- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ വിവാഹ വാഗ്ദാനം നൽകിയും മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു; നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; ഷാരൂഖ് ചിത്രം 'ചെന്നൈ എക്സ്പ്രസ്' നിർമ്മാതാവ് കരിം മൊറാനി അറസ്റ്റിൽ; ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിന്റെ ഒരു കഥ കൂടി പുറത്ത്
ന്യൂഡൽഹി: ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് വിവാദം ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. കാലങ്ങളിയ അവസരം കിട്ടാൻ വേണ്ടി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ഈ പതിവിന് ഇനിയും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോൾ വീണ്ടും സമാനമായ ഒരു കേസു കൂടി പുറത്തുവരുന്നു. നടിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ബോളിവുഡ് നിർമ്മാതാവ് അറസ്റ്റിലായി. ഹൈദരാബാദ് പൊലീസാണ് കരിം മൊറാനിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കരിം മൊറാനിയുടെ മുൻകൂർ ജാമ്യം ഹൈദരാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയതോടെയാണ് ഇന്നുപുലർച്ചെ അറസ്റ്റ് നടന്നത്. 2015 ജൂലായ് മുതൽ 2016 ജനുവരി വരെ ഒരു നടിയെ മയക്കുമരുന്ന് നൽകി പല തവണ പീഡിപ്പിച്ചുവെന്നതാണ് കരിമിനെതിരായ കേസ്. നടിയുടെ നഗ്‌ന ചിത്രങ്ങൾ ഇയാൾ എടുത്തുവെന്നും ആരോപണമുണ്ട്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പറയുന്നു. തെലങ്കാന സെഷൻസ് കോടതി ജനുവരി
ന്യൂഡൽഹി: ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് വിവാദം ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. കാലങ്ങളിയ അവസരം കിട്ടാൻ വേണ്ടി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ഈ പതിവിന് ഇനിയും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോൾ വീണ്ടും സമാനമായ ഒരു കേസു കൂടി പുറത്തുവരുന്നു. നടിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ബോളിവുഡ് നിർമ്മാതാവ് അറസ്റ്റിലായി. ഹൈദരാബാദ് പൊലീസാണ് കരിം മൊറാനിയെ അറസ്റ്റു ചെയ്തത്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കരിം മൊറാനിയുടെ മുൻകൂർ ജാമ്യം ഹൈദരാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയതോടെയാണ് ഇന്നുപുലർച്ചെ അറസ്റ്റ് നടന്നത്.
2015 ജൂലായ് മുതൽ 2016 ജനുവരി വരെ ഒരു നടിയെ മയക്കുമരുന്ന് നൽകി പല തവണ പീഡിപ്പിച്ചുവെന്നതാണ് കരിമിനെതിരായ കേസ്. നടിയുടെ നഗ്‌ന ചിത്രങ്ങൾ ഇയാൾ എടുത്തുവെന്നും ആരോപണമുണ്ട്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പറയുന്നു. തെലങ്കാന സെഷൻസ് കോടതി ജനുവരി 30ന് ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ 2 ജി കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവച്ചതിന് പിന്നീട് ജാമ്യം റദ്ദാക്കുകയായിരുന്നു.
2ജി അഴിമതിയിൽ ഏതാനും മാസം ജയിലിൽ കിടന്നിട്ടുണ്ട് കരിം മൊറാനി. കേസിൽ വിചാരണ നടപടികൾ നേരിടുകയാണ് കരിം. ഇത് മറച്ചുവച്ചാണ് പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടിയത്. ഇക്കാര്യം പുറത്തുവന്നതോടെ കീഴ്ക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്ന കരിമിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. എത്രയും വേഗം തെലങ്കാന ജയിലിൽ കീഴടങ്ങാനും നിർദേശിച്ചിരുന്നു.
ഷാരൂഖ് ഖാൻ അഭിനയിച്ച ' ചെന്നൈ എക്സ്പ്രസ്' അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ് കരിം മൊറാനി. യോദ്ധ, ദൂം, റാ വൺ, ഹാപ്പി ന്യൂ ഇയർ, ദിവാലെ എന്നിവയുടെ നിർമ്മാതാവാണ് കരിം മൊറാനി.