- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസു കോടികളുടെ കള്ളപ്പണം മറിയുന്ന ആനക്കൊമ്പ് മാഫിയയിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ്;' രണ്ട് ഏക്കർ വീതം കിട്ടിയിട്ടും അഞ്ച് സെന്റ് പോലും ബാക്കിവെക്കാത്ത ദാരിദ്ര്യത്തിലെന്ന് നാട്ടുകാർ: ആർക്കറിയാം എന്താണ് സത്യമെന്ന്
കോതമംഗലം: കേരളത്തിലെ ആനകൊമ്പു കേസിലെ വമ്പൻ കണ്ണിയാണോ കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത ഐക്കമറ്റം വാസു? ആനവേട്ടയിലെ മുഖ്യമപ്രതിയാണ് ഇയാളെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം ദാരിദ്ര്യത്തിൽ മാത്രം ജീവിച്ച ഒരു സാധാരണക്കാരനാണ് വാസുവെന്നാണ് നാട്ടുകാരും അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നത്. കോടോനുകോടികളുടെ ആനകൊമ്പ് കച്ചവടക
കോതമംഗലം: കേരളത്തിലെ ആനകൊമ്പു കേസിലെ വമ്പൻ കണ്ണിയാണോ കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത ഐക്കമറ്റം വാസു? ആനവേട്ടയിലെ മുഖ്യമപ്രതിയാണ് ഇയാളെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം ദാരിദ്ര്യത്തിൽ മാത്രം ജീവിച്ച ഒരു സാധാരണക്കാരനാണ് വാസുവെന്നാണ് നാട്ടുകാരും അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നത്. കോടോനുകോടികളുടെ ആനകൊമ്പ് കച്ചവടക്കാരനാണെങ്കിൽ അദ്ദേഹം സമ്പാദിച്ച പണം എവിടെയെന്നും നാട്ടുകാർ ചോദിക്കുന്നു. ഇതോടെ പൊലീസ് കഥയാണോ എന്ന സംശയത്തിനൊപ്പം തന്നെ വാസുവെന്ന വ്യക്തയിലുള്ള ദുരൂഹതയും നിഴലിക്കുകയാണ്.
ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വാസുന്റെ പ്രത്യേകതയായി വിവരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസു കാടുമായുള്ള സഹവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. പിതാവിന്റെ വഴിയിൽ ഈറ്റവെട്ട് തൊഴിലാളിയായിട്ടാണ് തുടക്കം. ഒഴിവുള്ള സമയങ്ങളിൽ മീൻപിടിത്തവും നായാട്ടും. ഇതിനിടയിൽ കുറെക്കാലം ചായക്കട നടത്തി. പിന്നെ കള്ള് ഷാപ്പിലെ വിൽപനക്കാരന്റെ വേഷമിട്ടു. ഇടയ്ക്ക് നായാട്ടിനായി നാട്ടിൽ നിന്ന് മുങ്ങും. അധികം സംസാരിക്കാത്ത, ഒരുകാര്യത്തിലും ആർക്കും പിടികൊടുക്കാത്ത പ്രകൃതമായിരുന്നു വാസുവിന്. ആനകളുടെ മസ്തിഷ്‌കം തകർത്തു കൊമ്പൂരുന്ന കഥകളൊന്നും നാട്ടുകാരിൽ അധികമാർക്കും അറിയുകയുമില്ലായിരുന്നു.
ഇരുപതോളം ആനകളെ വാസു വേട്ടയാടി കൊമ്പെടുത്തിട്ടുണ്ടെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കോടികൾ മറിഞ്ഞ കൊമ്പ് കള്ളക്കടത്ത് ഇടപാടിലെ കണ്ണിയാണു ഇയാളെന്നും പറയുന്നു. എന്നാൽ അഞ്ച് സെന്റ് സ്ഥലത്ത് ദാനം കിട്ടിയ കൂരയിലാണു വാസുവിന്റെ കുടുംബ കഴിയുന്നത്. കോടികൾ ഒഴുകിയതു മറ്റേതോ കൈകളിലേക്കായിരുന്നുവെന്നു വ്യക്തം. അച്ഛന്റെ മരണശേഷം രണ്ടേക്കർ പുരയിടം പൂർവിക സ്വത്തായി ലഭിച്ചിരുന്നു വാസുവിന്. എന്നാൽ ഇപ്പോഴുള്ളത് അഞ്ച് സെന്റ് സ്ഥലവും അതിൽ നാട്ടുകാരുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ പണിത വീടും. അവിടെ വയോധികയായ മാതാവ്, മനോദൗർബല്യമുള്ള സഹോദരി, രോഗിയായ ഭാര്യ, നടക്കാൻ കഴിയാത്ത ഭിന്നശേഷിയുള്ള മകൻ. വാസുവിന്റെ മരണത്തോടെ ആലംബമറ്റത് പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത നാലുപേർക്കാണ്.
അന്തർ സംസ്ഥാന ബന്ധങ്ങളുള്ള പ്രതിയാണ് വാസുവെന്നാണ് പൊലീസ് ഇയാളെക്കുറിച്ച് പറയുന്നത്. ഇടമലയാർ വനാന്തരങ്ങളിൽ വേട്ടയാടപ്പെടുന്ന ആനയുടെ കൊമ്പുകൾ സംസ്ഥാനത്തിനു പുറത്തെത്തിച്ച് ശിൽപങ്ങളാക്കി മാറ്റി രാജ്യത്തിനു പുറത്തേക്കു കടത്തുകയായിരുന്നു എന്നാണു നിഗമനം. 37 കിലോഗ്രാം ആനക്കൊമ്പും 13 കിലോഗ്രാം ആനക്കൊമ്പ് ശിൽപങ്ങളുമാണ് ഇതുവരെ പിടിച്ചെടുത്തത്. സംസ്ഥാനാന്തര, രാജ്യാന്തര ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും അതിനു തക്ക ഗൗരവം കേസന്വേഷണത്തിനു സർക്കാർ നൽകിയില്ല.
കേന്ദ്രസർക്കാരിനു കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെയോ, അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള മറ്റേതെങ്കിലും സർക്കാർ ഏജൻസിയുടെയോ സഹായം തേടിയില്ല. വനത്തിനു പുറത്തേക്കു നീളുന്ന കേസന്വേഷണത്തിൽ താരതമ്യേന പരിചയക്കുറവുള്ള വനംവകുപ്പിന്റെ സംഘത്തെത്തന്നെ സർക്കാർ ആശ്രയിക്കുകയായിരുന്നു. അന്വേഷണസംഘത്തിന് ആവശ്യമായ സഹായം നൽകുന്നതിൽ പൊലീസും വീഴ്ച വരുത്തി.
ഒളിവിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങളും ടവർ ലൊക്കേഷനും അറിയുന്നതിനു സൈബർ പൊലീസിന്റെ സഹായം ലഭ്യമാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കഴിയില്ലെന്ന മറുപടിയാണു പൊലീസ് നൽകിയത്. കൂട്ടിവായിക്കുമ്പോൾ കേസ് അട്ടിമറിക്കാൻ കാര്യമായ ശ്രമമുണ്ടായെന്ന വിധത്തിലേക്കാണ് കാര്യങ്ങളെന്നം സൂചനയുണ്ട്.
മഹാരാഷ്ട്രയിലെ തന്റെ പൈനാപ്പിൾ തോട്ടത്തിലെ ജോലിക്കായി പറഞ്ഞയക്കുമ്പോൽ ആനവേട്ടക്കേസ് പ്രതിയാണ് ഐക്കരമറ്റം വാസുവെന്ന് അറിയില്ലെന്നാണ് തോട്ടമുടമ പെരുമ്പാവൂർ സ്വദേശി മനോജ് പറയുന്നത്. ഒരു മാസം മുൻപ് അടുത്ത സുഹൃത്താണു വാസുവിനെ പരിചയപ്പെടുത്തിയത്. കാഴ്ചയിൽ സംശയം തോന്നിയില്ല. തോട്ടത്തിലേക്ക് ആളെ ആവശ്യമുണ്ടായിരുന്നതിനാൽ ജോലിക്ക് എടുക്കുകയായിരുന്നു. മറ്റു ചില തൊഴിലാളികൾക്കൊപ്പമാണു വാസുവിനെയും ട്രെയിനിൽ കയറ്റിവിട്ടത്. 18നു പത്രങ്ങളിൽ ചിത്രം അച്ചടിച്ചുവന്നപ്പോഴാണു വാസു ആനവേട്ടക്കേസിലെ മുഖ്യപ്രതിയാണെന്നു മനസ്സിലായത്. അപ്പോൾ തന്നെ വിവരം ഡിഎഫ്ഒയെ അറിയിച്ചെന്നും മനോജ് പറയുന്നു.
കേസ് അട്ടിമറിക്കുന്നതിനു വാസു ഇല്ലാതാകേണ്ടത് റാക്കറ്റിലെ ഇനിയും പുറത്തുവരാത്ത കണ്ണികൾക്ക് അനിവാര്യമായിരുന്നുവെന്ന് അന്വേഷണസംഘത്തിനറിയാം. എന്നാൽ വാസുവിനെ കൂടുതൽ സമ്മർദത്തിലാഴ്‌ത്താനുള്ള നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും, ആനവേട്ടക്കേസിൽ വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണിതിനു പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്. വർഷങ്ങളായി ആനവേട്ടയിൽ ഏർപ്പെട്ടിരുന്ന വാസുവിന്റെ കുടുംബത്തിന്റെ അവസ്ഥയും ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. നിർധന കുടുംബമാണ് വാസുവിന്റേത്. ആനവേട്ട നടത്തുന്ന റാക്കറ്റിന്റെ ഉപകരണം മാത്രമാണ് വാസുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.