- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ജയിച്ചാൽ മോദി-അമിത് ഷാ കൂട്ടുകെട്ട് അജയ്യരായി തുടരും; കോൺഗ്രസ് ജയിച്ചാൽ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല രാഹുലിൽ എത്തും; ഈ വർഷം ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും തീരുമാനിക്കപ്പെടും; സിദ്ധരാമയ്യരുടെ ഭരണം തുടരുമെന്ന സർവ്വേ ഫലത്തിന്റെ മുൻതൂക്കം ആദ്യ റൗണ്ടിൽ കോൺഗ്രസിന്; കർണാടക തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ദേശീയ പ്രാധാന്യം അർഹിക്കുന്നത്?
ബംഗളുരു: രാജ്യം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് കർണാടക. കോൺഗ്രസ്സിന്റെ കൈവശമുള്ള ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കർണാടകയെന്നതാണ് അതിന്റെ ആദ്യത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടെ ഭരണം നിലനിർത്തുകയെന്നത് രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും ജീവന്മരണ പോരാട്ടമാണ്. ദക്ഷിണേന്ത്യയിൽ ഭരണം ലഭിക്കാനിടയുള്ള ഏകസംസ്ഥാനമാണ് ബിജെപിക്കിത്. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ കർണാടക തിരിച്ചുപിടിച്ചാൽ, ഇരുവർക്കും പാർട്ടിയിലും രാജ്യത്താകെയും സ്വാധീനം ചെലുത്താനുമാകും. കർണാടക തിരഞ്ഞെടുപ്പ് പലതുകൊണ്ടും ദേശീയശ്രദ്ധയാകർഷിക്കുന്നുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാർഥ പരീക്ഷണ വേദിയായി കർണാടകം മാറുമെന്ന് വിലയിരുത്തുന്നവരേറെയാണ്. നരേന്ദ്ര മോദി തരംഗവും അമിത് ഷായുടെ സംഘടനാപാടവവും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ കാര്യമായി സഹായിച്ചിരുന്നില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ തന്ത്രം മാറ്റിച്ചവിട്ടണോ എന്ന് ബിജെപിക്ക് നിശ്ചയിക്കാനുള്ള വേദിയായി കർണാടക തിരഞ്ഞെടുപ്പ് മാറുമെ
ബംഗളുരു: രാജ്യം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് കർണാടക. കോൺഗ്രസ്സിന്റെ കൈവശമുള്ള ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കർണാടകയെന്നതാണ് അതിന്റെ ആദ്യത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടെ ഭരണം നിലനിർത്തുകയെന്നത് രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും ജീവന്മരണ പോരാട്ടമാണ്. ദക്ഷിണേന്ത്യയിൽ ഭരണം ലഭിക്കാനിടയുള്ള ഏകസംസ്ഥാനമാണ് ബിജെപിക്കിത്. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ കർണാടക തിരിച്ചുപിടിച്ചാൽ, ഇരുവർക്കും പാർട്ടിയിലും രാജ്യത്താകെയും സ്വാധീനം ചെലുത്താനുമാകും.
കർണാടക തിരഞ്ഞെടുപ്പ് പലതുകൊണ്ടും ദേശീയശ്രദ്ധയാകർഷിക്കുന്നുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാർഥ പരീക്ഷണ വേദിയായി കർണാടകം മാറുമെന്ന് വിലയിരുത്തുന്നവരേറെയാണ്. നരേന്ദ്ര മോദി തരംഗവും അമിത് ഷായുടെ സംഘടനാപാടവവും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ കാര്യമായി സഹായിച്ചിരുന്നില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ തന്ത്രം മാറ്റിച്ചവിട്ടണോ എന്ന് ബിജെപിക്ക് നിശ്ചയിക്കാനുള്ള വേദിയായി കർണാടക തിരഞ്ഞെടുപ്പ് മാറുമെന്നുറപ്പാണ്.
കോൺഗ്രസ്സിന് ഇത് കൈവിട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ക്ഷീണമാകും. രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനായശേഷം നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിൽനടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഭരണം നിലനിർത്തുകയെന്നതിനപ്പുറം കോൺഗ്രസിന് വേറിട്ടൊരു ലക്ഷ്യമില്ല. കർണാടകയിൽ ഭരണം നിലനിർത്തുക വഴി ദേശീയ രാഷ്ട്രീയത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രസക്തി തിരിച്ചുപിടിക്കാൻ പാർട്ടിക്കാവുമെന്ന് കോൺഗ്രസ് പ്രവർത്തരും കരുതുന്നു.
കർണാടകയിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളോടെ ഭരണം നിലനിർത്തുമെന്നു സി-ഫോർ ഏജൻസിയുടെ സർവേ രാഹുലിന് ആശ്വാസമാണ്. 224 അംഗ നിയമസഭയിൽ കോൺഗ്രസ് സീറ്റ് നില 123ൽനിന്നു 126 ആയി വർധിക്കുമെന്നാണു റിപ്പോർട്ട്. ബിജെപിയുടെ അംഗബലം നാൽപതിൽനിന്ന് എഴുപതാകും. കഴിഞ്ഞ തവണ 40 സീറ്റ് ലഭിച്ച ജനതാദൾ (എസ്) 27 സീറ്റിലൊതുങ്ങുമെന്നും പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കു 45% പേരും പിന്തുണയ്ക്കുന്നതു സിദ്ധരാമയ്യയെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയ്ക്ക് 26%, ദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമിക്ക് 13% പേരുടെ വീതം പിന്തുണയുണ്ട്. സിദ്ധരാമയ്യരുടെ നേതൃമികവാണ് കോൺഗ്രസിന് കർണ്ണാടകയിൽ മുൻതൂക്കം നൽകുന്നത്.
വോട്ട് വിഹിതം കോൺഗ്രസ് 46%, ബിജെപി 31%, ദൾ 16% ഇത്തരത്തിലായിരിക്കുമെന്നാണ് സര്ഡവ്വേ പറയുന്നത്. ലിംഗായത്തുകളെ പ്രത്യേക മതമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ 61% പേർ പിന്തുണയ്ക്കുന്നു; എതിർക്കുന്നവർ 31%. കഴിഞ്ഞ ഒന്നു മുതൽ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 22,357 വോട്ടർമാർക്കിടയിലായിരുന്നു സർവേ. എല്ലാ പ്രായവിഭാഗത്തിലും കോൺഗ്രസിനാണു മുൻതൂക്കം. പുരുഷന്മാരിൽ 44 ശതമാനവും സ്ത്രീകളിൽ 48 ശതമാനവും പാർട്ടിയെ പിന്തുണയ്ക്കുന്നു. സി-ഫോർ 2013ൽ കോൺഗ്രസിനു 119-120 സീറ്റുകളാണു പ്രവചിച്ചിരുന്നത്. ഇത് കോൺഗ്രസിന്റെ ആവേശം ഉയർത്തുന്നുണ്ട്.
ഈ പ്രവചനം ശരിയായാൽ ബിജെപിക്കെതിരെ ഇപ്പോൾ അണിയറിയിലൊരുങ്ങുന്ന പ്രതിപക്ഷ ഐക്യമെന്ന ആശയത്തിനും ഇത് കരുത്തുപകരും. കോൺഗ്രസ്സിന് ഭരണം നിലനിർത്താനായാൽ പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ്സിലും രാഹുൽ ഗാന്ധിയിലുമുള്ള വിശ്വാസം ശക്തിപ്പെടും. അതോടെ, ബിജെപിക്കെതിരേ കൂട്ടായി നീങ്ങാമെന്ന ആശയത്തിന് കൂടുതൽ പ്രസക്തികൈവരുകയും ചെയ്യും. അത്തരമൊരു ആശയം മറ്റു പാർട്ടികളുമായി പങ്കവെക്കാൻ രാഹുൽ ഗാന്ധിക്കും കർണാടകയിൽ വിജയം കൂടിയേ തീരൂ.
സർക്കാർ രൂപവൽകരിക്കാൻ കോൺഗ്രസ്സിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമാണ് മേൽപ്പറഞ്ഞതൊക്കെ. തൂക്കുസഭയാണ് വരുന്നതെങ്കിൽ, നിർണായകമാവുക പ്രാദേശികകക്ഷികളുടെ നിലപാടാകും. കർണാടകയിൽ ജനതാദൾ(എസ്) ആണ് നിർണായകം. അവരുടെ നിലപാടുകൾ ആർക്കനുകൂലമാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ദളിത് വോട്ടുകൾ പരമാവധി സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബിഎസ്‌പിയുമായി ചേർന്നാണ് അവർ മത്സരിക്കുന്നത്.
ഇക്കൊല്ലമൊടുവിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കി ഇതിനൊപ്പം നടത്താനുള്ള സാധ്യതയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാൽ മാത്രമേ അത്തരമൊരു തീരുമാനത്തിലേക്ക് മോദി സർക്കാർ നീങ്ങൂ എന്നുറപ്പാണ്. ഈ വർഷം ഇനി നടക്കാനിരിക്കുന്ന നാലു നിയമസഭാ തിരഞ്ഞെടുപ്പുകളെ മാത്രമല്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും കർണ്ണാടകയിലെ ജനവിധി സ്വാധീനിക്കും. ഈ തിരഞ്ഞെടുപ്പു ദേശീയതലത്തിൽ സഖ്യങ്ങളും ധാരണകളും നീക്കുപോക്കുകളും രൂപപ്പെടുന്നതിനു തുടക്കംകുറിക്കും. കർണാടകയിൽ മൂന്നു വിധത്തിലുള്ള തിരഞ്ഞെടുപ്പു ഫലത്തിനാണു സാധ്യത.
ഒന്ന് കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുക. രണ്ട് കോൺഗ്രസിനെ പരാജയപ്പെടുത്തി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുക. മൂന്ന് ആർക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു നിയമസഭ വരിക. അങ്ങനെ വന്നാൽ ജനതാദൾഎസ് ആയിരിക്കും ആരു മന്ത്രിസഭയുണ്ടാക്കണം എന്നു തീരുമാനിക്കുക. ാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം വരുന്ന വലിയൊരു സംസ്ഥാന തിരഞ്ഞെടുപ്പാണിത്. കോൺഗ്രസ് ഭരണത്തിലിരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ പഞ്ചാബും കർണാടകയും മാത്രമാണു വലിയ സംസ്ഥാനങ്ങൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം അധികാരം നിലനിർത്താൻ കഴിഞ്ഞാൽ അതു ചരിത്രവിജയമായിരിക്കും.
1985നു ശേഷം, ഭരിക്കുന്ന കക്ഷി അധികാരത്തിൽ തിരിച്ചുവന്ന ചരിത്രം കർണാടകത്തിലില്ല. കർണാടകയിൽ വിജയിക്കാൻ കഴിഞ്ഞാൽ അതു കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനും തുടക്കംകുറിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപംകൊള്ളുകയാണെങ്കിൽ അതിനു കോൺഗ്രസ് നേതൃത്വം നൽകണോ വേണ്ടയോ എന്നതു പോലും കർണാടകയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. കർണാടകയും രാജസ്ഥാനും വിജയിക്കാമെങ്കിൽ കോൺഗ്രസിനെ വിശാലസഖ്യത്തിൽ നിന്നു മാറ്റിനിർത്താൻ ആർക്കും കഴിയാതെ വരും.