- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗി ആദിത്യനാഥിന്റെ പേരുമാറ്റ കമ്പത്തിന് യാതൊരു കുറവും ഇല്ല; ഉത്തർ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകളെല്ലാം മാറ്റി മടുത്ത യോഗിയുടെ അടുത്ത ലക്ഷ്യം തെലുങ്കാനയിലെ നഗരങ്ങൾ; കരീംനഗറിന്റെ പേര് കരിപുരം എന്നാക്കി മാറ്റും; ഹൈദരാബാദ് ഭാഗ്യനഗർ ആകും: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ
ഹൈദരാബാദ്: നാളെ ബൂത്തുകളിലേക്ക് നീങ്ങുകയാണ് തെലങ്കാന. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടി.ആർ.എസ്) കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷ പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കുന്ന ബിജെപിയും എല്ലാം വൻ പ്രചരണമാണ് തെലങ്കാനയിൽ നടത്തുന്നത്. ടി.ആർ.എസും കോൺഗ്രസും തോളോടു തോൾ പോരാടുന്ന മത്സരത്തിൽ വൻ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിക്കൊണ്ട് ബിജെപിയും പിന്നിൽ തന്നെ ഉണ്ട്. പരസ്യ പ്രചരണം അവസാനിച്ച ഇന്നലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെലങ്കാനയിൽ ബിജെപിക്ക് വേണ്ടി വോട്ടു പിടിക്കാൻ എത്തിയിരുന്നു. ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും മെഡിക്കൽ കോളേജിന്റെയും പേരുകൾ മാറ്റി ചരിത്രത്തിൽ ഇടംപിടിച്ച യോഗി തെലങ്കാനയിലെ ജനങ്ങൾക്കും ചില വാഗ്ദാനങ്ങൾ നൽകി. ബിജെപി അധികാരത്തിൽ വന്നാൽ ആദ്യം കരിംനഗറിന്റെ പേരുമാറ്റും എന്നാണ് യോഗി ആദിത്യനാഥ് ജനങ്ങൾക്ക് വാക്കു നൽകിയിരിക്കുന്നത്. കരിംനഗറിന്റെ പേര് മാറ്റി കരിപുരം എന്നാക്കുമെന്നാണ് ബുധനാഴ്ച നടത്തിയ റാലിയിൽ അഭിസംബനോധന ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് സംസാരിച്ചത്. പേരുമാറ്റത്തിലൂടെ സോ
ഹൈദരാബാദ്: നാളെ ബൂത്തുകളിലേക്ക് നീങ്ങുകയാണ് തെലങ്കാന. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടി.ആർ.എസ്) കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷ പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കുന്ന ബിജെപിയും എല്ലാം വൻ പ്രചരണമാണ് തെലങ്കാനയിൽ നടത്തുന്നത്. ടി.ആർ.എസും കോൺഗ്രസും തോളോടു തോൾ പോരാടുന്ന മത്സരത്തിൽ വൻ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിക്കൊണ്ട് ബിജെപിയും പിന്നിൽ തന്നെ ഉണ്ട്. പരസ്യ പ്രചരണം അവസാനിച്ച ഇന്നലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെലങ്കാനയിൽ ബിജെപിക്ക് വേണ്ടി വോട്ടു പിടിക്കാൻ എത്തിയിരുന്നു.
ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും മെഡിക്കൽ കോളേജിന്റെയും പേരുകൾ മാറ്റി ചരിത്രത്തിൽ ഇടംപിടിച്ച യോഗി തെലങ്കാനയിലെ ജനങ്ങൾക്കും ചില വാഗ്ദാനങ്ങൾ നൽകി. ബിജെപി അധികാരത്തിൽ വന്നാൽ ആദ്യം കരിംനഗറിന്റെ പേരുമാറ്റും എന്നാണ് യോഗി ആദിത്യനാഥ് ജനങ്ങൾക്ക് വാക്കു നൽകിയിരിക്കുന്നത്. കരിംനഗറിന്റെ പേര് മാറ്റി കരിപുരം എന്നാക്കുമെന്നാണ് ബുധനാഴ്ച നടത്തിയ റാലിയിൽ അഭിസംബനോധന ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് സംസാരിച്ചത്.
പേരുമാറ്റത്തിലൂടെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് ഇരയായ യോഗി അടുത്തിടെ പങ്കെടുത്ത റാലിയിൽ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്നും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെങ്കിൽ ബിജെപിയെ പിന്തുണയ്ക്കണമെന്നാണ് യോഗി ആവശ്യപ്പെട്ടത്. തെലങ്കാനയിലെ ബിജെപി നേതാവായ രാജാ സിങ് ലോധും ബിജെപി അധികാരത്തിൽ വന്നാൽ നിരവധി നഗരങ്ങളുടെ പേരുകൾ പുനർ നാമകരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.