കാരായിമാരുടെ തെരഞ്ഞെടുക്കപ്പെട്ട സമിതികളിലെ പ്രവേശനം. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനാണ് സിപിഐ.(എം) ന്റെ തീരുമാനം. എന്നാൽ വിചാരണയിലിരിക്കുന്ന കൊലക്കേസ് പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ദീർഘകാലം ഇളവു നൽകുമോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് സംശയമുണ്ട്.
ഫസൽ വധക്കേസിൽ എറണാകുളം ജില്ലവിട്ട് പോകരുതെന്ന വ്യവസ്ഥയിലാണ് കാരായി രാജനും ചന്ദ്രശേഖരനും സിബിഐ.കോടതി ജാമ്യം നല്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നാമ നിർദ്ദേശപ്പത്രിക സമർപ്പിക്കാൻ രണ്ടു ദിവസവും പിന്നീട് വോട്ടെടുപ്പിന് രണ്ടു ദിവസവും മാത്രമാണ് കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകിയത്. തിരഞ്ഞെടുപ്പിൽ അനുകൂലവിധിയുണ്ടായാൽ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കാൻ കണ്ണൂരിൽ പ്രവേശിക്കേണ്ടതുണ്ടെന്ന വാദമുയർത്തി ഇവർക്ക് കോടതിയെ സമീപിക്കാം. എന്നാൽ കോടതിക്ക് ഉചിതമായ തീരുമാന മെടുക്കാമെന്ന് അഡ്വ.കെ.ശശീന്ദ്രൻ പറഞ്ഞു. മറുവാദമുയർത്തി ആരെങ്കിലും എതിർ പരാതി നൽകിയാൽ അതനുസരിച്ചായിരിക്കാം കാരായിമാരുടെ തദ്ദേശ സമിതിയിലേക്കുള്ള പ്രവേശനകാര്യം തീരുമാനിക്കുക.
സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന കാരണത്താലാണ് എറണാകുളം ജില്ലവിട്ടുപോകരുതെന്ന വ്യവസ്ഥയിൽ കാരായിമാർക്ക് ജാമ്യം അനുവദിച്ചത്. ഇരുവരും ജനപ്രധിനിധികൾകൂടിയായതിനാൽ ഫസൽവധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകൾ കൂടുകയാണെന്ന വാദവും സിബിഐ.ഉയർത്തിയേക്കാനും സാധ്യതയുണ്ട്. തദ്ദേശസമിതികളിലേക്കുള്ള കാരായിമാരുടെ തദ്ദേശസമിതിയിലേക്കുള്ള പ്രവേശനം തടയാൻ യു.ഡി.എഫം ബിജെപി.യും എസ്.ഡി.പി.ഐ.യും കോടതിയെ സമീപ്ിക്കുമെന്നാണ് സൂചന. കോടതി ഇക്കാര്യവും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. പ്രതികൂലവിധിയാണെങ്കിൽ കാരായിമാരുടെ തദ്ദേശ സമിതികളിലേക്കുള്ള പ്രവേശനം ത്രിശങ്കുവിലാകും.
കാരായിരാജൻ ജില്ലാപഞ്ചായത്തിലേക്ക് പാട്യം ഡിവിഷനിൽ നിന്നും കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിലെ ചെള്ളക്കരവാർഡിൽ നിന്നുമാണ് ജനവിധിതേടിയത്. കാരായി രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കാനാണ് സിപിഐ.(എം) ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്. കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനത്ത് കണ്ടാണ് തലശ്ശേരി ഏരിയാകമ്മിറ്റി മത്സരിപ്പിച്ചത്. രണ്ടുപേരും വിജയിച്ചാൽ ഇവരുടെ സാന്നിധ്യം മൂലം ഈ മേഖലയിൽ കുഴപ്പങ്ങൾ ഉണ്ടാകില്ലെന്ന ജനങ്ങളുടെ വിലയിരുത്തലായി തിരഞ്ഞെടുപ്പു ഫലത്തെ കാണണമെന്ന വാദം സിപിഐ.(എം) ഉയർത്തും.
ഫസൽക്കേസിലെ വിചാരണമുതൽ എറണാകുളത്ത് താമസിക്കുന്ന കാരായിമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയാക്കിയതിന്റെ പിന്നിലെന്ന് അന്ന് തന്നെ വിലയിരുത്തലുകൾ ഉയർന്നിരുന്നു.