- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മവിശ്വാസം വാനോളം....എല്ലാ സീറ്റിലും ഭൂരിപക്ഷം കിട്ടും; ജയം ഉറപ്പിച്ച് ബിജെപി; കർണാടക ഉപതിരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി; വോട്ടെണ്ണൽ നവംബർ ആറിന്
ബെംഗളുരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ബെല്ലാരി- 63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര-73.71 എന്നിങ്ങനെയാണ് വിവിധ സീറ്റുകളിലേയ്ക്കുള്ള പോളിങ് ശതമാനം. ജമാഖണ്ഡിയിലാണ് ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ആറിനാണ് വോട്ടെണ്ണൽ. അതേസമയം വൻ വിജയ പ്രതീക്ഷയിലാണ് ബിജെപി. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഷിമോഗയിൽ യെഡിയൂരപ്പയുടെ മകൻ ബി.എസ്. രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. രാമനഗര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന എൽ.ചന്ദ്രശേഖർ പിന്മാറിയതിനാൽ ബിജെപിയുടെ ഏജന്റുമാരെ ബൂത്തുകൾക്ക് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ബെല്ലാരി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഹരഗിനിദോനി ഗ്രാമത്തിൽ ശുദ്ധജല വിതരണം കാര്യക്ഷമമില്ലെന്ന പരാതി ഉയർത്തി വനിതാ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത് വോട്ടിങ്ങിനെ ബാധിച്ചു. രണ്
ബെംഗളുരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ബെല്ലാരി- 63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര-73.71 എന്നിങ്ങനെയാണ് വിവിധ സീറ്റുകളിലേയ്ക്കുള്ള പോളിങ് ശതമാനം. ജമാഖണ്ഡിയിലാണ് ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ആറിനാണ് വോട്ടെണ്ണൽ.
അതേസമയം വൻ വിജയ പ്രതീക്ഷയിലാണ് ബിജെപി. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഷിമോഗയിൽ യെഡിയൂരപ്പയുടെ മകൻ ബി.എസ്. രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. രാമനഗര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന എൽ.ചന്ദ്രശേഖർ പിന്മാറിയതിനാൽ ബിജെപിയുടെ ഏജന്റുമാരെ ബൂത്തുകൾക്ക് അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
ബെല്ലാരി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഹരഗിനിദോനി ഗ്രാമത്തിൽ ശുദ്ധജല വിതരണം കാര്യക്ഷമമില്ലെന്ന പരാതി ഉയർത്തി വനിതാ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത് വോട്ടിങ്ങിനെ ബാധിച്ചു. രണ്ടിടങ്ങളിൽ വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടർന്നും വോട്ടിങ്ങ് അൽപസമയത്തേക്ക് തടസ്സപ്പെട്ടു.