ബെംഗളൂരു: കർണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചിക്മംഗ്ലൂരിലെ സ്വകാര്യ റിസോർട്ടിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ വിളിക്കാൻ പോയ സഹായികളാണ് മഹാദേവ് പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജെഡിഎസ് നേതാവായിരുന്ന മഹാദേവ് പ്രസാദ് അടുത്തിടെയാണ് കോൺഗ്രസിലേക്കെത്തിയത്. അഞ്ച് തവണ ഗുണ്ടൽപേട്ടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ മഹാദേവ് പ്രസാദ് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പമാണ് ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തിയത്.