- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകര സ്വർണക്കടത്ത്: മുൻ ഡിവൈഎഫ്ഐ നേതാവ് സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൊഴി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും; കേസിലെ സൂത്രധാരനായ അർജ്ജുൻ ആയങ്കി ഉപയോഗിച്ചത് സജേഷിന്റെ പേരിലുള്ള കാർ
കൊച്ചി: രാമനാട്ടുകര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. നേരത്തെ കേസിൽ പ്രധാന കണ്ണിയെന്ന് അന്വേഷസംഘം സംശയിക്കുന്ന അർജുൻ ആയങ്കി സജേഷിന്റെ കാർ ഉപയോഗിച്ചതായി പൊലീസിന് വ്യക്തമായിരുന്നു. പിന്നാലെ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കുകയും ചെയ്തു. സിപിഐഎം സജേഷിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രധാന ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സുഫിയാൻ കീഴടങ്ങിയിരുന്നു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് സുഫിയാൻ കീഴടങ്ങിയത്. സൂഫിയാനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെർപുളശ്ശേരിയിൽ നിന്നും പിടിയിലായ സംഘത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ കവർച്ചക്ക് പിന്നിലെ മുഖ്യ ആസൂത്രകൻ സുഫിയാനാണെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളി വാവാട് സ്വദേശിയാണ് സുഫിയാൻ.
സ്വർണക്കടത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. കേസിൽ ഇനി രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ 7 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി നാളെ പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ