- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളിയെ തല്ലിക്കൊന്ന കേസിലെ പ്രതി കരിക്കിനേത്ത് ജോസിന്റെ സൽക്കാരത്തിന് മനഃസാക്ഷി പണയം വച്ച് മാദ്ധ്യമപ്രവർത്തകരുടെ ഇടി; ഗിഫ്റ്റും വാങ്ങി ജോസിനെ പുണ്യാളനാക്കി മടക്കം; പ്രാഞ്ചിയേട്ടനായി ജോസ്
അടൂർ: സ്വന്തം സ്ഥാപനത്തിലെ കാഷ്യറെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോസ് കരിക്കിനേത്ത്, പുതിയ തുണിക്കടയുടെ ഉദ്ഘാടനത്തിന്റെ പേരു പറഞ്ഞു നടത്തിയ മദ്യസൽക്കാരത്തിൽ പങ്കെടുക്കാൻ മാദ്ധ്യമപ്രവർത്തകരുടെ ഇടി. വയറു നിറയെ മദ്യം കഴിച്ച് ജോസേട്ടന് സ്തുതിയും പാടി, സമ്മാനമായി നൽകിയ ഷർട്ടും വാങ്ങിയാണ് മിക്കവരും മടങ്ങിയത്. ചില മാ
അടൂർ: സ്വന്തം സ്ഥാപനത്തിലെ കാഷ്യറെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോസ് കരിക്കിനേത്ത്, പുതിയ തുണിക്കടയുടെ ഉദ്ഘാടനത്തിന്റെ പേരു പറഞ്ഞു നടത്തിയ മദ്യസൽക്കാരത്തിൽ പങ്കെടുക്കാൻ മാദ്ധ്യമപ്രവർത്തകരുടെ ഇടി.
വയറു നിറയെ മദ്യം കഴിച്ച് ജോസേട്ടന് സ്തുതിയും പാടി, സമ്മാനമായി നൽകിയ ഷർട്ടും വാങ്ങിയാണ് മിക്കവരും മടങ്ങിയത്. ചില മാദ്ധ്യമപ്രവർത്തകർ മാത്രം തങ്ങളുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് സൽക്കാരത്തിൽ പങ്കെടുത്തുവെന്ന് വരുത്തിത്തീർത്ത് മടങ്ങി. മനഃസാക്ഷി അവശേഷിക്കുന്ന ഇവർ ജോസിനെ വാഴ്‌ത്താനോ സമ്മാനപ്പൊതി കൈപ്പറ്റാനോ തയാറായില്ല. പരസ്യം അത് കള്ളന്റെയാണെങ്കിലും കൊലപാതകിയുടേതാണെങ്കിലും ഇങ്ങു പോരട്ടെ എന്ന നിലപാടുള്ള മാദ്ധ്യമസ്ഥാപനങ്ങൾക്ക് പറ്റിയ പ്രതിനിധികളാണ് ഇന്നലെ രാത്രി ഏഴിന് ഹോട്ടൽ വൈറ്റ്‌പോർട്ടിക്കോയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചത്.
ഇതിലേറെയും പ്രാദേശിക മാദ്ധ്യമപ്രവർത്തകരായിരുന്നു. കൊച്ചി കേന്ദ്രമായ പരസ്യ ഏജൻസിയാണ് സൽക്കാരം സംഘടിപ്പിച്ചത്. ഇതിനായി ദിവസങ്ങൾക്കു മുൻപു തന്നെ ഏജൻസിയുടെ പ്രതിനിധി വിവിധ മാദ്ധ്യമങ്ങളുടെ ജില്ലാ ലേഖകരെ നേരിട്ടു ഫോണിൽ ബന്ധപ്പെട്ടിരുന്നു. മദ്യസൽക്കാരത്തിന്റെ ക്ഷണക്കത്ത് എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചിന് പത്തനംതിട്ട പ്രസ് ക്ലബിനു മുന്നിൽ ഇവർ ഏർപ്പെടുത്തിയ വാഹനം എത്തി. ഇതിൽ കയറിയാണ് പല ജില്ലാ ലേഖകരും പരിപാടിയിൽ പങ്കുകൊണ്ടത്. കരിക്കിനേത്തുകൊലപാതകം നടന്നപ്പോൾ ജോസിനെതിരേ വാളെടുത്തു തുള്ളിയ മാദ്ധ്യമങ്ങളുടെ ജില്ലാ ലേഖകരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ജോസ് കരിക്കിനേത്തിനെ എന്തോ വലിയ സംഭവമായിട്ടാണ് സൽക്കാരച്ചടങ്ങിൽ അവതരിപ്പിച്ചത്. രണ്ടെണ്ണം ഉള്ളിൽച്ചെന്ന പത്രക്കാരിൽ പലരും ജോസേട്ടായെന്ന് സ്‌നേഹത്തോടെ വിളിച്ച് ഇയാൾക്കൊപ്പം പറ്റിക്കൂടി. സമ്മാനമായി ഇതിലും വലുതെന്തോ പ്രതീക്ഷിച്ച് പോയവർക്ക് കിട്ടിയത് ഷർട്ട് മാത്രം. ആളിൽ കുറിയവരായ ചിലർക്ക് ഇത് ഇട്ടു നോക്കിയപ്പോൾ ളോഹ പോലെ. അത് കരിക്കിനേത്തിൽ കൊണ്ടുപോയി മാറിയെടുക്കാൻ ശ്രമിക്കുകയാണ് അവർ.
2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നതായി കേസുണ്ടായത്.സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയടക്കം ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ മറുനാടൻ സ്വീകരിച്ച നിലപാട് ഒന്നു കൊണ്ടു മാത്രമാണ് ജോസ് അകത്തു പോയത്.
ഇതിനു ശേഷം മങ്ങിപ്പോയ ബിസിനസ് സാമ്രാജ്യം പച്ച പിടിപ്പിക്കാനാണ് ജോസിന്റെ ശ്രമം. അതിനായി കൂടിയാണ് സ്വന്തം മുഖം പരസ്യചിത്രത്തിലും മറ്റും ഉൾക്കൊള്ളിച്ച് ഇയാൾ വീണ്ടും രംഗത്തു വന്നത്. ദിലീപിനെയും അമലാപോളിനെയും ബ്രാൻഡ് അംബാസഡറാക്കി തുടങ്ങുന്ന തുണിക്കടയുടെ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടാണ് നഷ്ടമായ ഇമേജ് തിരികെ പിടിക്കാൻ ജോസ് ശ്രമിച്ചത്. ഇരുവർക്കും മധ്യത്തിലായി ജോസ് സ്‌ലോ മോഷനിൽ നടന്നു വരുന്നതാണ് പരസ്യചിത്രം. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ യൂ ട്യൂബിൽനിന്ന് ഇത് അപ്രത്യക്ഷമായി.
Maskara Events coordinating the grand inauguration of Karikkineth Silks by Dileep and Amala Paul on 10th April.
Posted by Maskara Events on Saturday, April 4, 2015