- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു മതക്കാരിയുള്ള വീട്ടിൽ താമസിക്കുന്ന ഒരാളെക്കൊണ്ട് ഈ പൂരക്കളി നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം; പ്രശ്‌നം മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചത്; കരിവള്ളൂരിന് നാണക്കേടായി പൂരംകളി കലാകാരൻ വിനോദ് പണിക്കരുടെ വിലക്ക്; തീരുമാനം എടുത്ത് ഇടതു അനുഭാവികളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രം
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിനടുത്ത് പൂരംകളി കലാകാരന് വിലക്കേർപ്പെടുത്തിയത് വിവാദത്തിലേക്ക്. കരിവെള്ളൂർ സ്വദേശിയായ വിനോദ് പണിക്കർക്കാണ് വിലക്കേർപ്പെടുത്തിയത്. ഏറെക്കാലമായി പൂരക്കളി മറത്തുകളി അവതരിപ്പിക്കുന്ന ക്ഷേത്രത്തിൽ തന്നെയാണ് ഇദ്ദേഹത്തിനെ വിലക്കിയിട്ടുള്ളത്.
കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ ആണ് സംഭവം. ക്ഷേത്ര കമ്മിറ്റിയുടേതാണ് നിലപാട്. നേരത്തെ നിശ്ചയിച്ച പ്രകാരം വിനോദ് ആയിരുന്നു പരിപാടി നടത്തേണ്ടിയിരുന്നത്. എന്നാൽ മകൻ മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി അവസാനനിമിഷം മറ്റൊരാളെക്കൊണ്ട് പരിപാടി നടത്തിച്ചത്. പൂരക്കളി മറത്തുകളി കലാകാരനാണ് വിനോദ് പണിക്കർ. വിനോദ് ഈ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞാൽ ആചാരത്തിന് കളങ്കം വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് വിനോദിനെ പരിപാടിയിൽ നിന്നും മാറ്റിയത്.
37 വർഷത്തോളമായി പൂരം കളിയിൽ തുടർന്നുവരുന്ന കലാകാരനാണ് വിനോദ്. കഴിഞ്ഞതവണത്തെ പൂരക്കളി അക്കാദമി മറത്തുകളി പുരസ്‌കാരം നേടിയ കലാകാരൻ കൂടിയാണ് വിനോദ്. 37 വർഷത്തെ കലാ ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം വിനോദിന് ആദ്യമാണ്. അതും സ്വന്തം നാട്ടുകാരിൽ നിന്ന് തന്നെയാണ് ഇത്തരത്തിൽ ഒരു അനുഭവം ഇദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുള്ളത്.
സ്വന്തം വീടിനടുത്ത് തന്നെ ഉള്ള അമ്പലമാണ് ഈ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം. വർഷങ്ങളായി ഇവിടെ പൂരം കട നടത്തി വരുന്നത് വിനോദുമാണ്. മറ്റൊരു മതക്കാരി താമസിക്കുന്ന വീട്ടിൽ താമസിക്കുന്ന ഒരാളെക്കൊണ്ട് ഈ പൂരക്കളി നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണെങ്കിൽ നിങ്ങളെ കൊണ്ട് തന്നെ പൂരക്കളി നടത്താമെന്നും കമ്മിറ്റിക്കാർ പറഞ്ഞു.
കർഷകരുടെ ഐതിഹാസികമായ സമരം നടന്ന കരിവെള്ളൂരിൽ തന്നെയാണ് ഇത്തരത്തിൽ ഒരു കാര്യം നടക്കുന്നത് എന്നതാണ് ഇക്കാര്യത്തിലെ വിരോധാഭാസം.
വിനോദ് ഇപ്പോൾ നാട്ടിലെ ചെറിയ പണികളൊക്കെ എടുത്ത് ജീവിക്കുകയാണ്. അവൻ ഇടയ്ക്ക് വരുമാനം കിട്ടുന്ന ഒരു വരുമാനമാർഗം ആയിരുന്നു പൂരക്കളി മറത്തുകളി. മകൻ മുസ്ലിം വിവാഹം ചെയ്ത ശേഷവും വിനോദ് പല ക്ഷേത്രങ്ങളിലും മറത്തുകളി നടത്തിയിട്ടുണ്ട്. അപ്പോൾ ഒന്നും ഇല്ലാത്ത പ്രശ്‌നം ആണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. ഈയൊരു സംഭവത്തിൽ ഏറെ വിഷമത്തിലാണ് വിനോദ്. 37 കൊല്ലമായി തുടർന്നു വരുന്ന ഒരു കലയാണ് ഇത്തരത്തിൽ പല ആളുകളുടെയും താല്പര്യം കാരണം അപമാനിക്കപ്പെടുന്നത്.
ഇടത് അനുഭാവിയാണ് പുറത്താക്കപ്പെട്ട വിനോദ് പണിക്കർ. വിനോദിനെ പുറത്താക്കിയ കമ്മിറ്റിക്കാരിൽ മിക്ക ആളുകളും ഇടത് അനുഭാവികളാണ്. മതത്തെ പറ്റിയും മറ്റു കാര്യങ്ങളെപ്പറ്റിയും വിശാലമായ ചിന്ത ഞങ്ങൾക്കുണ്ട് എന്നുപറയുന്ന പാർട്ടിയിൽ നിന്നുതന്നെ ഇത്തരത്തിലുള്ള സമീപനം ഉണ്ടാവുന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്.
കമ്മിറ്റിക്കാരുടെ ഈ മനോഭാവത്തിൽ പ്രതിഷേധമുയർത്തി കൊണ്ട് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിട്ടുണ്ട്. 2022 ലും ഇത്തരത്തിൽ ഒരു കാര്യം കേരളത്തിൽ നടക്കുന്നുണ്ട് എന്നത് സംസാരിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ്.