- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ നിര്യാതനായി; രാകേഷ് സിദ്ധരാമയ്യയുടെ മരണം പാൻക്രിയാസ് ഗ്രന്ഥിയിലെ രോഗബാധയെത്തുടർന്ന് ബൽജിയത്തിൽവച്ച്
ബ്രസൽസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ (39) നിര്യാതനായി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാകേഷ്. 39-ാം പിറന്നാൾ ആഘോഷത്തിനിടെ വയറുവേദന ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബ്രസൽസിലെ മൾട്ടി സ്‌പെഷ്യാഷിറ്റി ആശുപത്രിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ പാൻക്രിയാസിന് ഗുരുതരമായ അസുഖം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ അസുഖം മൂർച്ഛിച്ച രാകേഷ് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. നാളെ വൈകുന്നേരത്തോടെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർവ്വതിയാണ് അമ്മ, യതീന്ദ്രയാണ് സഹോദരൻ. രാകേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
ബ്രസൽസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ (39) നിര്യാതനായി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാകേഷ്.
39-ാം പിറന്നാൾ ആഘോഷത്തിനിടെ വയറുവേദന ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബ്രസൽസിലെ മൾട്ടി സ്‌പെഷ്യാഷിറ്റി ആശുപത്രിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ പാൻക്രിയാസിന് ഗുരുതരമായ അസുഖം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ അസുഖം മൂർച്ഛിച്ച രാകേഷ് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
നാളെ വൈകുന്നേരത്തോടെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർവ്വതിയാണ് അമ്മ, യതീന്ദ്രയാണ് സഹോദരൻ. രാകേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Next Story