- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് എന്നു തുടങ്ങും? കാലതാമസം നേരിടുന്നത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി; എത്രയും പെട്ടെന്ന് സർവ്വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് എയർഇന്ത്യക്ക് കത്ത് നൽകി എംകെ രാഘവനും: കണ്ണൂർ കൂടി തുറക്കുന്നതോടെ കരിപ്പൂരിന്റെ കാര്യത്തിൽ ആശങ്ക കനത്തു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കാനായി ജനപ്രതിനിധികളുടെ സജീവ ഇടപെടലുകൾ. സർവ്വീസ് തുടങ്ങുന്നതിനുള്ള കാലതാമസത്തെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതായി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എത്രയും പെട്ടെന്ന് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയർഇന്ത്യ സിഎംഡിക്ക് കത്ത് നൽകിയതായി എംകെ രാഘവൻ എംപി പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസുകൾ പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനെ സംബന്ധിച്ച് മറുനാടൻ അടക്കം വാർത്ത നൽകിയിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജനപ്രതിനിധികളുടെ ഇടപെടലുകളുണ്ടായിരിക്കുന്നത്. സൗദി എയർലൈൻസ് പുതിയ ഉപാധികൾ മുന്നോട്ട് വെച്ചതും, റൺവെ നവീകരണത്തിനും പുതിയ ടെർമിനൽ വികസനത്തിനും ആവശ്യമായ 137 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മെല്ലെപ്പോക്ക് നയവും വലിയ വിമാ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കാനായി ജനപ്രതിനിധികളുടെ സജീവ ഇടപെടലുകൾ. സർവ്വീസ് തുടങ്ങുന്നതിനുള്ള കാലതാമസത്തെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതായി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എത്രയും പെട്ടെന്ന് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയർഇന്ത്യ സിഎംഡിക്ക് കത്ത് നൽകിയതായി എംകെ രാഘവൻ എംപി പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസുകൾ പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനെ സംബന്ധിച്ച് മറുനാടൻ അടക്കം വാർത്ത നൽകിയിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജനപ്രതിനിധികളുടെ ഇടപെടലുകളുണ്ടായിരിക്കുന്നത്.
സൗദി എയർലൈൻസ് പുതിയ ഉപാധികൾ മുന്നോട്ട് വെച്ചതും, റൺവെ നവീകരണത്തിനും പുതിയ ടെർമിനൽ വികസനത്തിനും ആവശ്യമായ 137 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മെല്ലെപ്പോക്ക് നയവും വലിയ വിമാനങ്ങളുടെ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് തടസ്സമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിരുന്നു. റിച്ചാർഡ് ഹേ എംപിക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എയർപോർട്ടുമായി ബന്ധപ്പെട്ട രണ്ട് എംപിമരുടെയും ഇടപെടലുകളുണ്ടായിരിക്കുന്നത്.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടും കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവ്വീസ് തുടങ്ങാൻ സമയമെടുക്കുന്ന കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള ഉപദേശക സമിതി അദ്ധ്യക്ഷൻ കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടും സർവ്വീസുകൾ പുനരാരംഭിക്കാത്തതിൽ ഗൗരവമായ വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം വ്യോമയാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഇനിയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് യാത്രാകേന്ദ്രം കരിപ്പൂരിൽ തന്നെ പുനഃസ്ഥാപിക്കുന്നതും വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും കാലതാമസമുണ്ടാകുന്നുണ്ട്. കാര്യങ്ങളിൽ അടിയന്തിരമായി ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നായർ ചൗബേ ഉറപ്പ് നൽകിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
അതേസമയം കോഴിക്കോട് നിന്നുള്ള വലിയ വിമാനങ്ങളുടെ സർവ്വീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ സിഎംഡിക്ക് എംകെ രാഘവൻ എംപി കത്തയച്ചു. ആറുലക്ഷത്തോളം വരുന്ന മലബാറിൽ നിന്നുള്ള സൗദി പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ അടിയന്തിര പ്രാധാന്യത്തോടെ എയർഇന്ത്യയുടെ സൗദി സർവ്വീസ് പുനരാരംഭിക്കണമെന്നാണ് കത്തിലുള്ളത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ സൗദി എയർലൈൻസിന് എൻഒസി നൽകിയിരുന്നതാണ്. എന്നാൽ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടായില്ലെന്നും എംകെ രാഘവൻ എംപി എയർഇന്ത്യ സിഎംഡി പ്രദീപ് സിങ്ങ് കരോളിക്കയച്ച സന്ദേശത്തിൽ പറയുന്നു.