- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചിൽ നാലിടത്തും ബിജെപിയെ തകർത്ത് കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ വിജയം; കനത്ത പ്രഹരമേറ്റ ബിജെപിക്കൊപ്പം ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ മാത്രം; റെഡ്ഡി സഹോദരന്മാരുടെ തട്ടകമായ ബെല്ലാരിയിൽ ബിജെപി സ്ഥാനാർത്ഥിയെ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഉഗ്രപ്പയുടെ വിജയാരവം; രാമനഗരിയിൽ അനിത കുമാരസ്വാമിക്കും മിന്നുന്ന വിജയം: സഖ്യ സർക്കാറിന് കരുത്താകുന്ന തിരഞ്ഞെടുപ്പ് വിജയം
ബംഗളൂരു: കർണാടകത്തിൽ ബിജെപിയെ തകർത്തെറിഞ്ഞ് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് ഉജ്ജ്വല വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ നാലിടത്തും കോൺഗ്രസ് - ജെഡിഎസ് സഖ്യം വിജയിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മുംബൈ-കർണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഷിമോഗയിൽ മാത്രമാണ് ബിജെപി വിജയം നേടിയത്. അതേസമയം ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി. ബെല്ലാരിയിൽ കോൺഗ്രസിന്റെ വി എസ്. ഉഗ്രപ്പ 151060 വോട്ടിന്റെ ലീഡിനാമ് വിജയിച്ചത്. നിയമസഭാ മണ്ഡലങ്ങളിൽ ജമഖണ്ഡി, രാമനഗര എന്നിവിടങ്ങളിൽ വിജയം നേടി. ജമഖണ്ഡിയിൽ കോൺഗ്രസിന്റെ ന്യാമഗൗഡ 32933 വോട്ടുകൾക്ക് മുന്നേറുകയാണ്. രാമനഗരത്തിൽ 65,990 വോട്ടിന്റെ ലീഡുമായി ജെ.ഡി.എസ്സിന്റെ അനിതകുമാരി ഒന്നാമതുണ്ട്. ഷിമോഗയിൽ ബിജെപിയുടെ ബി.വൈ രാഘവേന്ദ്ര 32563 വോട്ടിന് മുന്നിലാ
ബംഗളൂരു: കർണാടകത്തിൽ ബിജെപിയെ തകർത്തെറിഞ്ഞ് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് ഉജ്ജ്വല വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ നാലിടത്തും കോൺഗ്രസ് - ജെഡിഎസ് സഖ്യം വിജയിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മുംബൈ-കർണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഷിമോഗയിൽ മാത്രമാണ് ബിജെപി വിജയം നേടിയത്. അതേസമയം ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി. ബെല്ലാരിയിൽ കോൺഗ്രസിന്റെ വി എസ്. ഉഗ്രപ്പ 151060 വോട്ടിന്റെ ലീഡിനാമ് വിജയിച്ചത്. നിയമസഭാ മണ്ഡലങ്ങളിൽ ജമഖണ്ഡി, രാമനഗര എന്നിവിടങ്ങളിൽ വിജയം നേടി. ജമഖണ്ഡിയിൽ കോൺഗ്രസിന്റെ ന്യാമഗൗഡ 32933 വോട്ടുകൾക്ക് മുന്നേറുകയാണ്. രാമനഗരത്തിൽ 65,990 വോട്ടിന്റെ ലീഡുമായി ജെ.ഡി.എസ്സിന്റെ അനിതകുമാരി ഒന്നാമതുണ്ട്.
ഷിമോഗയിൽ ബിജെപിയുടെ ബി.വൈ രാഘവേന്ദ്ര 32563 വോട്ടിന് മുന്നിലാണ്. മാണ്ഡ്യയിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി എൽ.ആർ. ശിവരാമഗൗഡ 76952 വോട്ടുകൾക്ക് ലീഡ് നേടിയിട്ടുണ്ട്. കോൺഗ്രസും ജെ.ഡി.എസും ചേർന്ന് ഭരിക്കുന്ന കർണാടകയിലെ സഖ്യസർക്കാറിനുള്ള വിധിയെഴുത്തായും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല സൂചനയായുമാണ് ഒരേസമയം ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അടുത്തവർഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. ഈ അവസരം ശരിക്കും മുതലെടുക്കാനും
ബെല്ലാരിയിൽ 63.85 ശതമാനവും ശിവമോഗയിൽ 61.05 ശതമാനവും മാണ്ഡ്യയിൽ 53.93 ശതമാനവും ജാംഖണ്ഡിയിൽ 77.17 ശതമാനവും രാമനഗരയിൽ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികൾ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കുടിവെള്ളപ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവർ തെരെഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നത്.
കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിർണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. സഖ്യത്തിന്റെ വിജയം ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ബിജെപി നേതാക്കളായ ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും എംഎൽഎമാരായപ്പോൾ ഒഴിവുവന്ന സീറ്റുകളാണ് ശിവമൊഗയും ബെല്ലാരിയും. ജെഡിഎസിലെ സിഎസ് പുട്ടരാജു മന്ത്രിയായപ്പോൾ മാണ്ഡ്യയും തിരഞ്ഞെടുപ്പിലേക്കെത്തി. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തിൽ കോൺഗ്രസ് എംഎൽഎ സിദ്ധനാമ ഗൗഡ മരിച്ച ജംഖണ്ഡിയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ. 2014ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 27 സീറ്റുകളിൽ 17 എണ്ണം ബിജെപിയും ഒമ്പതെണ്ണം കോൺഗ്രസും രണ്ടെണ്ണം ജെ.ഡി.എസുമാണ് നേടിയത്.