കുഞ്ഞ് തൈമൂർ ഉണ്ടായപ്പോൾ മുതൽ വിമർശകർ കരീനയ്ക്ക് പിന്നാലെയാണ്. എങ്ങോട്ട് തിരിഞ്ഞാലും എന്തെങ്കിലും കുറ്റവും കണ്ടു പിടിച്ച് ഇവർ പുറകേ വരും. ഇപ്പോൾ ഈ വിമർശകർ ചോദിക്കുന്നത് കരീന ജിമ്മിൽ പോകുന്നത് എന്തിനാണെന്നാണ്. ഒന്നു പെറ്റാൽ പെണ്ണുങ്ങൾ വണ്ണം വെയ്ക്കുന്നത് സ്വാഭാവികം. അത് ഇങ്ങനെ ജിമ്മിൽപോയി കുറയ്ക്കുന്നത് എന്തിനാണെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

കുഞ്ഞുണ്ടായ ശേഷം നന്നായി വണ്ണം വച്ച കരീന ശരീരം പഴയ രീതിയിൽ ആകുന്നതിനു വേണ്ടിയാണു ജിമ്മിൽ പോകുന്നത്. മകനെ തനിച്ചാക്കി ജിമ്മിൽ പോകുന്നു എന്ന് ആരാധകരുടെ വിമർശനത്തിന് കരീന പറഞ്ഞ മറുപടി ഇങ്ങനെ.

ഞാൻ പോകുന്നുണ്ടെങ്കിൽ അതു സൈസ് സീറോ ആയിരിക്കാൻ വേണ്ടിയല്ല. ആ കുഞ്ഞിനെ വിട്ട് അവൾ എന്തിനാണ് ജിമ്മിൽ പോകുന്നതെന്ന തരത്തിലുള്ള കമന്റുകൾ ഞാൻ വായിച്ചിരുന്നു. ഒരു കുഞ്ഞുണ്ടാകുമ്പോൾ നിങ്ങൾ ഇത്തരം സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്നില്ല. നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ, നിങ്ങളുടെ മനസ്സ് ആരോഗ്യത്തോടെയിരുന്നാൽ കുഞ്ഞിനും അതിന്റെ ഗുണങ്ങൾ കിട്ടും. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോടെ എല്ലാ സ്ത്രീകളും വണ്ണം വെക്കാറുണ്ട്, അത് സ്വാഭാവികമായ കാര്യമാണ്.'' വണ്ണം കുറയ്ക്കാനായി തനിക്കു മേൽ യാതൊരു സമ്മർദ്ദങ്ങളും ഇല്ലെന്നും തന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ജിമ്മിൽ പോകുന്നതെന്നും കരീന പറഞ്ഞു.