- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസ്രാവം കൂടിയപ്പോൾ ആശുപത്രിയിൽ എത്തി; പരിശോധനയിൽ തെളിഞ്ഞത് പ്രസവം; പൊലീസിൽ പറയുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ വെളിപ്പെടുത്തിയത് ബക്കിൽ മുക്കി നവജാത ശിശുവിനെ കൊന്ന ക്രൂരത; പ്രസവവും ഗർഭും അറിയാത്ത ഭർത്താവും; ആശാ വർക്കറേയും നാട്ടുകാരേയും പറ്റിച്ചവർ ഒടുവിൽ പിടിക്കപ്പെട്ടു; കരിമണ്ണൂരിനെ നടുക്കി മാതൃക്രൂരത
തൊടുപുഴ : തൊടുപുഴയിലെ ഉടുമ്പന്നൂർ മങ്കുഴിയിൽ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ സർവ്വത്ര ദുരൂഹത. ഭാര്യയും ഭർത്താവും പറയുന്നതിൽ പൊരുത്തക്കേടുകൾ ഏറെയാണ്. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. കുട്ടിയുടെ ഡി എൻ എ പരിശോധന നടത്തും.
ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി. ഇതാണ് നിർണ്ണായകമായത്. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു.
ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇവർ ഗർഭിണിയാണെന്ന് നാട്ടുകാരും അറിഞ്ഞിരുന്നില്ല. എന്നാൽ ചിലർക്ക് സംശയമുണ്ടായിരുന്നു. അധികമായി തടിവച്ചതായിരുന്നു ഇതിന് കാരണം.
ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും യുവതി തയ്യാറായില്ല. പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. അമ്മ ആശുപത്രിയിൽ പൊലീസ് സംരഷണത്തിലാണെന്ന് ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു. നവജാത ശിശുവിന് മരിച്ച നിലയിൽ കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനൊപ്പം കുട്ടിയുടെ അച്ഛനെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയും നടത്തും.
പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു അമ്മ. തൊടുപുഴ കരിമണ്ണൂരിലെ വീട്ടിലാണ് പ്രസവം നടന്നത്. ഉടൻതന്നെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്ക് ആശുപത്രിയിൽ പോകേണ്ടി വന്നു.
മറുനാടന് മലയാളി ബ്യൂറോ