- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡൽഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജയ്പൂർ-ചണ്ഡീഗഡ് ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിലേക്കിവർ എടുത്തു ചാടുകയായിരുന്നുവെന്നും ട്രെയിൻ നിർത്താൻ നോക്കിയെങ്കിലും അതിന് മുൻപേ മരണം സംഭവിച്ചെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജ്യോതി അവസാനം വീട്ടിൽ വിളിച്ച് സംസാരിച്ചത് വൈകിട്ട് സോനിപത്തിൽ നിന്നാണ്. ബസ് കിട്ടാത്തതിനാൽ എത്താൻ വൈകുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ രാത്രി 10 കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയിൽവേ പൊലീസ് അറിയിക്കുന്നത്. മഹാറിഷി ദയാനന്ദ് യൂണിവേഴിസിറ്റിയിൽ ചെന്ന് സർട്ടിഫിക്കറ്റിലെ പേരിൽ വന്ന തെറ്റ് ശരിയാക്കണമെന്ന് പറഞ്ഞാണ് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് പോയത്. 2016 സൗത്ത് ഏഷ്യൻ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അ
ന്യൂഡൽഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജയ്പൂർ-ചണ്ഡീഗഡ് ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിലേക്കിവർ എടുത്തു ചാടുകയായിരുന്നുവെന്നും ട്രെയിൻ നിർത്താൻ നോക്കിയെങ്കിലും അതിന് മുൻപേ മരണം സംഭവിച്ചെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജ്യോതി അവസാനം വീട്ടിൽ വിളിച്ച് സംസാരിച്ചത് വൈകിട്ട് സോനിപത്തിൽ നിന്നാണ്. ബസ് കിട്ടാത്തതിനാൽ എത്താൻ വൈകുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ രാത്രി 10 കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയിൽവേ പൊലീസ് അറിയിക്കുന്നത്.
മഹാറിഷി ദയാനന്ദ് യൂണിവേഴിസിറ്റിയിൽ ചെന്ന് സർട്ടിഫിക്കറ്റിലെ പേരിൽ വന്ന തെറ്റ് ശരിയാക്കണമെന്ന് പറഞ്ഞാണ് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് പോയത്.
2016 സൗത്ത് ഏഷ്യൻ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ നിൽക്കവെയാണ് മരണം.