- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശികലയെ കുടുക്കിയ ഡിഐജിക്ക് അംഗീകാരം; ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
ബെംഗളൂരു: ശശികലയുടെ ജയിലിലെ ആഡംബര ജീവിതത്തെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ഡി.ഐ.ജി ഡി.രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കർണാടക ഗവർണർ വജുഭായ് ആർ വാലയാണ് മെഡൽ സമ്മാനിച്ചത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിൽ പങ്കെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയുടെ ജയിൽ ജീവിതം സംബന്ധിച്ച വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ജയിലിൽ ശശികല ഉൾപ്പെടെയുള്ള ചിലർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും തടവ് ശിക്ഷയ്ക്കിടെ ശശികല പുറത്തിറങ്ങിയിരുന്നുവെന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ഇതു തെളിയിക്കുന്ന് ദൃശ്യങ്ങളും അവർ സർക്കാരിന് കൈമാറി. ശശികല ജയിലിൽ ആഡംബരജീവിതം നയിക്കുകയാണെന്നും അതിനായി രണ്ടുകോടിയോളം രൂപ അവർ മുടക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ജൂലൈയിലായിരുന്നു അന്നത്തെ ജയിൽ ഡിഐജിയായിരുന്ന രൂപ ശശികലയുടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ആഡംബര ജീവിതത്തെക്കുറിച്ചും അതിനുവേണ്ടി അവർ മുടക്കിയ രണ്ടുകോടി രൂപയെക്കുറിച്ച
ബെംഗളൂരു: ശശികലയുടെ ജയിലിലെ ആഡംബര ജീവിതത്തെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ഡി.ഐ.ജി ഡി.രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കർണാടക ഗവർണർ വജുഭായ് ആർ വാലയാണ് മെഡൽ സമ്മാനിച്ചത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിൽ പങ്കെടുത്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയുടെ ജയിൽ ജീവിതം സംബന്ധിച്ച വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ജയിലിൽ ശശികല ഉൾപ്പെടെയുള്ള ചിലർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും തടവ് ശിക്ഷയ്ക്കിടെ ശശികല പുറത്തിറങ്ങിയിരുന്നുവെന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ഇതു തെളിയിക്കുന്ന് ദൃശ്യങ്ങളും അവർ സർക്കാരിന് കൈമാറി. ശശികല ജയിലിൽ ആഡംബരജീവിതം നയിക്കുകയാണെന്നും അതിനായി രണ്ടുകോടിയോളം രൂപ അവർ മുടക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ജൂലൈയിലായിരുന്നു അന്നത്തെ ജയിൽ ഡിഐജിയായിരുന്ന രൂപ ശശികലയുടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ആഡംബര ജീവിതത്തെക്കുറിച്ചും അതിനുവേണ്ടി അവർ മുടക്കിയ രണ്ടുകോടി രൂപയെക്കുറിച്ചും ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപി ഉൾപ്പെടെയുള്ളവർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതു പുറത്തുവന്നതിനെത്തുടർന്ന് ജയിൽ ഡിജിപിയെയും രൂപയെയും സ്ഥലംമാറ്റി. ട്രാഫിക്, റോഡ് സുരക്ഷ വിഭാഗത്തിലേക്കാണു രൂപയെ മാറ്റിരുന്നു. 2016ലും രൂപയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.