- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഗിൽ യുദ്ധം ഇന്ത്യാ-പാക് യുദ്ധമായി വളരാതിരുന്നത് ഭാഗ്യം കൊണ്ട്; പാക്കിസ്ഥാനിൽ ബോംബ് വർഷിക്കാൻ എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യ നടത്തിയിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: കാർഗിൽ യുദ്ധസമയത്ത് നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിൽ കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ വ്യോമസേന തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള സൈനിക നടപടി നടന്നിരുന്നെങ്കിൽ ആണവശക്തിയായ പാക്കിസ്ഥാനുമായി പൂർണയുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങിയേനെയെന്നും പുറത്തുവന്ന രേഖകൾ വെളിപ്പെടുത്തുന്നു. ഡൽഹിയിൽ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാക്ക് വിദേശകാര്യമന്ത്രി സർതാജ് അസീസും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തുനിന്ന് മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കാനായിരുന്നു പദ്ധതി. പാക്ക് അധീന കശ്മീർ, പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ വ്യോമസേന കേന്ദ്രമായ ചക്ലല എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. വ്യോമസേനയുടെ സ്‌ക്വാഡ്രൺ 17ന്റെ സ്‌ക്വാഡ്രൺ ഡയറി ഗോൾഡൻ ആരോസിലാണ് ഈ വിവരങ്ങളുള്ളത്. അന്താരാഷ്ട്ര സമ്മർദ്ദമാകാം പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തലുകൾ. 1999 ജൂൺ 13ന് ആക്രമണം നടത്താൻ തയാറായി വ്യോമസേന പൈലറ്റു
ന്യൂഡൽഹി: കാർഗിൽ യുദ്ധസമയത്ത് നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിൽ കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ വ്യോമസേന തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള സൈനിക നടപടി നടന്നിരുന്നെങ്കിൽ ആണവശക്തിയായ പാക്കിസ്ഥാനുമായി പൂർണയുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങിയേനെയെന്നും പുറത്തുവന്ന രേഖകൾ വെളിപ്പെടുത്തുന്നു. ഡൽഹിയിൽ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാക്ക് വിദേശകാര്യമന്ത്രി സർതാജ് അസീസും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.
ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തുനിന്ന് മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കാനായിരുന്നു പദ്ധതി. പാക്ക് അധീന കശ്മീർ, പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ വ്യോമസേന കേന്ദ്രമായ ചക്ലല എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. വ്യോമസേനയുടെ സ്‌ക്വാഡ്രൺ 17ന്റെ സ്‌ക്വാഡ്രൺ ഡയറി ഗോൾഡൻ ആരോസിലാണ് ഈ വിവരങ്ങളുള്ളത്. അന്താരാഷ്ട്ര സമ്മർദ്ദമാകാം പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തലുകൾ.
1999 ജൂൺ 13ന് ആക്രമണം നടത്താൻ തയാറായി വ്യോമസേന പൈലറ്റുമാരെ സജ്ജരാക്കിയിരുന്നു. പാക്കിസ്ഥാനിലെ ഏതൊക്കെ ഭാഗങ്ങളിൽ ആക്രമണം നടത്തണമെന്നും റൂട്ട് ഏതായിരിക്കണമെന്നും തുടങ്ങി യുദ്ധവിമാനങ്ങൾ തകർന്നാൽ ചാടി രക്ഷപെട്ട് ഇന്ത്യയിൽ തിരിച്ചെത്താനുള്ള മാർഗങ്ങളെക്കുറിച്ചുവരെ പൈലറ്റുമാർക്കു വിവരം നൽകിയിരുന്നു. ഭൂപടങ്ങളും പാക്കിസ്ഥാൻ രൂപയും എല്ലാവർക്കും നൽകിയിരുന്നു. പൈലറ്റുമാർ അവരുടെ കൈവശമുള്ള തോക്കിൽ തിരകൾ വരെ നിറച്ചു. അവസാനവട്ട തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരുന്നു. എന്നാൽ വിമാനം പറത്താനെത്തിയ സംഘത്തിന് അവസാനവട്ട അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.
കാർഗിൽ മലനിരകളിൽനിന്ന് പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ പിൻവലിക്കുക, നിയന്ത്രണരേഖ വീണ്ടും വരയ്ക്കുകയെന്ന ആവശ്യം തള്ളിക്കളയുക, ക്യാപ്റ്റൻ സൗരഭ് കാലിയ ഉൾപ്പെടെ ആറ് ഇന്ത്യൻ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിവയാണ് ഡൽഹിയിൽ നടന്ന ചർച്ചയിൽ ജസ്വന്ത് സിങ് സർതാജ് അസീസിനോട് ആവശ്യപ്പെട്ടത്. ഇതൊന്നും അംഗീകരിച്ചില്ല. ഇതോടെയാണ് വാജ്‌പേയ് സർക്കാർ കടുത്ത നടപടികളെ കുറിച്ച് ആലോചിച്ചത്.
ജൂൺ 12നാണ് അസീസ് പാക്കിസ്ഥാനിലേക്കു തിരികെപ്പോയത്. വൈകിട്ട് നാലുമണിയോടെ എല്ലാ പൈലറ്റുമാരെയും വിളിപ്പിച്ചു. 13ന് രാവിലെ ആക്രമണം നടത്താൻ സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു, . 1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനിൽ ആക്രമണത്തിനൊരുങ്ങിയത്. 13ന് പുലർച്ചെ നാലരയ്ക്കു യുദ്ധത്തിനുപോകാൻ സജ്ജരായി പൈലറ്റുമാർ സ്‌ക്വാഡ്രണിലെത്തി. എന്നാൽ അന്തിമ അനുമതി ലഭിച്ചില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൈലറ്റുമാരെ തിരിച്ചയക്കുകയും ചെയ്തു.