- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ആഭരണങ്ങൾ നഷ്ടമാകുന്നത് പതിവ്; ദുബായിലെ ടെർമിനൽ രണ്ടിലാണ് മോഷണമെന്ന് കസ്റ്റംസ്; സിസിടിവി ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും വിപുലപ്പെടുത്തിയേക്കും; കേസ് അന്വേഷണം ദുബായിലേക്കും; പ്രവാസിയുടെ ആഭരണം മോഷ്ടിച്ച സംഭവം വൻ വിവാദമായി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ദുബായിലേക്കും. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് കയറുന്നയാത്രക്കാരുടെ ബാഗേജുകളിൽനിന്നാണ് സാധനങ്ങൾ നഷ്ടപ്പെടുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ കരിപ്പൂരിലെ വിമാനയാത്രക്കാരുടെ സാധനങ്ങൾ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എയർപോർട്ട് മാനേജർ ആനന്ദ് ശുഭറാം, സ്റ്റേഷൻ മാനേജർ റസ അലി ഖാൻ എന്നിവരുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കൂടിക്കാഴ്ച നടത്തി. വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും സംഭവം കടക്കുകയാണ്. അതിവിപുലമായ നിരീക്ഷണ സംവിധാനവും കർശന ശിക്ഷകളുമുള്ള ദുബായ് വിമാനത്താവളത്തിൽ മോഷണത്തിനു സാധ്യതയില്ലെന്ന് യാത്രക്കാർ വിശ്വസിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ മുൻകാല സംഭവങ്ങൾ അത്ര സുഖകരമല്ലെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 23 പേരാണ് സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതിന്റെ പേരിൽ ഇവിടെ പിടിയിലായത്. ക
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ദുബായിലേക്കും. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് കയറുന്നയാത്രക്കാരുടെ ബാഗേജുകളിൽനിന്നാണ് സാധനങ്ങൾ നഷ്ടപ്പെടുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ കരിപ്പൂരിലെ വിമാനയാത്രക്കാരുടെ സാധനങ്ങൾ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എയർപോർട്ട് മാനേജർ ആനന്ദ് ശുഭറാം, സ്റ്റേഷൻ മാനേജർ റസ അലി ഖാൻ എന്നിവരുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കൂടിക്കാഴ്ച നടത്തി. വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും സംഭവം കടക്കുകയാണ്.
അതിവിപുലമായ നിരീക്ഷണ സംവിധാനവും കർശന ശിക്ഷകളുമുള്ള ദുബായ് വിമാനത്താവളത്തിൽ മോഷണത്തിനു സാധ്യതയില്ലെന്ന് യാത്രക്കാർ വിശ്വസിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ മുൻകാല സംഭവങ്ങൾ അത്ര സുഖകരമല്ലെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 23 പേരാണ് സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതിന്റെ പേരിൽ ഇവിടെ പിടിയിലായത്. കസ്റ്റംസ് വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഏറെ ആരോപണങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ കസ്റ്റംസ് യൂണിറ്റുകൾ ഏകീകരിച്ച് കൊച്ചി കാര്യാലയത്തിനു കീഴിലാക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിലേക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കാര്യശേഷി കുറവാണെന്നായിരുന്നു ആദ്യത്തെ ആരോപണം.
അതിനിടെ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലേതുൾപ്പെടെ മുഴുവൻ സി.സി.ടി.വി. ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ വിമാനത്താവള സുരക്ഷാസേന നടപടി തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ കേരള മേഖലാ കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ കേഴിക്കോട് മേഖലാ ജോയിന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ദൃശ്യങ്ങൾ ലഭ്യമാക്കാൻ കരിപ്പൂർ പൊലീസും ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് വിലയേറിയ സാധനങ്ങളും സ്വർണവും കൊണ്ടുവരുന്ന യാത്രക്കാരൻ അക്കാര്യം വിമാനത്തിൽ കയറുന്നതിന് മുമ്പുതന്നെ വെളിപ്പെടുത്തണം.
ആവശ്യമെങ്കിൽ വിമാനകമ്പനികൾ ഇത്തരം സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. എന്നാൽ മിക്കയാത്രക്കാരും ഇതിന് തയ്യാറാകുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനും, നികുതിയിൽനിന്നൊഴിയാനുമാണ് ഇത്. നിയമത്തെക്കുറിച്ച് അറിവില്ലായ്മയും കാരണമാകുന്നു. ഇതാണ് മോഷ്ടാക്കളുടെ കരുത്ത് . യാത്രക്കാരൻ ഇതുചെയ്തില്ലെങ്കിൽ എത്രവിലയേറിയ വസ്തുക്കൾ അടങ്ങിയ ബാഗേജ് നഷ്ടമായാലും വിമാനകമ്പനികളുടെ ബാധ്യത പരമാവധി 5000 രൂപയാണ്. വിമാനത്താവളത്തിൽ പല ഏജൻസികൾ പ്രവർത്തിക്കുമ്പോൾ കസ്റ്റംസിനെമാത്രം കുറ്റപ്പെടുത്താനാവില്ലെന്നും വിലയിരുത്തലുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിനെതിരെ ആരോപണങ്ങളും സജീവമാണ്. മുൻകാലങ്ങളിൽ മാസത്തിൽ ശരാശരി ആറുകോടിക്കുമേൽ സ്വർണക്കടത്ത് പിടികൂടിയിരുന്ന കസ്റ്റംസ് വിഭാഗത്തിൽ ഇപ്പോൾ അത് ഒരുകോടിയുടെ താഴേക്കെത്തി. യാത്രക്കാരുടെ സാധനങ്ങൾ നഷ്ടമായ വാർത്ത കൂടിയായതോടെ കസ്റ്റംസ് വിഭാഗത്തിന്റെ പ്രവർത്തനം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണിൽ കസ്റ്റംസ് ജീവനക്കാരൻതന്നെ മാലമോഷണത്തിന് പിടിയിലായതും നാണക്കേടായി. കസ്റ്റംസും യാത്രക്കാരും തമ്മിൽ നല്ലബന്ധം നിലനിർത്തുമെന്ന് യോഗംചേർന്ന് തീരുമാനിച്ചതിന് അടുത്തദിവസം തന്നെയാണ് ആറുയാത്രക്കാരുടെ വിലയേറിയ സാധനങ്ങൾ ഒറ്റയടിക്ക് നഷ്ടമായത്.
ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്നെത്തിയ യാത്രക്കാരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. 24 അന്താരാഷ്ട്ര സർവീസുകൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നടത്തുന്നുണ്ട്. ഇതിൽ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നെത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരുടെ സാധനങ്ങൾ മാത്രമാണ് നഷ്ടപ്പെടുന്നതായി പരാതി ലഭിക്കുന്നതെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചു. ദുബായ് വിമാനത്താവളത്തിൽ നഷ്ടപ്പെടാനാണ് സാധ്യതയെന്നും കരിപ്പൂരിൽ മോഷണത്തിന് ഇടയില്ലെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ ദുബായ് പൊലീസിന് പരാതി നൽകാൻ അധികൃതരോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽകൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂരിൽ ലഗേജ് നഷ്ടപ്പെട്ടെന്ന പരാതി ആദ്യമല്ലെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. വിമാനത്താവള ഉപദേശകസമിതിയുടെ ആദ്യ യോഗത്തിലും സമാനമായ പരാതികൾ ഉയർന്നിരുന്നു. ലഗേജ് നഷ്ടപ്പെട്ട ഒരാൾ പരാതിയുമായി എത്തുകയും ചെയ്തു. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. നിർഭാഗ്യവശാൽ വീണ്ടുമത് ആവർത്തിച്ചു. പാസ്പോർട്ട് അടക്കമുള്ളവ നഷ്ടപ്പെട്ടവർക്ക് അത് തിരിച്ച് ലഭിക്കാനുള്ള മാർഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.